നോ ഐഡിയ... എല്ലാം അവിടെ ചെന്നാലറിയാം... നമ്പര്‍ 3 താരം ഹനാന് പുറപ്പെടും മുമ്പ് പറയുന്നു
മലപ്പുറം: കായിക ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ മുഹമ്മദ് ഹനാന് ശനിയാഴ്ച പാട്യാലയിലേക്ക് പുറപ്പെടും. കെനിയയില്‍ നടക്കുന്ന അണ്ടര്‍ 20 ലോക അത്ലറ്റിക്സില് പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള ക്യാമ്പിന് പുറപ്പെടുകയാണ് ഈ മിടുക്കന്. താനൂര്‍ ദേവധാര്‍ സ്കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന ഹനാന് ഹര്‍ഡില്‍സ് ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള വ്യക്തിയാണ്. ഈ പട്ടികയില്‍ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഈ താനൂര്‍ സ്വദേശി.
പാട്യാലയില്‍ 24 മുതല്‍ 10 ദിവസം നീളുന്ന ക്യാമ്പ് നടക്കുകയാണ്. നാളെ രാവിലെ 7.30ന് ഹനാന് വീട്ടില്‍ നിന്ന് പുറപ്പെടും. 9 മണിക്കാണ് പാട്യാലയിലേക്കുള്ള വിമാനം. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിക്കുന്ന ഹനാന് പക്ഷേ, പാട്യാലയില്‍ എത്തിയ ശേഷം ചെയ്യേണ്ട കാര്യങ്ങള്‍ എന്തെന്നോ അവിടെ തന്നെ കാത്തിരിക്കുന്നത് എന്തെന്നോ വ്യക്തതയില്ല. തന്റെ കായിക ക്ഷമതയില്‍ മാത്രം വിശ്വസിച്ചാണ് ഈ മിടുക്കന് തനിച്ച് പുറപ്പെടുന്നത്. നോ ഐഡിയ, എല്ലാം അവിടെ ചെന്നാലറിയാം എന്നാണ് ഇതുസംബന്ധിച്ച ചോദ്യങ്ങളോടുള്ള ഹനാന്റെ പ്രതികരണം.

കേരളത്തില്‍ നിന്ന് ഇക്കാര്യത്തില്‍ വഴി കാട്ടാന്‍ ഹനാന് മുന്‍ഗാമികളില്ല എന്നാണ് മറ്റൊരു കാര്യം. ജേഷ്ഠ സഹോദരനും കോച്ചുമായ മുഹമ്മദ് ഹര്‍ഷാദ് പക്ഷേ, ഹനാനൊപ്പം പാട്യാലയിലേക്ക് പുറപ്പെടില്ല. അദ്ദേഹം ഈ മാസം 28നാണ് പാട്യാലയിലെത്തുക. പാട്യാല യാത്രയ്ക്കുള്ള ചെലവ് സ്വന്തമായി എടുക്കുകയാണ് ഹനാന്. അവിടെ ചെന്ന ശേഷം ക്യാമ്പില്‍ പത്ത് ദിവസം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ ക്യാമ്പിലുണ്ടാകും.
17നാണ് കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍ അണ്ടര്‍ 20 മീറ്റ് നടക്കുന്നത്. 110 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഹനാന് മാറ്റുരയ്ക്കുക. കെനിയയില്‍ ഹനാനിലൂടെ വിജയം ഇന്ത്യയിലേക്ക് എത്തിയാല്‍ അത് മറ്റൊരു ചരിത്രമാകും. ഹനാന് പരീശലനത്തിന് ആവശ്യമായ കിറ്റ് കഴിഞ്ഞ ദിവസം കായിക മന്ത്രിയും താനൂര്‍ എംഎല്‍എയുമായ വി അബ്ദുറഹ്മാന് മലപ്പുറത്ത് വച്ച് കൈമാറിയിരുന്നു. കായിക രംഗത്ത് ഏറെ തല്‍പ്പരനായ വ്യക്തി കൂടിയാണ് വി അബ്ദുറഹ്മാന്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications