പണം മാറ്റിയത് മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക്; ഈ കേസ് ഇവിടെ നില്‍ക്കില്ല: കൃഷ്ണകുമാര്‍
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ദിയ കൃഷ്ണ തിരുവനന്തപുരം നടത്തുന്ന ഓ ബൈ ഓസി എന്ന ഫാന്‍സി ആഭരണ ഷോപ്പിലെ മുന്‍ ജീവനക്കാരികളും അതില്‍ ഒരാളുടെ ഭര്‍ത്താവുമാണ് കേസിലെ പ്രതികള്‍. ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടന്നത്. സ്ഥാപനത്തിലെ ക്യുആര്‍ കോഡ് പ്രദര്‍ശിപ്പിക്കാതെ ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച തുക സ്വന്തം അക്കൗണ്ടിലേക്ക് നേരിട്ടു വക മാറ്റിയാണ് തട്ടിപ്പ് നടത്തിയത്.
തട്ടിപ്പ് ദിയ കൃഷ്ണ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ദിയയ്ക്കും പിതാവും നടനുമായ കൃഷ്ണകുമാറിനും എതിരെ പീഡനം അടക്കമുള്ള ആരോപണങ്ങള്‍ മുന്‍ ജീവനക്കാരികള്‍ ഉന്നയിച്ചിരുന്നു. ഇതോടെയാണ് ഈ കേസ് വലിയ വാര്‍ത്താ പ്രാധാന്യം നേടിയത്. മുന്‍ ജീവനക്കാരികളെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇനി കോടതി വിധിയിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ക്രൈംബ്രാഞ്ച് നല്ല രീതിയിലാണ് അന്വേഷണം നടത്തിയതെന്നും അല്ലെങ്കില്‍ ഇങ്ങനൊരു കുറ്റപത്രം വരില്ലെന്നും ദിയയുടെ പിതാവ് കൃഷ്ണകുമാര്‍ വണ്‍ ഇന്ത്യ മലയാളത്തോടു പറഞ്ഞു.
കൃഷ്ണകുമാറിന്റെ വാക്കുകള്‍: തട്ടിച്ചെടുത്ത തുക 66 ലക്ഷം എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ആദ്യ സമയത്ത് ഞങ്ങള്‍ കണ്ടെത്തിയ തുക 69 ലക്ഷമായിരുന്നു. അത് ഏകദേശ കണക്കായിരുന്നു. ആറ്, ഏഴ് മാസത്തെ അന്വേഷണത്തിന് ഒടുവില്‍ വിശദമായ കണ്ടെത്തലാണ് ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. നമ്മള് പറഞ്ഞതിനോടെല്ലാം കുറ്റപത്രം യോജിക്കുന്നുണ്ട്. വിശ്വാസ വഞ്ചനയുടെ കാര്യം നമ്മള് പറയുമ്പോള്‍ മറുഭാഗത്ത് നമുക്ക് എതിരേ പല ആരോപണങ്ങളും അവര്‍ ഉയര്‍ത്തി. തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ വല്ലാത്ത വകുപ്പുകളായിരുന്നു.
ഞങ്ങളാണ് ആദ്യം കേസ് കൊടുക്കുന്നത്. ആ കേസില്‍ അന്വേഷണം ഒന്നും നടത്താതെ പ്രതികള്‍ കൊടുത്ത കൗണ്ടര്‍ കേസില്‍ അന്വേഷണം നടത്തി. നമ്മുടെ കേസില്‍ അന്വേഷണം നടത്തിയില്ല. അതിന് മുന്‍പേ ജാമ്യം കിട്ടാത്ത എഴു വകുപ്പുകള്‍ ചേര്‍ത്താണ് ഞങ്ങള്‍ക്കെതിരേ എഫ്ഐആര്‍ ഇടുന്നത്. നമുക്കത് പൊലീസിന് മുന്നില്‍ തെളിയിക്കാന്‍ പറ്റാതെ വന്നപ്പോഴാണ് കേസ് ക്രൈംബ്രാഞ്ചിലേക്ക് മാറ്റിക്കിട്ടിയത്. ക്രൈംബ്രാഞ്ച് നല്ല രീതിയിലാണ് അന്വേഷണം നടത്തിയത്. അല്ലെങ്കില്‍ ഇങ്ങനൊരു കുറ്റപത്രം വരില്ല.
തട്ടിപ്പ് നടത്തി കിട്ടിയ പണം കൊണ്ട് അവര്‍ സ്വര്‍ണം വാങ്ങി, ഒരാള്‍ സ്ഥലം വാങ്ങി, ഒരാള്‍ വാഹനം വാങ്ങി. ഇവര്‍ ഇവിടെ വരുന്നതിന് മുന്‍പ് ഇതൊന്നും ഇല്ലായിരുന്നു. പ്രതികള്‍ പണം മാറ്റിയത് മാതാപിതാക്കളുടെയും സഹോദരന്റെയും അക്കൗണ്ടിലേക്കാണ്. അവര്‍ അറിഞ്ഞുകൊണ്ട് കുറ്റകൃത്യത്തില്‍ പങ്കാളികളായി. ഈ ഈ കേസ് ഇവിടെ നിക്കില്ല, അതിലും മുകളിലേക്ക് പോകും. പണം അടിച്ചോണ്ടു പോയതിനേക്കാള്‍ വലിയ തെറ്റ് നമ്മള് കുറ്റക്കാരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ ശ്രമിച്ചു. ഇത് മാപ്പര്‍ഹിക്കാത്ത തെറ്റാണ് - കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications