കാടുകാണാനെത്തി, ഒടുവില്‍ കാട്ടില്‍ കുടുങ്ങി! ആശങ്കകള്‍ക്കൊടുവില്‍ തിരിച്ചെത്തി

  • Posted By:
Subscribe to Oneindia Malayalam

മണ്ണാര്‍ക്കാട് : ഹര്‍ത്താല്‍ ദിനത്തില്‍ കാടുകാണാനെത്തിയ എട്ടംഗ സംഘം കാട്ടില്‍ കുടുങ്ങിപ്പോയി. സൈലന്റ് വാലി സന്ദര്‍ശിക്കാനെത്തിയ യുവാക്കളാണ് വഴി തെറ്റി കാടിനുള്ളില്‍ കുടിങ്ങിപ്പോയത്. ഇവര്‍ക്കായി ഞായറാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ വൈകിട്ടോടെ സംഘം തിരിച്ചെത്തുകയായിരുന്നു. തത്തേങ്ങലം സ്വദേശികളാണ് കാട്ടില്‍ കുടുങ്ങിയത്.

വനം വകുപ്പും നാട്ടുകാരും ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. അതേസമയം മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശത്തു കൂടിയാണ് സംഘം സഞ്ചരിച്ചതെന്ന വാര്‍ത്ത പരന്നതും ഭീതി പരത്തി. തിരിച്ചെത്തിയ സംഘത്തെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇവരെ കാണാതായതില്‍ പ്രഥമ ദൃഷ്ട്യാ ദുരൂഹത ഇല്ലെന്നാണ് പോലീസ് പറയുന്നത്.

 ഹര്‍ത്താല്‍ ദിനത്തില്‍

ഹര്‍ത്താല്‍ ദിനത്തില്‍

ബിജെപി പ്രവര്‍ത്തകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ജില്ലയില്‍ ബിജെപി ഹര്‍ത്താലായിരുന്നു. ഇതേ ദിവസമാണ് തത്തേങ്ങലം സ്വദേശികളായ എട്ടംഗ സംഘം കാടുകാണാനിറങ്ങിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഘം കാട്ടിലെത്തിയത്. വൈകിട്ടോടെ തിരിച്ചെത്താനിയിരുന്നു പദ്ധതി. തത്തേങ്ങലം താഴത്തു വീട്ടില്‍ മണികണ്ഠന്‍, പുല്ലൂന്നിയില്‍ സുദേവന്റെ മകന്‍ വിഷ്്ണു, തെങ്കര കല്‍ക്കടിയില്‍ ഉണ്ണിയുടെ മകന്‍ അനില്‍, മണലടി വലിയ വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ബൈജു, തത്തേങ്ങലം വകയില്‍ ഹംസയുടെ മകന്‍ റഷീദ്, അര്‍ണിക്കല്‍ രാജന്റെ മകന്‍ അര്‍ജുന്‍ റാണ, പുത്തന്‍പുരയില്‍ അബാസിന്റെ മകന്‍ സലീം, മലയില്‍ മണിയുടെ മകന്‍ ജിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

 പാറയില്‍ അഭയം തേടി

പാറയില്‍ അഭയം തേടി

വൈകിട്ടോടെ സംഘം പാത്രക്കടവിലെത്തി. തിരിച്ചുള്ള യാത്രയില്‍ ലളിതെറ്റുകയായിരുന്നുവെന്നാണ് സംഘം പറയുന്നത്. വഴിതെറ്റി സൈരന്ധ്രിയിലെത്തി. വെളിച്ചം പോയതോടെ യാത്ര ദുഷ്‌കരമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് പുഴയോരത്തെ പാറയില്‍ അഭയം തേടി. രാവിലെ യാത്ര ആരംഭിക്കാനായിരുന്നു പദ്ധതി. ഇതിനിടെ ചാര്‍ജ് തീര്‍ന്ന് മൊബൈലുകളും ഓഫായി പോയതായി ഇവര്‍ പറയുന്നു.

 തിരച്ചില്‍

തിരച്ചില്‍

കാടുകാണാനിറങ്ങിയ സംഘം തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരും ആശങ്കയിലായി. തുടര്‍ന്ന് വനം വകുപ്പിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 ഒരു രാത്രിയും പകലും

ഒരു രാത്രിയും പകലും

അതേസമയം മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലത്തിലൂടെയാണ് സംഘം സഞ്ചരിച്ചതെന്ന വാര്‍ത്ത പരന്നത് ഏറെ ആശങ്ക പരത്തി. ഒരു രാത്രിയും ഒരു പകലുമാണ് സംഘം കാട്ടില്‍ കഴിഞ്ഞത്.

 വീട്ടിലേക്ക് ഫോണ്‍ വിളിച്ചു

വീട്ടിലേക്ക് ഫോണ്‍ വിളിച്ചു

ഞായറാഴ്ച രാവിലെയോടെ സംഘം വീണ്ടും യാത്ര ആരംഭിച്ചു. പുഴ ഒഴുകുന്ന ഗതി നോക്കിയാണ് നടന്നത്. വൈകിട്ട് ആറരയോടെ സംഘം തത്തേങ്ങലം വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിലെത്തി. ഇതിനിടെ മണികണ്ഠന്റെ ഫോണ്‍ ഓണ്‍ ആയപ്പോള്‍ വീട്ടിലേക്ക് വിളിക്കുകയും ചെയ്തു.

 ദുരൂഹതയില്ല

ദുരൂഹതയില്ല

സംഘത്തിന്റെ തിരോധാനത്തില്‍ ദുരൂഹതകളുണ്ടോ എന്നറിയാന്‍ എട്ടു പേരെയും പോലീസും വനംവകുപ്പും മാറി മാറി ചോദ്യം ചെയ്തു. ഇവരെ കാണാതായതില്‍ ദുരൂഹത ഇല്ലെന്നാണ് പോലീസ് പറയുന്നത്. വനത്തില്‍ അതിക്രമിച്ച് കയറിയതിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

English summary
missing trekking gang reached home.
Please Wait while comments are loading...