ഇതു ജിന്ന് തന്നെ, ഇളയ സഹോദരിക്കും കുഴപ്പമെന്ന്... ഇരുവര്‍ക്കും പീഡനം, വ്യാജ സിദ്ധന്‍ പിടിയില്‍

  • Posted By: Desk
Subscribe to Oneindia Malayalam

വടകര: കോഴിക്കോട് ജില്ലയിലെ വടകരയില്‍ സഹോദരിമാരെ പീഡിപ്പിച്ചതിനു വ്യാജ സിദ്ധനെ പോലീസ് പിടികൂടി. രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

വേളം ചേരാപുരം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യാക്കണ്ടി മുഹമ്മദിനെയാണ് (47) പോലീസ് അറസ്റ്റ് ചെയ്തത്.

ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല

ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല

മുഹമ്മദിന്റെ പീഡനത്തിന് ഇരയായ സഹോദരിമാരില്‍ ഒരാള്‍ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ പോക്‌സോ നിയമപ്രകാരവും ഇയാള്‍ക്കെതിരേ കേസെടുക്കും.

പുറത്തുവരാന്‍ കാരണം

പുറത്തുവരാന്‍ കാരണം

രോഗം മാറ്റാമെന്ന് ഉറപ്പു നല്‍കി തങ്ങളുടെ പക്കല്‍ നിന്നു പണം തട്ടിയെടുത്തെന്ന് തിരുവെള്ളൂര്‍ സ്വദേശികള്‍ നല്‍കിയ പരാതിയില്‍ ഒരാഴ്ച മുമ്പ് മുഹമ്മദിനെതിരേ കേസെടുത്തിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെയാണ് തങ്ങള്‍ക്ക് മോശം അനുഭവമുണ്ടായെന്ന് പെണ്‍കുട്ടികള്‍ രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.

പരാതി നല്‍കി

പരാതി നല്‍കി

പെണ്‍കുട്ടികള്‍ എല്ലാം വെളിപ്പെടുത്തിയതോടെ രക്ഷിതാക്കള്‍ ഒക്ടോബര്‍ 14ന് വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ അറസ്റ്റ് ചെയ്തത്.

അസുഖം മൂത്ത മകള്‍ക്ക്

അസുഖം മൂത്ത മകള്‍ക്ക്

മൂത്ത മകള്‍ക്ക് അസുഖമായതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ചികില്‍സ തേടി മുഹമ്മദിനെ സമീപിക്കുന്നത്. മകളുടെ ശരീരത്തില്‍ ജിന്ന് കൂടിയിട്ടുണ്ടെന്നും ഒഴിപ്പിട്ടു തരാമെന്നുമാണ് ഇയാള്‍ രക്ഷിതാക്കളോട് പറഞ്ഞത്.

ഇളയ സഹോദരിക്കും ചികില്‍സ വേണം

ഇളയ സഹോദരിക്കും ചികില്‍സ വേണം

രണ്ടാമത്തെ മകളുടെ ശരീരത്തിലാണ് ശക്തിയുള്ള ജിന്ന് ഉള്ളതെന്നും രണ്ടു പേര്‍ക്കും ചികില്‍സ ആവശ്യമാണെന്നും ഇയാള്‍ രക്ഷിതാക്കളെ അറിയിച്ചു. തുടര്‍ന്നാണ് ഇയാള്‍ പെണ്‍കുട്ടിളെ പീഡിപ്പിച്ചത്.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

പീഡനത്തിന് വഴങ്ങാന്‍ തയ്യാറാവാതിരുന്നതോടെ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുഹമ്മദ് പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

English summary
Man arrested for molesting sisters in vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്