കളി പോലീസിനോട് വേണ്ട; നാദിര്‍ഷ കളിച്ചതെല്ലാം വെറുതെയായി, ഡിസ്ചാര്‍ജ് ചെയ്യിച്ചു: ഇനി ചോദ്യം ചെയ്യല്‍

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  നാദിര്‍ഷായെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് ചോദ്യം ചെയ്യല്‍ | Oneindia Malayalam

  കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ സംമവിധായകനും നടനുമായ നാദിര്‍ഷയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് സൂചന. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിച്ച നാദിര്‍ഷയെ പോലീസ് ഇടപെട്ട് തന്നെ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചെന്നാണ് വിവരം. നെഞ്ചുവേദനയെ തുടര്‍ന്നാണ് നാദിര്‍ഷ ആശുപത്രിയില്‍ ചികിത്സയിലായിരുന്നത്. എന്നാല്‍ ഞായറാഴ്ച രാത്രിയോടെ ഡിസ്ചാര്‍ജ് ചെയ്യിച്ചെന്നാണ് വിവരം.

  അതേസമയം നാദിര്‍ഷയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് വിവരം. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തത്. അന്ന് നാദിര്‍ഷ നല്‍കിയ മൊഴി കളവാണെന്ന് പോലീസിന് സംശയമുണ്ട്. കൂടാതെ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനെ കുറിച്ച് സൂചലനകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

  ആശുപത്രി വിട്ടു

  ആശുപത്രി വിട്ടു

  നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യുമെന്നും അറസ്റ്റ് ഉണ്ടായേക്കുമെന്ന വിവരങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് നെഞ്ചുവേദനയെന്ന് പറഞ്ഞ് നാദിര്‍ഷ ആശുപത്രിയില്‍ അഡ്മിറ്റായത്. ഞായറാഴ്ച പോലീസ് ഇടപെട്ട് ഡിസ്ചാര്‍ജ് ചെയ്യിക്കുകയായിരുന്നു.

  കസ്റ്റഡിയിലെടുത്തിട്ടില്ല

  കസ്റ്റഡിയിലെടുത്തിട്ടില്ല

  അതേസമയം നാദിര്‍ഷയെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് സൂചന. കസ്റ്റഡിയിലെടുത്തതായി പോലീസ് സ്ഥിരീകരിച്ചിട്ടുമില്ല.

  മുന്‍കൂര്‍ ജാമ്യാപേക്ഷ

  മുന്‍കൂര്‍ ജാമ്യാപേക്ഷ

  അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇതില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും കാട്ടി നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കുന്നുണ്ട്.

  നാദിര്‍ഷ പറയുന്നത് കളവ്

  നാദിര്‍ഷ പറയുന്നത് കളവ്

  നേരത്തെ ദിലീപിനെയും സമാദിര്‍ഷയെയും വിശദമായി ചോദ്യം ചെയ്തിരുന്നു. അന്ന് നാദിര്‍ഷ നല്‍കിയ പല മൊഴിയും കളവാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. ഇക്കാര്യത്തില്‍ പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

  ഗൂഢാലോചനയില്‍ പങ്ക്

  ഗൂഢാലോചനയില്‍ പങ്ക്

  നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയില്‍ നാദിര്‍ഷായ്ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നാദിര്‍ഷയുടെ പങ്കിനെ കുറിച്ച് ദിലീപ് പറഞ്ഞില്ലെങ്കില്‍ താന്‍ പറയാമെന്നാണ് പള്‍സര്‍ സുനി പറഞ്ഞിരിക്കുന്നത്.

  മൊബൈലിനെ കുറിച്ച് വിവരം

  മൊബൈലിനെ കുറിച്ച് വിവരം

  നടിയെ ആക്രമിക്കുന്നതിന്റ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിനെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം.

  പോലീസ് നിരീക്ഷണത്തില്‍

  പോലീസ് നിരീക്ഷണത്തില്‍

  ദിലീപ് അറസ്റ്റിലായതിനു പിന്നാലെ നാദിര്‍ഷ പോലീസ് നിരീക്ഷണത്തിലായിരുന്നു. നാദിര്‍ഷയുടെ നീക്കങ്ങളില്‍ പോലീസിന് സംശയമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  nadisha discharge from hospital

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്