ആരാധകരോട് മോഹൻലാൽ ക്ഷമ ചോദിച്ചു; ചൂടേറിയ ചർച്ചയ്ക്ക് വിരാമം, ലാലേട്ടൻ പറഞ്ഞത്...

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആ ചോദ്യത്തിന് വിരാമമായി. കഴിഞ്ഞ രണ്ട് മാസമായി നടൻ മോഹൻലാൽ ബ്ലോഗ് എഴുതുന്നില്ല എന്നത് സോഷ്യൽ മീഡിയകളിൽ വൻ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ എല്ലാത്തിനുമുള്ള മഖറുപടിയുമായി മോഹൻലാൽ ബ്ലോഗിൽ പ്രത്യക്ഷപ്പെട്ടു. എല്ലാ മാസവും 21 നാണ് മോഹന്‍ലാലിന്റെ ബ്ലോഗ് പുറത്ത് വരാറുള്ളത്.

എന്നാൽ രണ്ട് മാസമായി ബ്ലോഗിൽ മോഹൻലാലിന്റെ ഒരു കുറിപ്പ് പോലും ഉണ്ടായിരുന്നില്ല. ഇതിനെ കുറിച്ചുള്ള വിശദീകരണവുമായാണ് മോഹൻലാൽ രംഗത്ത് വന്നിരിക്കുന്നത്. ഷൂട്ടിംഗ് തിരക്കുകളും മറ്റുമായതിനാലാണ് തനിക്ക് ബ്ലോഗ് എഴുതാന്‍ കഴിയാത്തത് എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്. അതോടൊപ്പം തന്റെ ആരാധകരോട് ക്ഷമ ചോദിക്കാനും കംപ്ലീറ്റ് ആക്ടർ മറന്നില്ല. ‌

Mohanlal

‌എന്നാൽ ആരാധകർക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ് മോഹൻലാലിന്റെ വിശദീകരണം. എന്റെ ചിന്തകള്‍ കുറിക്കുവാന്‍ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം കഴിയാത്തതിനാല്‍ എന്റെ ആരാധകരോട് ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തെയും പിന്തുണയെയും ഞാന്‍ വിലമതിക്കുന്നു. നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാവുമെന്ന് കരുതുന്നു. അടുത്ത മാസം എഴുതാന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്ന് ബ്ലോഗിലും ഫേസ്ബുക്ക് പേജിലും മോഹന്‍ലാല്‍ കുറിച്ചു.

Actor Sreenath Issue; Brother Come Up With New Allegations

English summary
Mohanlal about his blog
Please Wait while comments are loading...