• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തുഷാർ വെള്ളാപ്പള്ളിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; ഭയമുണ്ട്, ജീവിക്കാൻ വേറെ വഴിയില്ലെന്ന് നാസിൽ

കഴിഞ്ഞ ദിവസമാണ് ചെക്ക് കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലാകുന്നത്. ഇന്നലത്തനെ ജാമ്യം ലഭിക്കുകയും ചെയ്തു. അജ്മാനിലെ യു വ്യവസായി നാസിൽ അബ്ദുള്ളയുടെ പരാതിയിലാണ് നടപടി ഉണ്ടായിരുന്നത്. വ്യാവസായി യൂസഫ് അലി ഇടപെട്ടതോടെ പണം കെട്ടിവെച്ചാണ് ജാമ്യം ലഭിച്ചത്. നാസിലുമായി ചർച്ച ചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് നേരത്തെ തുഷർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഎം സംസ്ഥാന സമിതി; പ്രവർത്തകരെ കണ്ടാൽ ഒഴിഞ്ഞു മാറുന്നു

എന്നാൽ തരാനുള്ള പണം മുഴുവൻ തരുകയാണെങ്കിൽ കേസിൽ നിന്ന് പിന്നോട്ട് പോകാൻ തയ്യാറാണെന്ന് നാസിൽ അബ്ദുള്ള വ്യക്തമാക്കി. എന്നാൽ പരിഹാരമുണ്ടാകുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ ജാമ്യത്തുക കെട്ടിവെച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ യുഎഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ക്ക് വേഗം കൂട്ടിയത്.

പത്ത് വർഷം മുമ്പുള്ള കേസ്

പത്ത് വർഷം മുമ്പുള്ള കേസ്

രണ്ട് ദിവസമായി അജ്മാൻ ജയിലിൽ കഴിയുകയായിരുന്നു തുഷാർ വെള്ളാപ്പള്ളി. പത്ത് വർഷം മുമ്പുള്ള ചെക്ക് ഇടപാട് കേസാണിത്. പത്ത് വര്‍ഷം മുമ്പാണ് അജ്മാനിലുള്ള തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുല്ലയ്ക്ക് പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് നൽകിയത്. ഇരുപത് കോടിയോളം രൂപ വരും ഇത്. എന്നാൽ ഈ ചെക്കിന് നിയമസാധുത ഇല്ലെന്ന നിലപാടിലായിരുന്നു തുഷാർ വെള്ളാപ്പള്ളി.

വിശ്വാസ വഞ്ചന

വിശ്വാസ വഞ്ചന

നാസിക് അബുള്ളയ്ക്ക് പത്ത് വർഷത്തിനിടയിൽ പലപ്പോഴായി പണം നൽകിയിരുന്നു. എന്നിട്ടും തീയ്യതി രേഖപ്പെടുത്താത്ത ചെക്കിൽ പുതിയ തീയ്യതി എഴുതി ചേർത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണെന്നാണ് തുഷറിന്റെ വാദം. ഒത്തു തീർപ്പ് ചർച്ചയ്ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാസിർ തുഷാർ വെള്ളാപ്പള്ളിയെ യുഎഇയിലേക്ക് വിളിച്ചു വരുത്തിത്. അവിടെവെച്ചായിരുന്നു അറസ്റ്റ്.

വെളിപ്പെടുത്തലുകൾ

വെളിപ്പെടുത്തലുകൾ

പിന്നീട് വ്യവസായി യൂസഫലി കാര്യങ്ങളിൽ ഇടപെടുകയും പെട്ടെന്ന് തന്നെ പണം കെട്ടിവെച്ച് തുഷാറിനെ ജാമ്യത്തിലിറക്കുകയും ചെയ്തു. കേരള മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടതൊക്കെ ചെയ്യണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ജാമ്യ്തിന് ഇറങ്ങിയതിന് ശേഷം തന്നെ വ‍ഞ്ചിക്കുകയായിരുന്നു എന്ന തുഷാർ വെള്ളാപ്പള്ളിയുടെ പരാമർത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി നാസിലും രംഗത്തെത്തി.

