ഡ്രൈവിങ് ടെസ്റ്റിന് ഇനിമുതല്‍ നാനോ വേണ്ട

  • Written By: Anoopa
Subscribe to Oneindia Malayalam

തൃശ്ശൂര്‍:നാനോ ഓടിച്ചുകാണിച്ച് എളുപ്പത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പാസ്സാകല്‍ ഇനി നടക്കില്ല. ഇനി മുതല്‍ ഡ്രൈവിങ് ടെസ്റ്റിന് കുഞ്ഞന്‍ കാറായ നാനോ ഉപയോഗിക്കാന്‍ സാധിക്കില്ല. ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് പുതിയ ഉത്തരവ്. ഇതു സംബന്ധിച്ച് ആര്‍ടിഒ മാര്‍ക്കും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പ്രത്യേകം നിര്‍ദ്ദേശം നല്‍കി.

പ്രായോഗിക പരീക്ഷയില്‍ ലൈറ്റ് വെയ്റ്റ്, മോട്ടോര്‍ ഇനത്തില്‍പ്പെട്ട വാഹനങ്ങളായിരിക്കണം ഉപയോഗിക്കേണ്ടതെന്ന് സര്‍ക്കുലറില്‍ പറയുന്നു. മാരുതി 800,ആള്‍ട്ടോ,ഐ 10,ഫിഗോ,ഇന്‍ഡിക്ക തുടങ്ങിയ വാഹനങ്ങള്‍ ഉപയോഗിക്കാം.

sumo

പ്രയോഗിക പരീക്ഷയില്‍ നാനോകാര്‍ ഓടിച്ചുകാണിച്ച് പലരും എളുപ്പത്തില്‍ ജയിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് പുതിയ ഉത്തരവ്. ഇനി എളുപ്പവഴികള്‍ പരീക്ഷിക്കാന്‍ പറ്റില്ല എന്നു സാരം

English summary
Nano car will be excluded from driving test
Please Wait while comments are loading...