എംഎം ഹസന്റെ വെളിപ്പെടുത്തലോടെ എ ഗ്രൂപ്പിൽ പൊട്ടിത്തെറി; അകൽച്ച രൂക്ഷം, പ്രതികരണം അവിചാരിതമല്ല!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: എംഎം ഹസന്റെ വെളിപ്പെടുത്തലിൽ എ ഗ്രൂപ്പിൽ പൊട്ടിത്തെരി. കെ കരുണാകരനെ നടത്തിയ നീക്കത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസം എംഎം ഹസന്റെ വെളിപ്പെടുത്തൽ വന്നത്. വെളിപ്പെടുത്തലോടെ കെപിസിസി പ്രസിഡൻറ്​ എംഎം ഹസനും ​എ ​ഗ്രൂപ്പും തമ്മിൽ ഏതാനും നാളുകളായി രൂപപ്പെട്ട അകൽച്ച കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഹസന്റെ പ്രതികരണത്തിൽ ഏറെ സൂക്ഷ്മതയോടെയാണ് ​ഐ ​ഗ്രൂപ്​​ പ്രതികരണം.

കരുണാകരനെതിരായ നീക്കത്തിന്റെ മുഴുവൻ പാപഭാരവും ഉമ്മൻ ചാണ്ടിക്കു​മേൽചാർത്തുന്നതായിരുന്നു ഹസന്റെ പരാമർശം. സോളാർ കേസ്​ അടക്കം രാഷ്ട്രീയമായി പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ സ്വന്തം ക്യാമ്പിൽ നിന്നേറ്റ ആക്രമണം. വൻ തിരിച്ചടിയായിരിക്കുകയാണ്. ഹസന്റെ പ്രതികരണത്തിൽ ഐ ഗ്രൂപ്പ് ആഹ്ലാദിക്കുന്നുണ്ടെങ്കിലും ഹസന് പിന്തുണയുമായി ആരും രംഗത്ത് വന്നിട്ടില്ല. അതേസമയം കരുമാകരനെ പുറത്താക്കിയതിന്റെ പ്രത്യാഘാതം പാർട്ടി അനുഭവിച്ചു കഴിഞ്ഞെന്നു ഇനി അത് വെളിപ്പെടുത്തിയതുകൊണ്ട് കാര്യമില്ലെന്നാണ് ഗ്രൂപ്പിലെ ചിലരുടെ അഭിപ്രായം എന്നാണ് റിപ്പോർട്ട്.

പാർട്ടിയിൽ പ്രതിസന്ധി ഉണ്ടാക്കും

പാർട്ടിയിൽ പ്രതിസന്ധി ഉണ്ടാക്കും

അതേസമയം ചാരക്കേസുമായി ബന്ധപ്പെട്ട്​ കരുണാകരൻ അനുഭവിച്ച വേദന കുടുംബത്തിന്റെ സ്വകാര്യ ദു:ഖമാണെന്നാണ് മകൻ‌ കെ മുരളീധരൻ പറഞ്ഞത്. ഹസന്റെ പ്രതികരണത്തിൽ പാർട്ടിയിൽ ചർച്ച തങ്ങൾ ആഗ്രഹിക്കുന്നില്ല. അത് പാർ‌ട്ടിയിൽ പ്രതിസന്ധി ഉണ്ടാക്കാനേ വഴിവെക്കൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ദേശീയ തലത്തിലെ തലമുറ മാറ്റം

ദേശീയ തലത്തിലെ തലമുറ മാറ്റം

ദേശീയതലത്തിൽ കോൺഗ്രസിൽ തലമുറമാറ്റം നടന്നു​കൊണ്ടിരിക്കെ ഉമ്മൻ ചാണ്ടിയുടെ സ്വാധീനം ദില്ലിയിൽ അയയുകയാണെന്ന വിലയിരുത്തൽ. ഉമ്മ​ൻചാണ്ടിക്ക്​ ഹൈകമാൻഡിൽനിന്ന്​ മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരാതി എ ​ഗ്രൂപ്പ് ഉയർത്തുന്നുമുണ്ട്. ഇതിനിടയിലാണ് കരുണാകരനെ മാറ്റിയതിന്റെ പൂർണ്ണമായും ഉമ്മൻചാണ്ടിയുടെ തലയിലിചട്ടുകൊണ്ടുള്ള കെപിസിസി പ്രസിഡന്റ്‍ എംഎം ഹസന്റെ പ്രസ്താവന കൂടി വന്നിരിക്കുന്നത്.

ആന്റണിയും കുറ്റക്കാരൻ

ആന്റണിയും കുറ്റക്കാരൻ

ചാരക്കേസ് വിവാദത്തിൽ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ താഴെയിറക്കിയെന്നാണ് കെപിസിസി പ്രസിഡന്റ് വെളിപ്പെടുത്തിയത്. എംഎം ഹസന്റെ കുറ്റസമ്മതം ഗുരുകരമായ ഒന്നാണ്. ഇത് പാര്‍ട്ടി ചര്‍ച്ചചെയ്യണമെന്നും കോൺഗ്രസ് നേതാവ് ജി സുഗതൻ പറഞ്ഞു. ചാരക്കേസില്‍ കെ കരുണാകരനെ കുറ്റക്കാരനാക്കിയതില്‍ എകെ ആന്റണിയുമുണ്ടെന്നും കോൺഗ്രസ് നേതാവ് ഡി സുഗതന്‍ ആരോപിച്ചിരുന്നു.

കരുണാകരന്റെ രാജി

കരുണാകരന്റെ രാജി

ചാരക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍ 1995ല്‍ രാജിവെച്ചിരുന്നു. അന്ന് കരുണാകരന്റെ രാജിക്കായി പാര്‍ട്ടിക്കുള്ളില്‍ കലാപമുയര്‍ത്തിയതും ഏറ്റവും അധികം സമ്മര്‍ദ്ദം ചെലുത്തിയതും ഉമ്മന്‍ ചാണ്ടിയായിരുന്നു. അന്നത്തെ പ്രബലരായ നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയും എംഎം ഹസ്സനുമുണ്ടായിരുന്നു. അന്ന് ആന്റണിയുടെ വാക്കുകള്‍ മുതിര്‍ന്ന നേതാക്കളായിരുന്ന ഇവര്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ ചരിത്രത്തിന് തന്നെ മാറ്റം വരുമായിരുന്നു.

വിവാദമായി

വിവാദമായി

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റെടുത്തതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായ ആത്മവിശ്വാസം തിരിച്ചറിഞ്ഞ എംഎം ഹസന്‍ ഒരു മുഴം മുമ്പെ എറിഞ്ഞതാണെന്നാണ് വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി ക്ഷീണിതനാണ്. ഇത് തിരിച്ചറിഞ്ഞ്‌കൊണ്ടുള്ള നീക്കമായി ഹസന്റെ പ്രതികരണത്തെ വിലയിരുത്തുന്നവരുണ്ട്. എംഎ ഹസ്സന്റെ വെളിപ്പെടുത്തൽ കെപിസിസിയിൽ വൻ വിവാദമായിരിക്കുകയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MM Hassan's comment; Congress A group strongly defend

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്