'ഉത്തരം മഞ്ജു വാര്യർ തന്നെ പറയണം, ദിലീപ് പറഞ്ഞത് നിങ്ങളാരും കേട്ടില്ലേ', മാധ്യമങ്ങളോട് ചൂടായി രഞ്ജി പണിക്കർ
നടിയെ ആക്രമിച്ച കേസിന്റെ വിധിയോട് പ്രതികരിച്ച് രഞ്ജി പണിക്കർ. കോടതി വിധി ശരിയാണെന്ന് വിശ്വസിക്കുന്നുവെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടുവെന്നും രഞ്ജി പണിക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.
മഞ്ജു വാര്യരെ കുറിച്ച് ദിലീപ് നടത്തിയ പ്രതികരണത്തെ കുറിച്ചുളള ചോദ്യത്തിന് പ്രകോപിതനായാണ് രഞ്ജി പണിക്കർ മറുപടി നൽകിയത്. '' നടിയെ ആക്രമിച്ച സംഭവത്തില്‍ കോടതി ഉത്തരവ് വായിച്ചിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം. ദിലീപിനെ കുറിച്ച് കോടതി പറഞ്ഞിരിക്കുന്നത് അയാള്‍ കുറ്റവാളിയല്ല എന്നാണ്. ഡബ്ല്യൂസിസിക്ക് പ്രതിഷേധമുണ്ടായിരിക്കും. ഏത് കേസിലും ഒരു ഭാഗത്ത് ഉളള ആളുകള്‍ അവര്‍ക്ക് അനുകൂലമായും മറുഭാഗത്ത് ഉളളവര്‍ക്ക് അവര്‍ക്ക് അനുകൂലമായും വിധി പ്രതീക്ഷിക്കും.
പ്രതീക്ഷിക്കാത്തത് കിട്ടാത്ത ആളുകള്‍ക്ക് പരിഭവവും പ്രതിഷേധവും ആക്ഷേപവും ഒക്കെയുണ്ടാകും. ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങളുടെ മറുപടി ദിലീപിനോട് ചോദിക്കണം. ദിലീപോ മഞ്ജു വാര്യരോ ആണ് അതിന് മറുപടി പറയേണ്ടത്, രഞ്ജി പണിക്കരല്ല.

ഗൂഢാലോചന തനിക്കെതിരെയും നടന്ന് എന്ന് ദിലീപും പറഞ്ഞില്ലേ. അത് നിങ്ങളാരും കേട്ടില്ലേ. ഒരു ചെവിയിലൂടെയാണോ കേള്‍ക്കുന്നത്. മഞ്ജു വാര്യര്‍ പറഞ്ഞതിന്റെ ഉത്തരം മഞ്ജു തന്നെ പറയണം. ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് കോടതി പറഞ്ഞത്. അതിനേക്കാളും വലിയ വിവരം എനിക് കിട്ടിയിട്ടില്ല.
ഈ കേസില്‍ കോടതി വിധിയാണ് ശരി എന്ന് വിശ്വസിക്കുന്ന ആളാണ്. ഇനി മേല്‍ക്കോടതി വേറെ എന്തെങ്കിലും നിലപാട് എടുത്താല്‍ അതിനെക്കുറിച്ച് അപ്പോള്‍ സംസാരിക്കാം. ദിലീപിനെ സംബന്ധിച്ച് അയാള്‍ വേട്ടയാടപ്പെട്ടു എന്നതാണ് അയാളുടെ വികാരം. ഞാന്‍ ഇതിലൊരു കാഴ്ചക്കാരന് മാത്രമാണ്. ഒരു പക്ഷത്തുളള ആളല്ല. കുറ്റവാളിയല്ലെന്ന് കോടതി പറയുമ്പോള്‍ കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ടു എന്നൊരു വികാരം അയാള്‍ക്കുണ്ടായാല്‍ അതില്‍ തെറ്റുപറയാനാകില്ല.
പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം തനിക്കെതിരെ ഗൂഢാലോചന നടത്തി എന്നാണ് ദിലീപ് പറയുന്നത്. നമ്മുടെ രാജ്യത്ത് പോലീസ് കള്ളത്തെളിവുകളുണ്ടാക്കിയ കേസുകള്‍ ഉണ്ടായിട്ടില്ലേ. കള്ളത്തെളിവ് തനിക്കെതിരെ ഉണ്ടാക്കി എന്ന് ഒരാള്‍ക്ക് തോന്നിയാല്‍ അത് അയാളുടെ അഭിപ്രായമാണ്. താന്‍ അത് പരിശോധിക്കേണ്ട ആളല്ല. ഈ കാര്യത്തില്‍ മാധ്യമങ്ങള്‍ സംശയത്തിന്റെ നിഴലിലല്ലേ. മാധ്യമങ്ങള്‍ കെട്ടിച്ചമച്ച എത്രയോ കഥകള്‍ പില്ക്കാലത്ത് കോടതികള്‍ തള്ളിയിട്ടുണ്ട്.
മാധ്യമങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു അജണ്ടയും ഇല്ലെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ. നിങ്ങള്‍ കെട്ടിപ്പൊക്കുന്ന ഒരു കഥയുണ്ട്. അതിനെ സാധൂകരിക്കാന്‍ മാധ്യമങ്ങള്‍ എന്തും ചെയ്യും. നിങ്ങള്‍ ഒരാളെ വിധിക്കുകയും അത് കോടതി വിധി ആകാതിരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കതില്‍ വലിയ നിരാശയുണ്ടാകും. അത് എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല.
വിധിയില്‍ സംതൃപ്തിയുണ്ടോ എന്ന ചോദ്യത്തിന്, എനിക്ക് സംതൃപ്തിയുണ്ടാകാന്‍ ഇതെന്റെ വീട്ടുകാര്യമൊന്നും അല്ലല്ലോ. ഇതൊരു പൊതുകാര്യമാണ്. കോടതി ഒരു നിലപാട് എടുത്തു. ഇന്ന് വരെയുളള വാര്‍ത്തകളെ, കെട്ടുകഥകളെ കോടതി നിരാകരിച്ചു എന്ന് പറയുമ്പോള്‍ കോടതി കണ്ടെത്തുന്നതാണ് സത്യം. അതിന് അപ്പുറത്ത് ഒരു സത്യം ഉണ്ടെങ്കില്‍ അത് കോടതിയില്‍ തെളിയിക്കാനായിട്ടില്ല''.
-
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ?












Click it and Unblock the Notifications