മോഹന്‍ലാല്‍ ഉള്ളു തുറക്കുന്നു; മുഖരാഗം ഉടനെത്തും, സ്വകാര്യ, സിനിമാ അനുഭവങ്ങളുമായി!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടന്‍ മോഹന്‍ലാലിന്റെ ജീവചരിത്രം വരുന്നു. മുഖരാഗം എന്നു പേരിട്ടിരിക്കുന്ന ജീവചരിത്രം ലാലിന്റെ ജീവിതത്തിന്റെ പകര്‍പ്പായിരിക്കും. താനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖരാഗത്തിലുണ്ടാവുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

സിനിമാ ജീവിതം, സ്വകാര്യ ജീവിതം എന്നിവയ്ക്ക് പുറമെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക ചരിത്രം കൂടിയായിരിക്കും മുഖരാഗമെന്ന് നടന്‍ വിശദീകരിച്ചു. ഭാനു പ്രകാശ് ആണ് മുഖരാഗത്തിന്റെ രചയിതാവ്.

ഗുരുമുഖങ്ങള്‍ പ്രകാശനം ചെയ്തു

മാതൃഭൂമി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന മുഖരാഗത്തിന്റെ പ്രകാശനം ഉടനുണ്ടാവും. ഗുരുമുഖങ്ങള്‍ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനത്തിനിടെയാണ് മുഖരാഗത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്.

ഗുരുമുഖങ്ങള്‍ തന്റെ ഗുരുത്വം

നടന്‍ മധുവിന് നല്‍കിയാണ് ഗുരുമുഖങ്ങള്‍ പ്രകാശനം ചെയ്തത്. ഭാനു പ്രകാശ് തന്നെയാണ് ഇതിന്റെയും രചയിതാവ്. ഗുരുമുഖങ്ങള്‍ തന്റെ ഗുരുത്വമാണെന്ന് മോഹന്‍ലാല്‍ വിശദീകരിച്ചു.

പ്രമുഖരോടൊപ്പമുള്ള അനുഭവങ്ങള്‍

മലയാളത്തിലെയും മറ്റു ഭാഷകളിലെയും സിനിമാ മേഖലകളില്‍ നിന്നുള്ള പ്രമുഖരോടൊപ്പമുള്ള അനുഭവങ്ങളാണ് ഗുരുമുഖങ്ങളിലൂടെ മോഹന്‍ലാല്‍ പങ്കുവയ്ക്കുന്നത്. താന്‍ അടുത്തറിഞ്ഞ മഹാരഥന്‍മാരെ അതേ രീതിയില്‍ അവതരിപ്പിക്കാന്‍ ഭാനുപ്രകാശിനായെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

പ്രിയ നടന്റെ വാക്കുകള്‍

ഭാഗ്യം ചെയ്ത നടനാണ് ഞാന്‍. സത്യന്‍ മാഷിനെയും ശിവാജി ഗണേശനേയും കൊട്ടാരക്കര ശ്രീധരന്‍ നായരെയും നാഗേശ്വര റാവുവിനെയും പോലുള്ള മഹാരഥന്‍മാരെ കാണാനായത് ഭാഗ്യമാണ്. അവരുടെ കാലത്ത് ജീവിക്കാനായതും എന്റെ ഭാഗ്യമാണെന്നും പ്രകാശന ചടങ്ങില്‍ മോഹന്‍ലാല്‍ പറഞ്ഞു.

English summary
Mohanlal's Biography coming soon
Please Wait while comments are loading...