വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചു; വേണ്ടിയിരുന്നില്ലെന്ന് ചെന്നിത്തല

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ദേശീയ നേതൃത്വത്തിന്റെ മുന്നണി മാറ്റത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ജെഡിയു കേരള ഘടകം സംസ്ഥാന അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. രാജ്യസഭാ ഉപാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവിനാണ് രാജികത്ത് കൈമാറിയത്. എന്നാല്‍ രാജിവെയ്‌ക്കേണ്ടിയിരുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്ത അഭിപ്രായപ്പെട്ടു.

07

ജെഡിയു ദേശീയ അധ്യക്ഷന്‍ ബിജെപി സഖ്യത്തിലേക്ക് പോയ സാഹചര്യത്തില്‍ ആ പാര്‍ട്ടിയുടെ ടിക്കറ്റില്‍ ജയിച്ച രാജ്യസഭാ എംപി പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. എംപി പദവി രാജിവച്ച് വീരേന്ദ്ര കുമാര്‍ ഇടതുമുന്നണിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തീരുമാനം.

മുന്നണി വഴി ലഭിച്ച എംപി പദവി ഒഴിയരുതെന്നാണ് യുഡിഎഫ്‌ നിലപാട്. യുഡിഎഫിനെ രക്ഷിക്കാനാണ് താന്‍ രാജിവയ്ക്കുന്നതെന്നു നേരത്തെ ജെഡിയു യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വീരേന്ദ്ര കുമാര്‍ വിശദീകരിച്ചിരുന്നു.

നിലവില്‍ ഭാവി കാര്യത്തില്‍ തീരുമാനമായിട്ടില്ല. പുതിയ പാര്‍ട്ടി ഉണ്ടാക്കുന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശരത് യാദവുമായി ചര്‍ച്ച ചെയ്യുക. പുതിയ പാര്‍ട്ടിയുണ്ടാക്കണോ അതല്ല ഏതെങ്കിലും പാര്‍ട്ടിയുമായി ചേരണോ എന്നീ കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വീരേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

പുതിയ സാഹചര്യങ്ങള്‍ പാര്‍ട്ടി സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പാര്‍ട്ടി പ്രതിസന്ധിയിലാണെന്ന കാര്യം സത്യമാണ്. സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ ശരത് യാദവിനെ അറിയിക്കും. നിതീഷ് കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും എംപി സ്ഥാനം രാജിവയ്ക്കും. നിതീഷ് കുമാറിന്റെ ഔദാര്യം തനിക്ക് ആവശ്യമില്ല. എസ്ജെഡി പിരിച്ചുവിട്ടത് തെറ്റായിപ്പോയെന്ന് തന്നെയാണ് താന്‍ ഇപ്പോഴും കരുതുന്നതെന്നും വീരേന്ദ്ര കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു ദേശീയ നേതാക്കള്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതും പാര്‍ട്ടി ചിഹ്നം ഇവര്‍ക്ക് അനുവദിച്ചതുമാണ് കേരളഘടകത്തിന് തിരിച്ചടിയായത്. മുന്‍ അധ്യക്ഷന്‍ ശരത് യാദവിന്റെ രാജ്യസഭാംഗത്വം അടുത്തിടെ റദ്ദാക്കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Veerendra Kumar MP resigned Rajya Sabha Membership

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്