• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഭിനന്ദനം പ്രതീക്ഷിക്കുന്നില്ല, അവഹേളിക്കാതിരിക്കുകയെങ്കിലും ചെയ്യുക, രൂക്ഷ വിമർശനവുമായി കടകംപള്ളി

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ പ്രളയ പുനരധിവാസം പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്ന ഏഷ്യാനെറ്റ് വാർത്തയിൽ വിശദീകരണവുമായി മന്ത്രി കടകംപളളി സുരേന്ദ്രൻ. കെയർ ഹോം പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ 228 വീട്ടുകളുടെ താക്കോൽ നിർമാണം നിർവഹിക്കുന്നതിനെ കുറിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ കോഴിക്കോട് പുതുപ്പാടിയിലെ കണ്ണപ്പൻകുണ്ടിലുള്ള ഒരു വീടിന്റെ ചിത്രമാണ് ഉപയോഗിച്ചത്. പരസ്യത്തിൽ കാണിച്ച വീട് പോലും പൂർത്തിയായില്ല എന്നാണ് ചാനൽ ഇന്ന് റിപ്പോർട്ട് ചെയ്തത്.

കോണ്‍ഗ്രസ് ശുദ്ധികലശത്തിന്; കര്‍ണാടകയില്‍ തുടക്കം, സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

കേരളത്തെ ഉലച്ച പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു പ്രതീകാത്മക ചിത്രം എന്ന നിലയിലാണ് ആ ചിത്രം ഉപയോഗിച്ചതെന്നും ആ വീട് പുനർനിർമിച്ചതായി താൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് കടകംപള്ളി ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിക്കുന്നു. കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന 2040 വീടുകളില്‍ നിര്‍മ്മാണം താക്കോല്‍ കൈമാറിയ 1173 വീടുകളുടെ കണക്ക് ജില്ല തിരിച്ച് തന്റെ വ്യക്തമാക്കിയാണ് മന്ത്രി ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്.

 വിശദീകരണം

വിശദീകരണം

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: 'പരസ്യത്തില്‍ കാണിച്ച വീട് പോലും പൂര്‍ത്തിയായില്ല; പിണറായി സര്‍ക്കാരിന്റെ പ്രളയ പുരനധിവാസം പ്രഖ്യാപനത്തില്‍ ഒതുങ്ങി' എന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് രാവിലെ മുതല്‍ നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടു. ഒരു വീട് പോലും പ്രളയ ദുരിത ബാധിതര്‍ക്കായി നല്‍കിയിട്ടില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നത്. കെയര്‍ ഹോം പദ്ധതിയുടെ ആദ്യ ഘട്ടമായി 228 വീടുകളുടെ താക്കോല്‍ കൈമാറ്റം നടത്തുന്നതിനെ കുറിച്ച് ഞാനിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു തകര്‍ന്ന വീടിന്റെ ചിത്രം കൊടുത്തിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

കേരളത്തെ ഉലച്ച പ്രളയത്തിന്റെ തീവ്രത വ്യക്തമാക്കുന്ന ഒരു പ്രതീകാത്മക ചിത്രം എന്ന നിലയിലാണ് ആ ചിത്രം ഉപയോഗിച്ചത്. എന്റെ പോസ്റ്റില്‍ ഒരു ഭാഗത്ത് പോലും ആ ചിത്രത്തില്‍ കാണുന്ന വീട് പുനര്‍നിര്‍മ്മിച്ചതായി പറയുന്നില്ല. അത്തരമൊരു അവകാശവാദം ആ പോസ്റ്റില്‍ ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിച്ച് വാര്‍ത്ത നല്‍കുക തന്നെ വേണം. 228 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക് മാറുകയാണെന്ന് ഞാന്‍ അന്ന് പോസ്റ്റില്‍ പറഞ്ഞത് വസ്തുതാ വിരുദ്ധമെങ്കില്‍ അതിനെതിരെയും വാര്‍ത്ത നല്‍കുന്നതും മാധ്യമധര്‍മ്മം തന്നെയാണ്. എന്നാല്‍ എന്താണ് ഏഷ്യാനെറ്റ് ലേഖകന്‍ പറഞ്ഞുവെച്ചത്. പരസ്യത്തില്‍ കാണിച്ച വീട് പോലും പ്രളയദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയിട്ടില്ലെന്ന മട്ടിലാണ് വാര്‍ത്ത കെട്ടിച്ചമച്ചത്.

