വെളിപ്പെടുത്തിയ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് ഹസ്സൻ; മറ്റ് വ്യാഖ്യാനങ്ങൾ വേണ്ട....

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: ചാരക്കേസുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് കെപിസിസി പ്രസിഡൻ‌റ് എംഎം ഹസ്സൻ. ഏറെ നാളായി മനസിലുണ്ടായ വികാരമാണ് പ്രകടിപ്പിച്ചത്. അതിന് മറ്റ് വ്യാഖ്യാനങ്ങൾ നൽകേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒ ചാരക്കേസിന്റഎ സമയത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ രാജിവെപ്പിക്കാൻ നടത്തിയ നീക്കളിൽ കുറ്റബോധമുണ്ടെന്ന ഹസന്റെ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

പ്രസ്താവനയ്ക്കെതിരെ കോൺഗ്രസിൽ നിന്ന് തന്നെ നിരവധി എതിർപ്പുകൾ വന്നിരുന്നു. കരുണാകരനെ രാജിവെപ്പിക്കാനുള്ള തീരുമാനം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് എകെ ആന്റണി മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഹസൻ പറഞ്ഞിരുന്നു. കരുണാകരനെ രാജിവെപ്പിക്കരുതെന്ന് തന്നോടും ഉമ്മൻചാണ്ടിയോടും ആന്റണി ആവശ്യപ്പെട്ടുവെന്നും ഹസ്സൻ പറഞ്ഞിരുന്നു. എന്നാൽ മലർന്നു കിടന്ന് തുപ്പാൻ‌ ഞാനില്ലെന്നും, ഹസ്സനെതിരെ വാളെടുക്കേണ്ടതില്ലെന്നുമായിരുന്നു പത്മജ വേണുഗോപിലന്റെ പ്രതികരണം.

ഹസ്സന്റെ കുറ്റസമ്മതത്തിൽ സത്യമുണ്ട്

ഹസ്സന്റെ കുറ്റസമ്മതത്തിൽ സത്യമുണ്ട്

എംഎം ഹസ്സന്റെ കുറ്റസമ്മതത്തിൽ സത്യമുണ്ട്. ആന്റണി അങ്ങിനെ പറഞ്ഞിരിക്കും എന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും പത്മജ പരഞ്ഞിരുന്നു. ലീഡറെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ പ്രചരണം നടക്കുമ്പോള്‍ ഒരു കാരണവശാലും ലീഡറെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു എ കെ ആന്റണി. ലീഡറെ രാജിയിലേക്ക് നയിച്ചത് എ കെ ആന്റണിയാണെന്ന് മാധ്യമങ്ങള്‍ വരെ വാര്‍ത്ത നല്‍കിയ ഘട്ടത്തിലും അദ്ദേഹം മൗനം പാലിച്ചു. എന്നാലത് ശരിയായിരുന്നില്ലെന്നായിരുന്നു ഹസൻ പറഞ്ഞത്.

എല്ലാം മനസില്ലാ മനസോടെ

എല്ലാം മനസില്ലാ മനസോടെ

ലീഡറെ പുറത്താക്കിയത് കാരണം കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നതെന്നും ഹസ്സന്‍ പറഞ്ഞിരുന്നു.
അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ആജ്ഞയെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് എകെ ആന്റണി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്. മനസ്സില്ലാമനസ്സോടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും ഹസ്സന്‍ വെളിപ്പെടുത്തിയരുന്നു. കെ കരുണാകരന്‍ ഏഴാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡിസിസിയില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

കോൺഗ്രസ് ചരിത്രത്തിന് തന്നെ മാറ്റം വന്നേനേ...

കോൺഗ്രസ് ചരിത്രത്തിന് തന്നെ മാറ്റം വന്നേനേ...

ചാരക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ 1995ല്‍ രാജിവെച്ചിരുന്നു. അന്ന് കരുണാകരന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ത്തിയതും ഏറ്റവും അധികം സമ്മര്‍ദ്ദം ചെലുത്തിയതും ഉമ്മന്‍ ചാണ്ടിയായിരുന്നു. അന്നത്തെ പ്രബലരായ നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയും എംഎം ഹസ്സനുമുണ്ടായിരുന്നു. അന്ന് ആന്റണിയുടെ വാക്കുകള്‍ മുതിര്‍ന്ന നേതാക്കളായിരുന്ന ഇവര്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തിന് തന്നെ മാറ്റം വരുമായിരുന്നു.

ഒരു മുഴം മുമ്പേ എറിഞ്ഞതോ?

ഒരു മുഴം മുമ്പേ എറിഞ്ഞതോ?

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റെടുത്തതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായ ആത്മവിശ്വാസം തിരിച്ചറിഞ്ഞ എം എം ഹസന്‍ ഒരു മുഴം മുമ്പെ എറിഞ്ഞതാണെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി ക്ഷീണിതനാണ്. ഇത് തിരിച്ചറിഞ്ഞ്‌കൊണ്ടുള്ള നീക്കമായി ഹസന്റെ പ്രതികരണത്തെ വിലയിരുത്തുന്നവരുണ്ട്. എംഎ ഹസ്സന്റെ വെളിപ്പെടുത്തൽ കെപിസിസിയിൽ വൻ വിവാദമായിരിക്കുകയാണ്. കരുണാകരനെ താഴെ ഇറക്കാൻ കൂട്ടുനിന്ന് എംഎം ഹസ്സൻ ഇതുവരെ ഇക്കാര്യം പുറത്തു പറ‍ഞ്ഞിട്ടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MM Hassa's comments about K Karunakaran's resignation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്