താടി വളര്‍ത്തിയതിന് കോളേജില്‍ നിന്നും പുറത്ത്..10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി !!

  • By: Nihara
Subscribe to Oneindia Malayalam

തൃശ്ശൂര്‍ : എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് വാര്‍ത്തകളിലിടം നേടിയ പാമ്പാടി നെഹ്‌റു കോളേജില്‍ താടി വളര്‍ത്തിയതിന്റെ പേരില്‍ നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കി. വിദ്യാര്‍ഥികള്‍ താടി വളര്‍ത്തരുതെന്ന നിബന്ധന നേരത്തെ ഉണ്ടായിരുന്നുവെങ്കിലും കലക്ടറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഈ തീരുമാനം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായുള്ള നടപടിയാണ് ഇപ്പോള്‍ കോളേജ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്.

ബി ഫാം നാലാം വര്‍ഷ വിദ്യാര്‍ഥികളെയാണ് താടി വളര്‍ത്തിയതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കിയത്. പ്രിന്‍സിപ്പാളും ഫാര്‍മസി കോളേജിലെ അധ്യാപകരുമാണ് താടി വളര്‍ത്തിയ വിദ്യാര്‍ത്ഥികളെ കണ്ടെത്തി പുറത്താക്കാനുള്ള നടപടി സ്വീകരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

താടി വളര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

താടി വളര്‍ത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി

താടി വളര്‍ത്തിയെന്ന കുറ്റം ആരോപിച്ചാണ് നാലാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കിയിട്ടുള്ളത്. പ്രിന്‍സിപ്പളും ഫാര്‍മസി കോളേജിലെ അധ്യാപകരുമാണ് താടി വെച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പെരുമാറ്റ ചട്ടത്തിലെ നിബന്ധന

പെരുമാറ്റ ചട്ടത്തിലെ നിബന്ധന

നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് അധികൃതര്‍ ഏര്‍പ്പെടുത്തിയ പെരുമാറ്റ ചട്ടത്തില്‍ താടി വളര്‍ത്തരുത് എന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഈ നിബന്ധനയില്‍ മാറ്റം വരുത്തിയിരുന്നു.

നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരുന്നു

നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരുന്നു

കോളേജ് അധികൃതര്‍ ഏര്‍പ്പെടുത്തിയിരുന്ന പല വ്യവസ്ഥകളിലും ഇളവ് വരുത്തിയിരുന്നു. കളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. താടി വളര്‍ത്തരുത്, വിദ്യാര്‍ത്ഥി സംഘടനകളില്‍ പ്രവര്‍ത്തിക്കരുത് തുടങ്ങിയ കാര്യങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.

നിബന്ധനകള്‍ പുനസ്ഥാപിച്ചു

നിബന്ധനകള്‍ പുനസ്ഥാപിച്ചു

നേരത്തെ ഇളവ് വരുത്തിയ നിബന്ധനകള്‍ പുനസ്ഥാപിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. താടി വളര്‍ത്തരുതെന്ന നിബന്ധന പുനസ്ഥാപിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്.

ക്ലാസില്‍ പ്രവേശിപ്പിക്കണമെങ്കില്‍

ക്ലാസില്‍ പ്രവേശിപ്പിക്കണമെങ്കില്‍

രക്ഷിതാക്കള്‍ കോളേജില്‍ വന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ വിദ്യാര്‍ത്ഥികളെ കോളേജില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നാണ് കോളേജ് അധികൃതര്‍ അറിയിച്ചിട്ടുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Actress Abduction Case; Visuals Out?
സമരത്തില്‍ പങ്കെടുത്തതിനെതിരെയുള്ള പ്രതിഷേധം തുടരുന്നു

സമരത്തില്‍ പങ്കെടുത്തതിനെതിരെയുള്ള പ്രതിഷേധം തുടരുന്നു

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് നടത്തിയ സമര പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ ഇപ്പോഴും തുടരുകയാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

English summary
Nehru college takes action against the students for keeping beard.
Please Wait while comments are loading...