കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കയറില്‍ തൂങ്ങി, പാറയിലൂടെ വലിഞ്ഞ് കയറി'; സാഹസീകമായ ട്രക്കിംഗ് അനുഭവമല്ല; 'വീട്ടിലേക്കുള്ള വഴി'!!!

പാവപ്പെട്ട കുടുംബത്തിന് വീട്ടിലേക്കെത്താനുള്ള നടവഴി അടച്ചു. അടച്ചത് മൂന്ന് പതിറ്റാണ്ടായി ഉപയോഗിച്ചിരുന്ന വഴി.

  • By Jince K Benny
Google Oneindia Malayalam News

കോട്ടയം: ട്രക്കിംഗ് ഇഷ്ടമില്ലത്തവര്‍ കുറവായിരിക്കും. കയറില്‍ തൂങ്ങി പാറയ്ക്ക് മുകളിലൂടെ കഷ്ടപ്പെട്ട് സാഹസീകമായ കയറുക എന്നത് ഒരു പ്രത്യേക അനുഭവമാണ്. എന്ന് കരുതി ഈ യാത്ര സ്ഥിരമായാല്‍ ആരും മടുത്ത് പോകും. അയല്‍വാസി വഴി കെട്ടിയടച്ചതിനേത്തുടര്‍ന്ന് ഒരു കുടുംബം ഇപ്പോള്‍ സ്വന്തം വീട്ടിലേക്ക് എത്തുന്നത് ഇങ്ങനെയാണ്. കൈക്കുഞ്ഞിനേയും ഒക്കത്തെടുത്ത് പാറയിലൂടെ കയറിറങ്ങത് ഇവരുടെ ഗതികേടുകൊണ്ടാണ്.

Rock Climbing

തിരുവല്ലയിലെ കല്ലിശേരിയിലുള്ള നാലംഗ കുടുംബത്തിനാണ് ഈ ഗതി. മൂന്ന് പതിറ്റാണ്ടിലേറെയായി സ്വന്തം വീട്ടിലേക്കെത്താനുള്ള നടപ്പു വഴി അയല്‍വാസി കെട്ടിയടച്ചതോടെയാണ് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇവര്‍ക്ക് സാഹസീക സഞ്ചാരം തിരഞ്ഞെടുക്കേണ്ടി വന്നത്. പുരയിടത്തിന്റെ രണ്ട് വശങ്ങളിലുമുള്ള പാറയില്‍ കെട്ടിതൂക്കിയ പ്ലാസ്റ്റിക് കയറാണ് ഇപ്പോള്‍ ഇവരെ പുറംലോകത്തെത്തിക്കുന്നത്.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും റവന്യു അധികൃതര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. റവന്യൂ രേഖകളില്‍ പോലും പരാമര്‍ശിക്കുന്ന ഈ വഴി കെട്ടിയടച്ചതോടെ ദുരിതത്തിലായ മറ്റ് മൂന്ന് കുടുംബങ്ങള്‍ കൂടെയുണ്ട്. പ്രശ്‌ന പരിഹാരത്തിന് പഞ്ചായത്ത് നടത്തിയ ശ്രമവും പാഴായി. കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയാണ് അവര്‍ ഇതിനെ പ്രതിരോധിച്ചത്. വഴി നല്‍കില്ലെന്ന കടുത്ത നിലപാടാണ് എതിര്‍കക്ഷി സ്വീകരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഈ വിഷയം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു.

English summary
Neighbor denies walking path to a poor family. They using adventures way to reach home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X