പോലീസ് അന്വേഷിക്കുന്ന ദിലീപിന്റെ ആ നായിക നമിതയോ?പൊട്ടിത്തെറിച്ച് നമിത പ്രമോദ്!! ചിലത് പറയാനുണ്ട്...

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ മറുപടിയുമായി യുവനടി നമിത പ്രമോദ് രംഗത്ത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് താരത്തിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെയാണ് നമിത തുറന്നടിച്ചിരിക്കുന്നത്. അന്വേഷണത്തിനിടെ മലയാളത്തിലെ ഒരു യുവ നടിയുടെ അക്കൗണ്ടുകളിലേക്ക് കോടികൾ എത്തിയെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു.

കാവ്യയെ പോലീസിന് വേണ്ട, പക്ഷേ അമ്മയെ വിടില്ല! ശ്യാമളയെ വീണ്ടും ചോദ്യം ചെയ്യും, പറഞ്ഞതെല്ലാം കള്ളം?

ദിലീപുമായി അടുത്ത ബന്ധമുള്ള ഈ നടി ദീലിപിനൊപ്പം ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചിരുന്നുവെന്നുമായിരുന്നു വാർത്ത. ഇതിനു പിന്നാലെയാണ് ഈ യുവതാരം നമിത പ്രമോദാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇതിനെതിരെയാണ് നമിത രംഗത്തെത്തിയിരിക്കുന്നത്.

പുതിയ സംഭവം അല്ല

പുതിയ സംഭവം അല്ല

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഗോസിപ്പുകൾക്ക് ഇരയാകുന്നത് പുതിയ സംഭവമല്ലെന്ന് നമിത പറയുന്നു. പൊതുരംഗത്ത് പ്രവർത്തിക്കുന്ന പല സ്ത്രീകൾക്കും സമൂഹത്തിലെ വികല മനസുള്ളവരിൽ നിന്ന് ഇത്തരം അക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു.

പരിധികൾ ലംഘിച്ചതിനാൽ

പരിധികൾ ലംഘിച്ചതിനാൽ

സാധാരണ ഇത്തരം വ്യാജ വാർത്തകളെ അതർഹിക്കുന്ന വിധം അവഗണിക്കുകയാണ് പതിവെന്ന് നമിത പറയുന്നു.എന്നാൽ എല്ലാ പരിധികളും ലംഘിക്കുന്ന തരത്തിൽ ചില വാർത്തകൾ വരുന്നത് കൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും നമിത. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലാണ് നമിത ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

യുവ നടിയുടെ അക്കൗണ്ട്

യുവ നടിയുടെ അക്കൗണ്ട്

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് സിനിമയിലെ നായികയും ദിലീപിന്റെ അടുത്ത സുഹൃത്തുമായ ഒരു നടിയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഈ നടി നമിതയാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു.

അങ്ങനെയൊരക്കൗണ്ടും ഇല്ല

അങ്ങനെയൊരക്കൗണ്ടും ഇല്ല

അന്വേഷണത്തിന്റെ പരിധിയിൽ വരുന്ന ഒരു അക്കൗണ്ടും തനിക്കില്ലെന്ന് നമിത പറയുന്നു. ബാങ്കില്‍ മാത്രമല്ല മറ്റൊരിടത്തും അത്തരത്തിലുള്ള അക്കൗണ്ട് ഇല്ലെന്നാണ് നമിത വ്യക്തമാക്കിയിരിക്കുന്നത്.

മനോവിഷമം അറിയണം

മനോവിഷമം അറിയണം

ഇത്തരത്തിൽ സങ്കൽപ്പത്തിൽ വാർത്ത മെനയുന്നവർ അതിന് ഇരകളാകുന്നവരുടെ മനോവിഷമം അറിഞ്ഞിരുന്നുവെങ്കിൽ എന്നാശിക്കുകയാണെന്നും നമിത.

മഹേഷിന്‍റെ പ്രതികാരം

മഹേഷിന്‍റെ പ്രതികാരം

മഹേഷിൻറെ പ്രതികാരം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുകയാണ് താനിപ്പോഴെന്ന് നമിത വ്യക്തമാക്കുന്നു. തെങ്കാശിയിലാണ് ഇപ്പോഴുളളതെന്നും താരം വ്യക്തമാക്കുന്നു.

യുവനടിയും അന്വേഷണത്തിന്റെ പരിധിയിൽ

യുവനടിയും അന്വേഷണത്തിന്റെ പരിധിയിൽ

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു യുവ നടിക്കും പങ്കുണ്ടെന്ന് വാർത്തകളുണ്ട്. ഇതിനു പിന്നാലെയാണ് നമിതയുടെ പേര് വാർത്തകളിൽ ഇടം പിടിച്ചത്. നടി മൈഥിലിയുടെ പേരും ഉയർന്ന് കേള്‍ക്കുന്നുണ്ടായിരുന്നു.

ചുരുക്കം ചില ചിത്രങ്ങളിൽ

ചുരുക്കം ചില ചിത്രങ്ങളിൽ

ദിലീപിന്റെ ചുരുക്കം ചില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടയാളാണ് ഈ നടിയെന്നായിരുന്നു വാർത്തകൾ. തുടർന്നാണ് മൈഥിലി, നമിത എന്നിവരുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടത്. സൗണ്ട് തോമ, ചന്ദ്രേട്ടനെവിടെയാ, വില്ലാളി വീരൻ എന്നീ ചിത്രങ്ങളിലാണ് നമിത ദിലീപിനൊപ്പം അഭിനയിച്ചത്. പ്രൊഫസർ ഡിങ്കൻ, കമ്മാര സംഭവം എന്നിവ ദിലീപിനൊപ്പം വരാനിരിക്കുന്ന ചിത്രങ്ങളാണ്.

English summary
namitha pramoth facebook post against fake news
Please Wait while comments are loading...