മോഹിനിയാട്ടത്തിലെ വിസ്മയം....കലാമണ്ഡലം ലീലാമ്മ ഓര്‍മ്മയായി

  • Written By:
Subscribe to Oneindia Malayalam

തൃശൂര്‍: പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയായ കലാമണ്ഡലം ലീലാമ്മ അന്തരിച്ചു. 65 വയസ്സായിരുന്നു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ അവര്‍ തൃശൂര്‍ അത്താണിയിലെ വീട്ടില്‍ രാവിലെ 11.30 ഓടെയാണ് അന്ത്യ ശ്വാസം വലിച്ചത്. അസുഖത്തെ തുടര്‍ന്നു ഏറെ നാളായെ ചികില്‍സയിലായിരുന്ന ലീലാമ്മ.

1

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമിയുടെ മോഹിനിയാട്ടത്തിനുള്ള പുരസ്‌കാരം, കലാമണ്ഡലം പുരസ്‌കാരം എന്നിങ്ങനെ ഒട്ടേറെ അവാര്‍ഡുകള്‍ ഇവരെ തേടിയെത്തിയിട്ടുണ്ട്. കലാമണ്ഡലത്തിലൂടെയും അല്ലാതെയും നിരവധി ശിഷ്യരെയും ലീലാമ്മ വാര്‍ത്തെടുത്തു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ ഇവര്‍ മോഹിനിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. ഭര്‍ത്താവ് മധുസൂദനന്‍. മക്കള്‍: കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ.

English summary
Famous mohiniyattam artist leelamma died
Please Wait while comments are loading...