കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതാനന്ദമയി ജി 20 ഉച്ചകോടിയുടെ സി20 ചെയര്‍; നിയമിച്ചത് കേന്ദ്രസര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: മാതാ അമൃതാനന്ദമയിയെ ജി 20 ഉച്ചകോടിയുടെ സിവില്‍ സൊസൈറ്റി സെക്ടറിന്റെ ചെയര്‍ ആയി നിയമിച്ചു. കേന്ദ്രസര്‍ക്കാരിന്റേത് ആണ് നിയമനം. ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമാണ് സിവില്‍ സൊസൈറ്റി സെക്ടര്‍. അടുത്ത ഒരു വര്‍ഷം ഇന്ത്യയാണ് ജി 20 ഉച്ചകോടിയ്ക്ക് നേതൃത്വം വഹിക്കുന്നത്.

19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി 20. ജി 20 നേതാക്കള്‍ക്ക് മുന്നില്‍ സര്‍ക്കാരിതര, ബിസിനസ്സ് ഇതര ശബ്ദങ്ങള്‍ കൊണ്ടുവരുന്നതിനുള്ള സിവില്‍-സൊസൈറ്റി ഓര്‍ഗനൈസേഷനുകള്‍ക്കുള്ള വേദിയാണ് സി 20. ഇതിന്റെ ചെയര്‍ ആയാണ് മാതാ അമൃതാനന്ദമയിയെ നിയമിച്ചിരിക്കുന്നത്.

1

ജി 20 നേതാക്കളുടെ ഉച്ചകോടി ന്യൂദല്‍ഹിയില്‍ ആണ് നടക്കുന്നത്. ഡിസംബര്‍ 1 മുതല്‍ 2023 നവംബര്‍ 30 വരെയുള്ള വര്‍ഷമാണ് ഇന്ത്യ ജി 20 യുടെ നേതൃത്വം വഹിക്കുന്നത്. 2023 സെപ്റ്റംബര്‍ 9 മുതല്‍ 10 വരെയാണ് ഉച്ചകോടി നടക്കുനന്നത്. ഇക്കാലയളവില്‍ 200 ല്‍ അധികം സര്‍ക്കാര്‍ തല ഉന്നതയോഗങ്ങള്‍ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നുണ്ട്.

ചുമതലയേറ്റെടുത്ത് ഖാര്‍ഗെ; പ്രവര്‍ത്തകസമിതി അംഗങ്ങളും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു, ഇനി പുതിയ ടീംചുമതലയേറ്റെടുത്ത് ഖാര്‍ഗെ; പ്രവര്‍ത്തകസമിതി അംഗങ്ങളും ജനറല്‍ സെക്രട്ടറിമാരും രാജിവെച്ചു, ഇനി പുതിയ ടീം

2

തന്നെ ജി 20 ഉച്ചകോടിയുടെ സിവില്‍ സൊസൈറ്റി സെക്ടറിന്റെ ചെയര്‍ ആയി നിയമിച്ചതിന് മാതാ അമൃതാനന്ദമയി കേന്ദ്ര സര്‍ക്കാരിനോട് നന്ദി അറിയിച്ചു. ഒരു സമൂഹമെന്ന നിലയില്‍ മുന്നോട്ട് പോകുമ്പോള്‍ ഗ്രാമപ്രദേശങ്ങളിലെ ദാരിദ്ര്യം പരിഹരിക്കേണ്ട ഒരു പ്രധാന പ്രശ്‌നമാണെന്ന് മാതാ അമൃതാനന്ദമയി ആദ്യ സി 20 ഓണ്‍ലൈന്‍ മീറ്റിംഗില്‍ പറഞ്ഞു.

'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍'അത് ചെയ്യേണ്ടി വരുന്നത് തോല്‍വിയാണ്..'; ബോഡി ഷെയിമിംഗ് തമാശകളെ കുറിച്ച് കോട്ടയം നസീര്‍

3

പട്ടിണി, സംഘര്‍ഷം, ജീവജാലങ്ങളുടെ വംശനാശം, പാരിസ്ഥിതിക നാശം എന്നിവയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ എന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. ഇതിന് പരിഹാരം കാണാന്‍ എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണം. കമ്പ്യൂട്ടര്‍ സയന്‍സ്, ഗണിതം, ഭൗതികശാസ്ത്രം, എഞ്ചിനീയറിംഗ് തുടങ്ങി എല്ലാ മേഖലകളിലെയും ശാസ്ത്രജ്ഞര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം.

ശ്രീനിവാസനൊക്കെ മുഖത്ത് നോക്കി പറയും, പക്ഷെ നിഖില യുവനടിയല്ലേ... റിസ്‌കാണ്; എം മുകുന്ദന്‍ശ്രീനിവാസനൊക്കെ മുഖത്ത് നോക്കി പറയും, പക്ഷെ നിഖില യുവനടിയല്ലേ... റിസ്‌കാണ്; എം മുകുന്ദന്‍

4

അങ്ങനെ വന്നാല്‍ പരിസ്ഥിതി ദുരന്തങ്ങള്‍ പ്രവചിക്കുന്നതിന് കൂടുതല്‍ നൂതനമായ രീതികള്‍ സൃഷ്ടിക്കാനും അതുവഴി നിരവധി ജീവന്‍ രക്ഷിക്കാനും നമുക്ക് കഴിയും എന്നും മാതാ അമൃതനന്ദമയി കൂട്ടിച്ചേര്‍ത്തു. പല സാഹചര്യങ്ങളിലും മള്‍ട്ടി ഡിസിപ്ലിനറി, ഇന്റഗ്രേറ്റഡ് പ്രയത്‌നത്തിന്റെ അഭാവം കാണുന്നു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശ്രീ എം, സുധ മൂര്‍ത്തി, രാംഭൗ മല്‍ഗി പ്രബോധിനി, കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രം എന്നിവയും ചെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

English summary
Mata Amritanandamayi has been appointed as the Chair of the Civil Society Sector of the G20 Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X