നെട്ടൂർ ശാന്തി വനം ശോചനീയാവസ്ഥയിൽ

  • Posted By: Desk
Subscribe to Oneindia Malayalam

മരട്: പഞ്ചായത്തായിരുന്നപ്പോൾ അന്നത്തെ പ്രസിഡന്റ് കെ.എ.ദേവസി മുൻകൈ എടുത്തു നടപ്പിലാക്കിയ പഞ്ചായത്തിലെ ഏക ശ്മശാനമായിരുന്നു ശാന്തി വനം.അന്ന് ശാന്തി വനം തുറന്നുകൊടുത്തപ്പോൾ കേരളത്തിലെ വാർത്താ മാധ്യമങ്ങളിൽ ഈശ്മശാനത്തിന്റെ രൂപകൽപ്പനയെക്കുറിച്ചു ഏറെ പ്രസംശപിടിച്ചുപറ്റിയതാണ്.ശ്മശാനത്തിനു ചുറ്റും മനോഹരമായ പൂന്തോട്ടങ്ങൾ നിർമ്മിച്ചും, കായലിനോട് ചേർന്നുള്ള ഭാഗത്ത്.

വൈകുന്നേരങ്ങളിൽ വന്നിരുന്നു. വിശ്രമിക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു.കൂടാതെ കോൺക്രറ്റിൽ തീർത്ത മനോഹര ശില്പവും, കല്ലു വിളക്കും നിർമ്മിച്ചിരുന്നതാണ്.കൂടാതെ ശ്മശാനത്തിൽ കൂടുതൽ പ്രകാശം നൽകുന്ന വിളക്കുകൾ കൊണ്ട് അലംകൃതനീയ യമായിരുന്നു.

pi

ദൃശ്യമാധ്യമത്തിലെ അന്തരിച്ച ഗോപകുമാർ ഈ ശ്മശാനത്തെക്കുറിച്ചുഭംഗിയായി പ്രശംസിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ ഈ ശ്മശാനത്തിന്റെ ഇന്നത്തെ സ്ഥിതി വളരെ ശോചനീയമാണ്.നഗരസഭ യയിഭരണം മാറിയതോടെ ശ്മശാനത്തെ കുറിച്ചു യാതൊരു ശ്രദ്ധയമില്ലാതായതോടെ കാട്കയറി തീർത്തും ഭയാനകമായ അന്തരീക്ഷത്തിലാണ് ഇപ്പോഴത്തെ സ്ഥിതി.ഇവിടെ ഇപ്പോൾ സാ മൂഹ്യ വിരുദ്ധ രുടെ താവളം കൂടിയാണ് .

img

പലയിടത്തും പൂന്തോട്ടങ്ങൾ കാടുകയറി, മനോഹരമായ ശില്പം പൊട്ടിപ്പൊളിഞ്ഞു വികൃതമായ രീതിയിലാണ്. തോട്ടത്തിലേക്കും, കോൺക്രീറ്റ് ശില്പത്തിലേക്കും, ഫൗണ്ടനിലേക്കും വെള്ളമെത്തിച്ചിരുന്ന പൈപ്പ് പൊട്ടി തടാകമായി മാറിയ സ്ഥിതിയിലാണ്.നഗരസ ഭയുടെ ഈ അവഗണനക്കെതിരെ നാട്ടുകാർ പ്രക്ഷോപണത്തിനൊരുങ്ങുകയാണ്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
nettur shanthivanam in worst condition

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X