മഞ്ജുവാര്യരുടെ രണ്ടാംവിവാഹം; വാര്‍ത്തയ്ക്ക് പിന്നില്‍ ആര്? സത്യം ഇതാണ്

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചലചിത്ര ലോകത്തെ ശ്രദ്ധാ കേന്ദ്രമാണ് ഇന്ന് നടി മഞ്ജുവാര്യര്‍. ദിലീപുമായി പിരിഞ്ഞ ശേഷം അവര്‍ക്ക് ആരാധകര്‍ കൂടിയെന്ന് പറയാം. വീണ്ടും സിനിമയിലെത്തി പ്രധാന സ്ത്രീപക്ഷ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് തിളങ്ങി നില്‍ക്കവെ അവരെ കുറിച്ചുള്ള ഗോസിപ്പ് വാര്‍ത്തകള്‍ക്കും കുറവില്ല.

Read Also: മലപ്പുറത്ത് വിഗ്രഹം തകര്‍ത്തയാള്‍ കൊലക്കേസ് പ്രതി; സ്ത്രീയെ കൊന്നത് ക്ഷേത്രത്തില്‍വച്ച്, പോറ്റിയല്

One more: ഇനി രജനി യുഗം; അണ്ണാഡിഎംകെ നേതാക്കള്‍ കൂട്ടത്തോടെ കളംമാറും? തമിഴ്‌നാട്ടില്‍ പണി തുടങ്ങി

ഏറ്റവും ഒടുവില്‍ മഞ്ജുവിന്റെ വിവാഹ വാര്‍ത്തയാണ് ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ തേടി പോകുന്നവര്‍ക്ക് മുമ്പില്‍ എല്ലാം ശൂന്യമാണിപ്പോള്‍. കാരണം ആ വാര്‍ത്ത തന്നെ കാണാനില്ല. എന്താണ് ഇതിന് കാരണം. ആരാണ് ഇതിന് പിന്നില്‍.

വീണ്ടും വിവാഹിതയാകുന്നു

നടി മഞ്ജുവാര്യര്‍ വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്ത ഞായറാഴ്ച ടൈംസ് ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്. ഉച്ചയ്ക്ക് ശേഷം പത്രത്തിന്റെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത നിമിഷ നേരങ്ങള്‍ കൊണ്ട് മറ്റു മാധ്യമങ്ങളും ഏറ്റുപിടിച്ചു.

വാര്‍ത്ത വൈറലായി

സോഷ്യല്‍ മീഡിയയിലും വാര്‍ത്ത വൈറലായി. പിന്നീട് ആരാണ് വരന്‍ എന്ന ചര്‍ച്ചകള്‍. എല്ലാം പൊടിപൊടിക്കുന്നതിനിടെ വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യ പിന്‍വലിച്ചു. വെബ്‌സൈറ്റില്‍ സിനിമാ കോളത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ഇപ്പോള്‍ കാണാനില്ല.

മുംബൈയിലെ വ്യവസായി

മുംബൈയിലെ ഒരു വ്യവസായി ആണ് മഞ്ജുവിനെ വിവാഹം ചെയ്യുന്നതെന്നായിരുന്നു വാര്‍ത്ത. വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

മറ്റു മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു

ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ധരിച്ചാണ് മലയാളം, തമിഴ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഗൂഗ്ള്‍ സെര്‍ച്ചില്‍ ലഭിക്കുന്ന ടൈംസിന്റെ വാര്‍ത്താ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ശൂന്യമാണ്. ഒന്നും വരുന്നില്ല. പേജ് നോ ഫൗണ്ട് എന്നാണ് കാണിക്കുന്നത്.

മാസങ്ങള്‍ക്ക് മമ്പും വാര്‍ത്ത

മഞ്ജുവിന്റെ വിവാഹം സംബന്ധിച്ച് മാസങ്ങള്‍ക്ക് മമ്പും വാര്‍ത്തകള്‍ വന്നിരുന്നു. നടിയുടെ സുഹൃത്തുക്കളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ എന്ന പേരിലായിരുന്നു ഒരു സിനിമാ മാഗസിന്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ അത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.

വന്‍ പ്രചാരണം

മഞ്ജുവിനെ ദിലീപ് ഒഴിവാക്കുകയും കാവ്യമാധവനെ വിവാഹം കഴിക്കുകയും ചെയ്തതോടെ ഇത്തരം വാര്‍ത്തകള്‍ക്ക് ഡിമാന്റ് കൂടുതലാണ്. സത്യം അന്വേഷിക്കാതെ തന്നെ പലരും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യും.

ഉദാഹരണം സുജാത

തിരുവനന്തപുരത്ത് ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജുവാര്യര്‍. അതിനിടെയാണ് മുംബൈയിലുള്ള വ്യവസായിയുമായി വിവാഹ നിശ്ചയം കഴിഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. വെബ്‌സൈറ്റ് വാര്‍ത്ത പിന്‍വലിച്ചപ്പോള്‍ വാര്‍ത്തയില്‍ പിശക് സംഭവിച്ചെന്ന് ബോധ്യമായി.

1998 ഒക്ടോബര്‍

1998 ഒക്ടോബറിലായിരുന്നു ദിലീപ്-മഞ്ജുവാര്യര്‍ വിവാഹം. കഴിഞ്ഞ വര്‍ഷം ഇരുവരും വേര്‍പ്പിരിഞ്ഞു. മാസങ്ങള്‍ക്ക് ശേഷം ദിലീപ് നടി കാവ്യാമാധവനെ വിവാഹം കഴിച്ചു. അതുകൊണ്ടുതന്നെ തനിച്ച് കഴിയുന്ന മഞ്ജുവിന്റെ വിവാഹ വാര്‍ത്തകള്‍ ആരാധകര്‍ ആവേശത്തോടെയാണ് ശ്രദ്ധിക്കാറ്.

ലേഡി സൂപ്പര്‍ സ്റ്റാര്‍

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമില്‍ തിരിച്ചെത്തി തന്റെ സ്ഥാനം ഉറപ്പിച്ച ആളാണ് മഞ്ജു വാര്യര്‍. ദിലീപുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം അവര്‍ ആദ്യം അഭിനയിച്ച ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു. ചിത്രം വന്‍ ഹിറ്റായതോടെ മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന അലങ്കാരം മഞ്ജുവിന് സ്വന്തമായി.

സത്യം ഇതാണ്

എന്നാല്‍ ഒരിക്കല്‍ പോലും മഞ്ജു വാര്യര്‍ വിവാഹ താത്പര്യത്തെ കുറിച്ച് പറഞ്ഞിട്ടില്ല എന്നതാണ് സത്യം. പരസ്യ ചിത്രങ്ങളുടെ സംവിധായകനായ ശ്രീകുമാറിന്റെ പേരാണ് ആദ്യം മഞ്ജുവുമായി ചേര്‍ത്ത് പ്രചരിപ്പിക്കപ്പെട്ടിരുന്നത്. വിവാഹം നിശ്ചയം കഴിഞ്ഞുവെന്നും ഇരുവരും ഒരുമിച്ചാണ് താമസമെന്നും പലരും പ്രചരിപ്പിച്ചു.

English summary
Manju Warrier's Marriage news withdraw by Website.
Please Wait while comments are loading...