ജനകീയ കൂട്ടായ്മയില്‍ പക്രന്തളം ചുരം സുന്ദരിയാകും; പ്രവൃത്തി 27ന് കലക്ടര്‍ ഉദ്ഘാടനം ചെയ്യും

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി : അധികൃതരുടെ കടുത്ത അവഗണനയിലും അനാസ്ഥയിലുമായിരുന്ന വയനാട്ടിലേക്കുള്ള പക്രന്തളം ചുരം റോഡ് സൗന്ദര്യവല്‍ക്കരിക്കുന്നു. ഹരിതകേരള മിഷന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാവിലുംപാറ പഞ്ചായത്ത് വിളിച്ചുചേര്‍ത്ത ജനകീയ കവെന്‍ഷനിലാണ് റോഡിനിരുവശവും അപകടക്കെണിയൊരുക്കി പടര്‍ുപന്തലിച്ച കാട് വെട്ടിത്തെളിക്കാനും കുുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ അടക്കമുള്ള ശുചീകരണപ്രവവര്‍ത്തനങ്ങള്‍ നടത്തി ചുരം റോഡിനെ സുന്ദരിയാക്കാനുള്ള നടപടി സ്വീകരിക്കുത്.

ഇന്ത്യയില്‍ നിന്ന് ചൈന വിവരങ്ങള്‍ ചോര്‍ത്തി! കണ്ടെടുത്തത് നിരോധിത സാറ്റലൈറ്റ് ഫോണുകള്‍

കാലങ്ങളായി വെട്ടിത്തെളിക്കാതെ റോഡിനിരുവശവുമായി വളര്‍ന്നകാട് വാഹനയാത്രക്കാര്‍ക്ക് സൃഷ്ടിച്ച ദുരിതത്തിന് കയ്യുംകണക്കുമില്ല. 12 വളവുകളിലെയും ഒട്ടുമിക്ക ദിശാസൂചിക ബോര്‍ഡുകളും തകരുകയും കാട്മൂടിയ നിലയിലുമാണുള്ളത്. അറവുശാലകളിലെ മാലിന്യമടക്കം നിര്‍ബാധം കൊണ്ടുതള്ളുത് മൂലം ഇതു വഴികടുപോകു യാത്രക്കാര്‍ക്ക് ദുര്‍ഗന്ധം വമിക്കു അന്തരീക്ഷത്തില്‍ മൂക്കുപൊത്താതെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുമാണ്. എന്തിന് ഏറെ പറയണം, ഈ അടുത്തായി ദൂരദിക്കുകളില്‍ നിന്നു പോലും വന്‍തോദിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ഇടമായും ചുരം റോഡ് മാറിയിട്ടുണ്ട്.

കണ്ണൂര്‍ ആസ്ഥാനമായ കെ.എസ്.ടി.പിയുടെ നിയന്ത്രണത്തിലുള്ള റോഡിന്റെ പരിതാപസ്ഥിതിയില്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ജനകീയ കവെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്.

kuttyadi

യോഗത്തില്‍ മാലിന്യങ്ങള്‍ തള്ളുത് തടയാനും, കാട് വെട്ടിത്തിളിച്ച് തണല്‍ മരങ്ങളും, പൂച്ചെടികള്‍ നടുപിടിപ്പിക്കാനും തീരുമാനിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍, സദ്ധസംഘടനകല്‍, കുടുംബശ്രീ, തൊഴിലുറപ്പ്‌തൊഴിലാളികള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായസഹകരണത്തോടെ മൂവ്വായിരം പേരെ പങ്കെടുപ്പിച്ച് നടത്താനാണ് തീരുമാനം. സൗന്ദര്യവല്‍ക്കണ പ്രവൃത്തി 27ന് കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് അമ്മ ജോര്‍ജ്ജ് അധ്യക്ഷയായി. പി.പി ചന്ദ്രന്‍, കെ.ടി സുരേഷ്, റോണിമാത്യു, റോബിന്‍ ജോസഫ്, പി സുരേന്ദ്രന്‍, എബ്രഹാംതടത്തില്‍, എം.ടി മനോജ് പ്രസംഗിച്ചു. ഭാരവാഹികള്‍: റോബിന്‍ ജോസഫ് (ചെയര്‍മാന്‍), പി സുരേന്ദ്രന്‍ (കണ്‍വീനര്‍ ).

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Modification of pakranthalam churam road will inaugrate on 27th

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്