പ്ലാസ്റ്റിക് സഞ്ചിയില്‍ 1.65 ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി തിരൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ മംഗലാപുരം സ്വദേശി പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

തിരൂര്‍: പ്ലാസ്റ്റിക് സഞ്ചിയില്‍ 1.65 ലക്ഷം രൂപയുടെ നിരോധിത നോട്ടുമായി തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മംഗലാപുരം സ്വദേശി പിടിയില്‍. ലഹരി വസ്തുക്കള്‍ക്കായി പരിശോധന നടത്തുന്നതിനിടെ തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വേലായുധന്‍ കുന്നത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മംഗലാപുരംസ്വദേശിയായ ചന്ദ്രയെ (56) പിടികൂടിയത്. ഇയാളില്‍ നിന്ന് 30500

യുവ മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി, സംഭവം കോഴിക്കോട്ട്

രൂപയുടെ സാധുവായ നോട്ടുകളും ലഭിച്ചു. അസാധുവാക്കിയ 1000രൂപയുടെ 104നോട്ടുകളും 500ന്റെ 122നോട്ടുകളാണ് ചന്ദ്രയുടെ കൈവശമുണ്ടായിരുന്നത്. വലിയ പ്ലാസ്റ്റിക് കവറില്‍ കെട്ടുകളാക്കിയും പല മടക്കുകളായി തിരുകി വെച്ചുമാണ് പണം സൂക്ഷിച്ചിരുന്നത്. സാധുവായ നോട്ടുകളില്‍ പുതിയ 500ന്റെ 37ഉം 200ന്റെ ആറും നോട്ടുകളാണുള്ളത്. ഇദ്ദേഹം വര്‍ഷങ്ങളായി കേരളത്തിലാണ് താമസം.

note

വിവിധ ഭാഗങ്ങളില്‍ ജോലിക്ക് പോകാറുള്ളതായി ഇയാള്‍ പറഞ്ഞു. സ്ഥിരമായ താമസ കേന്ദ്രങ്ങളില്ല.
വൈകീട്ട് 6.45ന് റെയില്‍വെ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ചന്ദ്ര പിടിയിലായത്. കൈയില്‍ വലിയ സഞ്ചിയുമായി നില്‍ക്കുന്നത് കണ്ടപ്പോള്‍ ലഹരി പാക്കറ്റുകളാണെന്ന് കരുതി പിടികൂടി പരിശോധിക്കുകയായിരുന്നു.

chandra

എക്‌സൈസ് അസി.ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രദീപ്കുമാര്‍, സിവില്‍ ഓഫിസര്‍മാരായ രാഗേഷ്, ധന്യ മാധവന്‍, വേലായുധന്‍, ആര്‍.പി.എഫ് എ.എസ്.ഐ ഷിനോജ്കുമാര്‍, ഹെഡ് കോണ്‍സ് റ്റബിള്‍ത്സ കെ. സിറാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചന്ദ്രയെ തിരൂര്‍ പോലീസിന് കൈമാറുമെന്ന് സി.ഐ വൈലായുധന്‍ അറിയിച്ചു.

English summary
mangalore guy arrested in tirur railway station.carriying 1.65lakhs banned currencies

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്