രണ്ട് ബസുകള്‍ക്ക് നേരെ കല്ലേറ്; മുള്ളേരിയ-കുമ്പള റൂട്ടില്‍ ബസ് ഓട്ടം നിലച്ചു

  • Posted By:
Subscribe to Oneindia Malayalam

ബദിയടുക്ക: രണ്ട് സ്വകാര്യ ബസുകള്‍ക്ക് നേരെ ഇന്നലെ രാത്രിയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ച് മുള്ളേരിയ-ബദിയടുക്ക-കുമ്പള റൂട്ടില്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കി. ഇതോടെ ഈ റൂട്ടില്‍ ബസ് ഓട്ടം നിലച്ചു.

കുമ്പള-ബെളിഞ്ച റൂട്ടിലോടുന്ന ശ്രീ ഗുരുവായൂരപ്പന്‍ ബസിന് നേരെ ഇന്നലെ രാത്രി ഏഴരയോടെ മാര്‍പ്പനടുക്ക ചെക്കൂടലിന് സമീപം കജമലയില്‍ വെച്ചാണ് കല്ലേറുണ്ടായത്. ബസിന്റെ മുന്‍ ഗ്ലാസ് തകര്‍ന്നു.

bus

കുമ്പള-മുള്ളേരിയ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീ ഗുരുവായൂരപ്പന്‍ ബസിന് നേരെ മൗവ്വാറിന് സമീപം നടുവങ്കടിയില്‍ വെച്ചും കല്ലേറുണ്ടായി. രാത്രി എട്ടുമണിയോടെയാണ് സംഭവം. ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ പ്രതിഷേധിച്ചാണ് ഇന്ന് തൊഴിലാളികള്‍ പണിമുടക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മതത്തെ കുറിച്ച് അജു വർഗീസിനും പറയാനുണ്ട്; പൊങ്കാല വേണ്ടെന്ന മുന്നറിയിപ്പോടെ എഫ്ബി പോസ്റ്റ്!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mulleriya- Kumbala route buses stopped service

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്