പലർ‌ക്കും പണം കൊടുക്കാനുണ്ട്

പലർ‌ക്കും പണം കൊടുക്കാനുണ്ട്

തുഷാർ വെള്ളാപ്പള്ളി യുഎഇയിലെ മറ്റു പലർക്കും പണം നൽകാനുണ്ട്. പത്തോളം പേരെ എനിക്ക് നേരിട്ടറിയാം. പലരും ഭയം കാരണം കേസിനു പോകാതിരിക്കുന്നതാണെന്നും തൃശൂർ മതിലകം സ്വദേശിയായ നാസിൽ പറയുന്നു. ചിലരുടെ കൈവശം ഒരു പക്ഷേ, ചെക്കുകളുണ്ടായിരിക്കുകയില്ല, കരാർ രേഖകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. വലിയ നിയമ പോരാട്ടം തന്നെ നടത്തേണ്ടി വരും. പണം പോയ്ക്കോട്ടെ, മനസമാധാനത്തോടെ കഴിയാമല്ലോ എന്നായിരിക്കാം അവർ ചിന്തിക്കുന്നതെന്നും നാസിൽ വ്യക്തമാക്കുന്നു.

ഭയമുണ്ട്....

ഭയമുണ്ട്....

അവരില്‍ ചില കമ്പനികളുടെ പേരുകളും മറ്റും വേണമെങ്കിൽ വെളിപ്പെടുത്താൻ തയാറാണെന്നും നാസിൽ വ്യക്തമാക്കുന്നു. ഏതു വലയും മുറിച്ച് പുറത്തു ചാടാൻ കഴിയുന്ന തുഷാർ വെള്ളാപ്പള്ളിയെപ്പോലുള്ള വലിയ മീനുകൾക്ക് എല്ലാ ഭാഗത്തു നിന്നും സഹായമുണ്ടാകും. അതുപോലൊരാളോട് ഏറ്റുമുട്ടുമ്പോൾ തനിക്കും ഭയമുണ്ടെന്നും അതുകൊണ്ട് എന്ഡറഎ മുഖം മറച്ചു പിടിക്കുന്നുവെന്നും നാസിൽ പറയുന്നു.

ജീവിക്കാൻ വേറെ നിവൃത്തി ഇല്ല

ജീവിക്കാൻ വേറെ നിവൃത്തി ഇല്ല

ജീവിക്കാൻ വേറെ നിവൃത്തിയില്ലാത്തതിനാലാണ് ചെക്ക് കേസ് നൽകിയത്. രേഖകളെല്ലാം കൃത്യമായുള്ള കരാർ പ്രകാരമുള്ള പണമാണ് തുഷാർ വെള്ളാപ്പള്ളി തരാനുള്ളത്. അദ്ദേഹം പറയുന്നതച് പോലെ കെട്ടിച്ചമച്ചതാണെങ്കിൽ രേഖകളൊന്നും ഉണ്ടാവില്ലല്ലോ എന്നും നാസിൽ വ്യക്തമാക്കുന്നു. കേസു കൊടുത്ത തുകയെഴുതിയ ചെക്കും ഈ കരാറിൽ എഴുതിയിട്ടുണ്ട്. സെക്യൂരിറ്റിയായി നൽകിയ ബ്ലാങ്ക് ചെക്കായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  തുഷാറിനെ രക്ഷിച്ചവരറിയാന്‍ നാസിലിന്റെ ജീവിതം | Oneindia Malayalam
  ആറ് മാസക്കാലം ജയിലിൽ...

  ആറ് മാസക്കാലം ജയിലിൽ...

  തുഷാർ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള ബോയിങ് കൺസ്ട്രക്ഷൻ കമ്പനിയുടെ സബ് കോൺട്രാക്ടർമാരായിരുന്നു നാസിലിന്റെ കമ്പനി. തുഷാറിന്റെ കമ്പനിയിൽ നിന്ന് ലഭിക്കുന്ന ചെക്കിന്റെ വിശ്വാസത്തിൽ സാധനങ്ങൾ വിതരണം ചെയ്യുന്നവർക്ക് നാസിലിന്റെ കമ്പനിയുടെ ചെകക് നൽകാറുണ്ടായിരുന്നു. എന്നാൽ അവയെല്ലാം ബാങ്കിൽ നിന്ന് മടങ്ങിയതോടെ ആറ് മാസത്തോളം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് നാസിൽ പറയുന്നു. പണ്ട് പത്ത് ശതമാനം പണം തരാമെന്ന് പറഞ്ഞ് ഒത്തു തീർപ്പ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. അഞ്ച് ശതമാനം തുഷാർവെള്ളാപ്പള്ളിയുടെ ചെക്കും അഞ്ച് ശതമാനം മാറ്റാരുടെയോ ചെക്കുമായിരുന്നു തന്നത്. എന്നാൽ ആ ചെക്കുകളിൽ നിന്നൊന്നും പണം ലഭിച്ചിരുന്നില്ലെന്നും നാസിൽ വ്യക്തമാക്കിയതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

  English summary
  More disclosure for Thushar Vellappally's cheque bounce case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X