മനോജ് വധക്കേസിലെ അറസ്റ്റിനു പിന്നില്‍ മുല്ലപ്പള്ളിയും ബിജെപിയും: സിപിഎം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസില്‍ സിപിഎം നേതാക്കളെ സിബിഐ അറസ്റ്റു ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്. യുഡിഎഫ് ഭരണകാലത്ത് ലോക്കല്‍ പൊലീസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ യുഡിഫും ബിജെപിയും നടത്തിയ ഗൂഢാലോചനയുടെ ഫലമായി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആ അന്വേഷണം നടക്കുന്നതിനിടെ യുഡിഎഫ്, ബിജെപി നേതൃത്വവും മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയും യഥാര്‍ഥ പ്രതികളില്‍ ഒരു വിഭാഗത്തെ സ്വാധീനിച്ച് സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുകയാണ് ഉണ്ടായതെന്ന് സെക്രട്ടേറിയറ്റ് ആരോപിച്ചു.

കുഞ്ചത്തൂരില്‍ കൊടി കത്തിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

രാഷ്ട്രീയ താല്‍പ്പര്യത്തോടെയാണ് സിബിഐ കേസ് ഏറ്റെടുത്തത്. ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ല. അക്കാര്യം വ്യക്തമായിട്ടും കേന്ദ്രസര്‍ക്കാരിന്റെയും കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെയും സമ്മര്‍ദത്തിനു വഴങ്ങിയാണ് കൂട്ടഅറസ്റ്റ് നടത്തിയത്.

cpmkkd

സിബിഐയെ ഉപയോഗിച്ചു രാഷ്ട്രീയം കളിക്കാനും സിപിഎം പ്രവര്‍ത്തകരെ വേട്ടായാടാനുമുള്ള ബിജെപി നേതൃത്വത്തിന്റെ കുടിലനീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതിഷേധിക്കണമെന്നും സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mullappalli n BJP behind the arrest on manoj murder;CPM,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്