കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനസാന്ദ്രതയേറിയ പ്രദേശത്ത് എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കുന്നത് അപകടകരം : സി.ആര്‍ നീലകണ്ഠന്‍

  • By Sreejith Kk
Google Oneindia Malayalam News

വടകര : ജനസാന്ദ്രതയേറിയ ജെടി റോഡ് പരിസരത്ത് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കുന്നത് അപകടരമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍. അറവുശാലയുടെയും ഡ്രെയിനേജിന്റെയും സമീപ്യം മൂലം രൂക്ഷമായ പരിസ്ഥിതി പ്രശ്‌നം നേരിടുന്ന പ്രദേശത്ത് മാലിന്യ ശേഖരിക്കുന്ന കേന്ദ്രം സ്ഥാപിക്കുന്ന പദ്ധതിയില്‍ നിന്ന് നഗരസഭ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ വിദ്യാര്‍ഥി ദുബായ് യൂനിവേഴ്‌സിറ്റി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചുഇന്ത്യന്‍ വിദ്യാര്‍ഥി ദുബായ് യൂനിവേഴ്‌സിറ്റി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ ജെ ടി റോഡ് പൗരസമിതി നടത്തി വരുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു. സി ആര്‍ നീലകണ്ഠന്‍.
ഡയോക്‌സിനുകള്‍ പുറത്തു വിടുന്ന പ്ലാസ്റ്റിക് മാലിന്യവും മാരകമായ ലോഹ വിഷങ്ങള്‍ ഉള്ള ഇ വേസ്റ്റുകളും ഒരു ചെറിയ സ്ഥലത്ത് ശേഖരിക്കുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 crneelakandan


അതേസമയം പൗരസമിതി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 12-ാം തിയതി തിങ്കളാഴ്ച മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കൗണ്‍സില്‍ യോഗം നടക്കുന്ന ദിവസം മാര്‍ച്ച് നടത്താന്‍ നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത് . പൗരസമിതിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ സംഘനകളുടെയും സാമുഹിക പ്രവര്‍ത്തകരുടെയും യോഗമാണ് തീരുമാനം കൈക്കൊണ്ടത്.

ജെടി റോഡില്‍ നിര്‍ദിഷ്ട കേന്ദ്രത്തിനെതിരെ പൗരസമിതി നടത്തി വരുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. ഇവിടെ അജൈവ മാലിന്യ കേന്ദ്രമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ പരിസരവാസികള്‍ ഉറച്ചുനില്‍ക്കുകയാണ്. ഇവര്‍ നടത്തിവരുന്ന സമരത്തിന് വിവിധ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്.

മുഖ്യമന്ത്രിക്ക് പുല്ലുവില; പ്രത്യേക മന്ത്രിസഭാ യോഗത്തിന് വെറും ആറുപേര്‍, പരിഹാസവുമായി ചെന്നിത്തലമുഖ്യമന്ത്രിക്ക് പുല്ലുവില; പ്രത്യേക മന്ത്രിസഭാ യോഗത്തിന് വെറും ആറുപേര്‍, പരിഹാസവുമായി ചെന്നിത്തല

എപി മഹമൂദ് ഹാജി, ഷൗഖത്തലി, ഷമീര്‍, അഡ്വ ലാല്‍മോഹന്‍, അഡ്വ പിപി സദാനന്ദന്‍, മുനീര്‍ സേവന, വാര്‍ഡ് കൗണ്‍സിലര്‍ പ്രേമാകുമാരി, കൗണ്‍സിലര്‍മാരായ അജിത ചീരാംവീട്ടിൽ , രജ്‌നി പി സവാദ് വടകര, ഷാജഹാന്‍, മുജീബ് പാലക്കല്‍, അമീര്‍ പാലക്കല്‍, ബിജില്‍, മനോജന്‍ സംസാരിച്ചു. അബ്ദുന്നുര്‍ അധ്യക്ഷത വഹിച്ചു. യൂനുസ് മാസ്റ്റര്‍ വടകര സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.

English summary
MRF center will create more problems in JT road says CR Neelakandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X