 1173 വീടുകൾ

1173 വീടുകൾ

എന്നാല്‍ 228 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു കൈമാറിയെന്നല്ലാതെ, ചിത്രത്തില്‍ കാണിച്ചിരുന്ന തകര്‍ന്ന ഈ വീട് പുനര്‍നിര്‍മ്മിച്ചെന്ന് ഞാനോ സര്‍ക്കാരോ എവിടെയും അവകാശപ്പെട്ടിട്ടില്ല. അതേ സമയം പ്രളയബാധിതര്‍ക്കായി 1173 വീടുകള്‍ സംസ്ഥാനത്താകെ ഇതേവരെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെന്ന് ഞാന്‍ തികഞ്ഞ ഉത്തരവാദിത്തത്തോടെ അവകാശപ്പെടുന്നു. അത് തെറ്റാണോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുമോ ഏഷ്യാനെറ്റ്. അതിനുള്ള ധാര്‍മ്മികത ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ക്കുണ്ടാകുമോ ?

പ്രതിഷേധം

പ്രതിഷേധം

1173 വീടുകള്‍ നിര്‍മിച്ചു കൈമാറിയതിനെ കുറിച്ച് ഒരു വരി വാര്‍ത്ത പോലും നല്‍കാത്ത ഏഷ്യാനെറ്റാണ് ഫേസ് ബുക്കില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പ്രതീകമായി ഉപയോഗിച്ച വീട് പുനര്‍നിര്‍മ്മിച്ചില്ലെന്നതിന്റെ പേരില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയാകെ താറടിക്കുന്നത്. സുബൈദ അടക്കം പ്രളയ ദുരിതത്തില്‍ വീട് നഷ്ടമായവര്‍ക്കെല്ലാം വീട് ലഭിക്കണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സുബൈദയുടെ വീട് സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെട്ടതല്ല. ആ വീടിന്റെ പുനര്‍നിര്‍മ്മാണത്തില്‍ കാലതാമസമുണ്ടായെങ്കില്‍ അതിന് പരിഹാരമുണ്ടാകേണ്ടതാണ്. അതിന് പകരം കണ്ണടച്ച് ഇരുട്ടാക്കാനാണ് ഏഷ്യാനെറ്റ് ലേഖകന്‍ ശ്രമിച്ചത്.

ദൃശ്യങ്ങൾ സത്യം

ദൃശ്യങ്ങൾ സത്യം

ഒരു വീട് നിര്‍മ്മാണം നടക്കുന്നതിന്റെ ദൃശ്യങ്ങളോടെയുള്ള പരസ്യം വാര്‍ത്തയില്‍ കാണിക്കുന്നുണ്ട്. അത് സുബൈദയുടെ വീടിന്റെ നിര്‍മ്മാണമെന്ന് ആരാണ് പറഞ്ഞത്. അത് കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന്റെ ദൃശ്യങ്ങള്‍ തന്നെയാണ്. ദൃശ്യങ്ങളും വിളിച്ചുപറയുന്നതും പരസ്പര ബന്ധമില്ലാതെയാകുന്നത് എന്തെങ്കിലും വാര്‍ത്ത തട്ടിക്കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.

ആ ലേഖകന്‍ അടക്കമുള്ളവരുടെ അറിവിലേക്ക് കുറച്ചു കാര്യങ്ങള്‍ കൂടി പറയാം. ഇത് വാര്‍ത്തയാക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകില്ലായിരിക്കാം. പക്ഷേ വസ്തുതാപരമായി കാര്യങ്ങള്‍ മനസിലാക്കാനെങ്കിലും ശ്രമിക്കുക.

 കെയർ ഹോം പദ്ധതി

കെയർ ഹോം പദ്ധതി

കെയര്‍ ഹോം പദ്ധതി എന്നത് പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചതാണ്. സഹകരണ വകുപ്പിന്റെ ഉത്തരവാദിത്തമല്ല ഇതെങ്കിലും മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം സാമൂഹിക പ്രതിബദ്ധതയോടെ സഹകരണ വകുപ്പ് പ്രഖ്യാപിച്ചതാണ് രണ്ടായിരം വീടുകള്‍ പുനര്‍നിര്‍മ്മിക്കുക എന്ന തീരുമാനം. 5 ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കുവാനാണ് തീരുമാനിച്ചതെങ്കിലും 6-7 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പല വീടുകളും നിര്‍മ്മിച്ചത്.

2040 വീടുകൾ

സമയബന്ധിതമായി, മനോഹരമായി തന്നെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഓരോ ആഴ്ചയും നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നുമുണ്ട്. 2000 വീടുകളാണ് ആദ്യ ഘട്ടത്തില്‍ ഇങ്ങനെ പണി കഴിപ്പിക്കുവാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് പിന്നീട് 2040 വീടുകള്‍ ആയി ഉയര്‍ത്തി. ഇതില്‍ 1173 വീടുകള്‍ നിര്‍മ്മിച്ച് താക്കോല്‍ കൈമാറിയിട്ടുണ്ട്. അത് ഏത് ജില്ലയില്‍ ചെന്നാലും ബോധ്യപ്പെടാവുന്നതാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കുന്നു.

English summary
Minister Kadakampalli facebook post about flood relief programmes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X