കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല യാത്രക്കിടെ കാണിക്കയായി നല്‍കാനുള്ള സ്വര്‍ണവും പണവും യാത്രസംഘത്തില്‍പ്പെട്ടയാള്‍ മോഷ്ടിച്ചു, പിടക്കപ്പെട്ടതോടെ പണം തിരിച്ചുനല്‍കി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശബരിമല ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കാനുള്ള സ്വര്‍ണവും പണവും മോഷണം പോയി. സംഭവത്തില്‍ തീര്‍ത്ഥാടന സംഘത്തില്‍പ്പെട്ടയാളെ കൂടെയുള്ളവര്‍ പിടികൂടി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. തിരൂര്‍ തെക്കുംമുറിയില്‍ നിന്ന് കാല്‍നടയായി ശബരിമലയ്ക്ക് പോയ തീര്‍ത്ഥാടകരില്‍ ഒരാലാണ് കൂട്ടത്തിലുള്ളയാളുടെ പണവും സ്വര്‍ണവും കവര്‍ന്നത്.

മോദി ഹജ്ജ് സബ്സിഡി നിർത്തലാക്കിയതെന്തിന്? ഇന്ത്യയിൽ കറങ്ങികൊണ്ടിരിക്കുന്ന ഒരാളെ സന്തോഷിപ്പിക്കാൻ?
ആറായിരം രൂപയിലധികം വരുന്ന തുകയും ശബരിമല ക്ഷേത്രത്തിലേക്ക് കാണിക്കയായി നല്‍കാനുള്ള സ്വര്‍ണവുമാണ് മോഷ്ടിച്ചത്. തിരൂരില്‍ നിന്ന് ഒന്നിച്ച് കാല്‍നടയായി ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ച സംഘം പമ്പയിലെത്തിയപ്പോഴാണ് മോഷണം നടന്നത്. ആദ്യം കുളിക്കാന്‍ പോകുകയും തിരികെ വന്നതിന് ശേഷം മറ്റുള്ളവരോട് കുളിക്കാന്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തയാളാണ് വിദഗ്ധമായി മോഷണം നടത്തിയത്.

shabarimala

ഇരുമുടിക്കെട്ടും പണവും മറ്റ് സാധനങ്ങളും സൂക്ഷിക്കാമെന്ന് ഉറപ്പുനല്‍കിയ ഇയാള്‍ ആരുമറിയാതെ ശബരിമല ക്ഷേത്രത്തിലേക്ക് കാണിക്കായി നല്‍കാനുള്ള പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു. ക്ഷേത്രത്തിലേക്ക് നല്‍കാന്‍ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച പണവും സ്വര്‍ണവും എടുത്ത് പണപൊതി അതുപോലെ തന്നെ സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി കൂടെയുള്ളവര്‍ അറിയുന്നത്.

ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രശ്‌നമായതോടെ പണവും സ്വര്‍ണവും തിരികെ നല്‍കിയെങ്കിലും ക്ഷേത്രത്തിലേക്ക് നല്‍കാന്‍ തീരുമാനിച്ചതായതിനാല്‍ ഉടമസ്ഥന്‍ ഏറ്റുവാങ്ങിയില്ല. ഒടുവില്‍ മോഷ്ടിച്ചയാള്‍ തന്നെ പണവും സ്വര്‍ണവും ഉടമസ്ഥന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുകയായിരുന്നു. കുറ്റസമ്മതം നടത്തിയതിനാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

English summary
Man gave back the stealt cash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X