പ്രമുഖ നടിക്കായി എത്തിച്ച കാരവൻ കൊച്ചിയിൽ പിടികൂടി! കാരവന്റെ അകത്തെ കാഴ്ച കണ്ട ഉദ്യോഗസ്ഥർ ഞെട്ടി...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിക്കായി എത്തിച്ച അന്യസംസ്ഥാന രജിസ്ട്രേഷനിലുള്ള കാരവൻ പിടികൂടി. മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാരവനാണ് കൊച്ചിയിൽ നിന്നും മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്.

നടിയെ ആക്രമിച്ച കേസ്;മഞ്ജു വാര്യരെ ചോദ്യം ചെയ്തു!കൊച്ചിയിലെ ഹോട്ടലിൽ,മഞ്ജുവിനോട് തട്ടിക്കയറി എഡിജിപി

കൊച്ചിയിലും പരിസരത്തും ഷൂട്ടിങ് പുരോഗമിക്കുന്ന മലയാള ചിത്രത്തിൽ അഭിനയിക്കുന്ന നടിക്കു വിശ്രമിക്കാൻ വേണ്ടിയാണ് ഈ കാരവൻ ഉപയോഗിച്ചിരുന്നത്. കൊച്ചി സ്വദേശിയാണ് മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാരവൻ ഇവിടെ വാടകയ്ക്ക് നൽകിയിരുന്നത്.

കൂടുതൽ സിനിമാക്കാരെ വിളിച്ചുവരുത്തി;ആന്റോയും പ്രസാദും എല്ലാം തുറന്നുപറഞ്ഞു?നാദിർഷയുടെ സുഹൃത്തുക്കളും

യാത്രക്കാരെ പെരുവഴിയിലാക്കി!എസ്എഫ്ഐ സമരത്തിന് ആളെ എത്തിക്കാൻ കെഎസ്ആർടിസിയുടെ പ്രത്യേക സർവ്വീസ്...

'അമ്പിളി എന്നെ ചതിച്ചു '!യുവമോർച്ച സെക്രട്ടറി പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

ഇതര സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിൽ വാടകയ്ക്ക് നൽകുന്നത് നിയമവിരുദ്ധമായതിനാലാണ് കാരവൻ പിടികൂടിയത്. നേരത്തെ പ്രമുഖ നടനു വേണ്ടി എത്തിച്ച കാരവനും കൊച്ചിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു.

കൊച്ചിയിൽ...

കൊച്ചിയിൽ...

സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിച്ചിരിക്കുന്ന സമയത്താണ് ഷൂട്ടിങിനായി അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കാരവനുകൾ ഉപയോഗിക്കുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കൊച്ചിയിലും പരിസരത്തും മോട്ടോർ വാഹന വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

രണ്ടാമത്തെ കാരവൻ...

രണ്ടാമത്തെ കാരവൻ...

നിയമം ലംഘിച്ചതിന് കൊച്ചിയിൽ നിന്നും മോട്ടോർ വാഹന വകുപ്പ് പിടികൂടുന്ന രണ്ടാമത്തെ കാരവനാണിത്. നേരത്തെ, പ്രമുഖ നടനു വേണ്ടി കൊച്ചിയിലെത്തിച്ച കാരവൻ പിടികൂടിയ ശേഷം പിഴ ഈടാക്കി വിട്ടുനൽകിയിരുന്നു.

പ്രമുഖ നടിയ്ക്ക് വേണ്ടി...

പ്രമുഖ നടിയ്ക്ക് വേണ്ടി...

കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയിൽ അഭിനയിക്കുന്ന പ്രമുഖ നടിക്ക് വിശ്രമിക്കാനായാണ് കാരവൻ എത്തിച്ചത്. കോലഞ്ചേരിയിലെ ലൊക്കേഷനിൽ നിന്നും നടിയെ കയറ്റാനായി കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് കാരവൻ പിടികൂടുന്നത്.

കൊച്ചി സ്വദേശി...

കൊച്ചി സ്വദേശി...

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാരവൻ കൊച്ചി സ്വദേശിയാണ് സിനിമാക്കാർക്ക് വാടകയ്ക്ക് നൽകിയിരുന്നത്. മൂന്നു മാസം മുൻപാണ് മഹാരാഷ്ട്രയിൽ നിന്നും കാരവൻ കേരളത്തിലെത്തിച്ചത്.

66000 രൂപ പിഴ...

66000 രൂപ പിഴ...

കാരവൻ വിശദമായി പരിശോധിച്ച മോട്ടോർ വാഹന വകുപ്പ് അധികൃതർ 66000 രൂപ പിഴ ഈടാക്കിയ ശേഷം വാഹനം വിട്ടുകൊടുത്തു. ഉടൻതന്നെ കേരള രജിസ്ട്രേഷനിലേക്ക് മാറ്റിക്കൊള്ളാമെന്ന ഉറപ്പിന്മേലാണ് വാഹനം വിട്ടുകൊടുത്തത്.

അത്യാധുനിക കാരവൻ...

അത്യാധുനിക കാരവൻ...

കഴിഞ്ഞ തവണ പിടിച്ചെടുത്ത നടനു വേണ്ടി എത്തിച്ച കാരവനെക്കാൾ അത്യാധുനിക സൗകര്യങ്ങളടങ്ങിയതാണ് ഈ കാരവൻ. ആഢംബര സ്വീകരണ മുറി, ബെഡ് റൂം, അടുക്കള, ശുചിമുറി തുടങ്ങിയവയെല്ലാം കാരവനിലുണ്ട്.

നിയമലംഘനം...

നിയമലംഘനം...

ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിൽ വാടകയ്ക്ക് നൽകുന്നത് നിയമവിരുദ്ധമാണ്. ഇതിനെ തുടർന്നാണ് മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാരവൻ മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വാഹനം മോട്ടോർ വാഹന വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

English summary
motor vehicle department seized caravan from kochi.
Please Wait while comments are loading...