കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"കൊറോണ പശുവിനെ തിന്നുന്നവരെ ശിക്ഷിക്കാൻ ദൈവം അയച്ചതാണ്."; വല്ലാത്ത ദൈവ സങ്കല്പം,കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ നേരിടാന്‍ ഹിന്ദുമഹാസഭ ഗോമൂത്ര പാർട്ടി നടത്തിയിരുന്നു. ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. സംഭവത്തിൽ രൂക്ഷ പരിഹാസവും വിമർശനവും ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ എംപി കൂടിയായ എംബി രാജേഷ്. കൊറോണയുടെ പശ്ചാത്തലത്തിൽ ഭീകര സംഘടനയായ ഐഎസ് അംഗങ്ങൾക്ക് മാർഗ നിർദ്ദേശം നൽകിയ വാർത്ത കൂടി പ്രതിപാദിച്ചാണ് രാജേഷിന്റെ വിമർശനം. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം

രണ്ടുവാർത്തകൾ.രണ്ടും കൊറോണയുമായി ബന്ധപ്പെട്ടത്.ഒന്നാമത്തേത് ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നടന്ന കൊറോണയെ അകറ്റാനുള്ള ഗോമൂത്ര പാർട്ടിയാണ്. പാർട്ടിക്കു വന്നവരെല്ലാം ഗുളുഗുളാന്ന് ഗോമൂത്രം കുടിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.മുഖ്യ സംഘാടകൻ അയോദ്ധ്യാ കേസിലെ മുഖ്യ വ്യവഹാരിയായ "ഗുരുജി " ചക്രപാണി.

done

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളുടെ നടുവിൽ നടന്ന പാർട്ടിയിൽ കാഷായ ധാരി സംശയമില്ലാതെ പ്രഖ്യാപിച്ചുവത്രേ- "കൊറോണ പശുവിനെ കൊന്ന് തിന്നുന്നവരേയും മാംസാഹാരികളേയും ശിക്ഷിക്കാൻ ദൈവം അയച്ചതാണ്."

രണ്ടാമത്തെ വാർത്ത കൊറോണയെക്കുറിച്ചുള്ള ഐ.എസ്.ഐ.എസിൻ്റെ മുന്നറിയിപ്പാണ്." ചിലരെ ശിക്ഷിക്കാൻ ദൈവം അയച്ചതാണ് കൊറോണ വൈറസിനെ " എന്നതിൽ ഐ.എസും യോജിക്കുന്നു. നോക്കൂ ,ഇരു മതഭ്രാന്തരും കരുതുന്നത് ഇഷ്ടമില്ലാത്തവരെയെല്ലാം കൂട്ടത്തോടെ കൊന്നൊടുക്കാൻ ഇവരെപ്പോലെ ഗൂഡാലോചന നടത്തി ആളെ ( വൈറസ് ) വിടുന്ന ക്രൂരനായിരിക്കും ദൈവം എന്നാണ്.

വല്ലാത്ത ദൈവ സങ്കല്പം തന്നെ! ഇതിനേക്കാൾ വലിയ ദൈവനിന്ദ വേറെന്താണ്? മനുഷ്യ വിരുദ്ധതയിലെന്നതു പോലെ വിജ്ഞാന വിരുദ്ധതയിലും ശാസ്ത്ര വിരുദ്ധതയിലും ഇരുകൂട്ടരും ഒരേ തൂവൽ പക്ഷികളാണെന്ന് വീണ്ടും വ്യക്തമാകുന്നു.

ഗോമൂത്ര പാർട്ടിയിൽ പങ്കെടുത്ത സ്ത്രീകൾ, ഗോമൂത്രം വർഷങ്ങളായി സ്ഥിരമായി കുടിക്കുന്നതുകൊണ്ടാണ് തങ്ങൾക്ക് മാരകരോഗങ്ങളൊന്നും വരാത്തതെന്ന് പറഞ്ഞതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇങ്ങനെയുള്ള അന്ധമായി എന്തും വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഈ രാജ്യത്തുണ്ട് എന്നോർക്കുക.ഗോമൂത്രം കാൻസറും എയ്ഡ്സും കൊറോണയും ഇല്ലാതാക്കും എന്ന് അവരെ വിശ്വസിപ്പിക്കുന്നതിനേക്കാൾ എളുപ്പമായിരിക്കും അന്താരാഷ്ട്ര മാർക്കറ്റിൽ കുറഞ്ഞ വിലയോളം ഞങ്ങൾ ഇന്ധന നികുതി കുട്ടിയില്ലല്ലോ എന്നും നോട്ട് നിരോധിച്ചത് കള്ളപ്പണം ഇല്ലാതാക്കാനാണെന്നും ആശ്വസിപ്പിക്കുന്നതും വിശ്വസിപ്പിക്കുന്നതും.

Recommended Video

cmsvideo
കോറോണയിൽ വലഞ്ഞു ജനം, ജനങ്ങളുടെ പ്രതികരണം കാണാം | Oneindia Malayalam

വാൽക്കഷണം: ഇത്രയും ഗുണമേന്മയുള്ള ഗോമൂത്രത്തിനു കൂടി ടാക്സ് ഏർപ്പെടുത്തുന്നത് ആലോചിക്കാവുന്നതാണ്. ഗോമൂത്ര പാർട്ടികൾക്ക് എൻറർടെയ്ൻമെൻറ് ടാക്സും.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താത്ക്കാലിക വിജയം; സമ്മേളനം 26 ലേക്ക് മാറ്റി, നിര്‍ദേശം പാലിച്ചില്ലമധ്യപ്രദേശില്‍ കോണ്‍ഗ്രസിന് താത്ക്കാലിക വിജയം; സമ്മേളനം 26 ലേക്ക് മാറ്റി, നിര്‍ദേശം പാലിച്ചില്ല

English summary
MB Rajesh against hindu maha sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X