കാപ്പാട് തീരം ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളമാകുന്നു

  • Posted By:
Subscribe to Oneindia Malayalam

വടകര : പതിവുപോലെ കാപ്പാട് തീരം ലക്ഷ്യമാക്കി നൂറ് കണക്കിന് ദേശാടനപ്പക്ഷികള്‍ പറന്നെത്തി .വിനോദസഞ്ചാരകേന്ദ്രമായ കാപ്പാട് തീരം ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളമാകുന്നു. യൂറോപ്പില്‍നിന്നാണ് അപൂര്‍വയിനം ദേശാടനക്കിളികള്‍ കാപ്പാട് തീരത്തെത്തുന്നത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ അനുസ്മരിക്കാന്‍ പൊലീസ് അനുവദിക്കുമോ..? ഇല്ലെങ്കില്‍ ധിക്കരിക്കുമെന്ന് നേതാക്കള്‍

ഇതോടെ ദേശാടനപ്പക്ഷികളുടെ താവളമെന്നനിലയില്‍ കാപ്പാടും പക്ഷിനിരീക്ഷകരുടെ ശ്രദ്ധാകേന്ദ്രമാകുകയാണ്. പലയിടങ്ങളില്‍ നിന്നും പക്ഷിനിരീക്ഷകര്‍ അപൂര്‍വദേശാടന പക്ഷികളെ കാണാനും ക്യാമറയില്‍ പകര്‍ത്താനുമായി കാപ്പാട് എത്തുന്നുണ്ട്. ധാരാളം വിദ്യാര്‍ഥികളും അധ്യാപകരും ഇവയെ കാണാനെത്തുന്നു.

dheshadanakilikal

പൊതുവേ സപ്തംബര്‍ മുതലാണ് കേരളത്തില്‍ കേരളത്തില്‍ ദേശാടനപ്പക്ഷികള്‍ എത്തുന്നതെങ്കിലും കാപ്പാട് തീരത്ത് ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ തന്നെ ദേശാടനക്കിളികളെ കാണാമെന്ന് പക്ഷി നീരീക്ഷകന്‍ ഡോ. അബ്ദുള്ള പാലേരി പറഞ്ഞു. കടല്‍ത്തീരത്തും കടലിലെ പാറക്കൂട്ടങ്ങളിലും പക്ഷികള്‍ക്ക് നിര്‍ഭയമായി ഇരതേടാന്‍ കഴിയുന്നതുകൊണ്ടാണ് കാപ്പാട് പക്ഷികളുടെ ഇഷ്ടതാവളമാകുന്നത്. കടല്‍ ജീവികളും പാറയില്‍ പറ്റിപ്പിടിച്ചു വളരുന്ന കക്കകളുമാണ് അവയുടെ ഇഷ്ടാഹാരം.

മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ കാപ്പാട് മലിനീകരണവും ശബ്ദശല്യവും കുറവാണ്. ഇതും ദേശാടനപ്പക്ഷികളെ ആകര്‍ഷിക്കുന്നു.

English summary
Migratory birds in Kappad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്