കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്തന്‍കോട് കൊലക്കേസില്‍ വഴിത്തിരിവ്..കേഡലിനൊപ്പം മറ്റൊരാളും..!പമ്പ് ജിവനക്കാരന്റെ നിര്‍ണായക മൊഴി !!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ വഴിത്തിരിവ്. അച്ഛനേയും അമ്മയേയും ഉള്‍പ്പെടെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കേഡല്‍ കത്തിച്ചത് പെട്രോള്‍ ഒഴിച്ചായിരുന്നു. പെട്രോള്‍ വാങ്ങിയ പമ്പ് പോലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

നിർണായക മൊഴി

തിരുവനന്തപുരം നഗരത്തിലെ ഈ പമ്പിലെ ജീവനക്കാരനാണ് നിര്‍ണായകമായ മൊഴി പോലീസിന് നല്‍കിയിരിക്കുന്നത്. അന്ന് പെട്രോള്‍ വാങ്ങിയത് കേഡല്‍ അല്ലെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പറയുന്നത്.

പെട്രോൾ വാങ്ങിയത് മറ്റൊരാൾ

ഓട്ടോയിലാണ് കേഡല്‍ പെട്രോള്‍ വാങ്ങുന്നതിനായി പമ്പിലെത്തിയത്.എന്നാല്‍ പെട്രോള്‍ വാങ്ങാനായി പമ്പിലേക്ക് വന്നത് മറ്റൊരാള്‍ ആയിരുന്നു. കേഡല്‍ ഓട്ടോയില്‍ തന്നെ ഇരിക്കുകയായിരുന്നു.

പതിവായി പെട്രോൾ വാങ്ങും

ഈ പമ്പില്‍ നിന്നും കേഡല്‍ പതിവായി പെട്രോള്‍ വാങ്ങാറുണ്ടായിരുന്നുവെന്നും പമ്പ് ജീവനക്കാരന്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 6ന് വൈകിട്ട് നാല് മണിക്ക് ശേഷമാണ് കേഡല്‍ പെട്രോള്‍ വാങ്ങാനെത്തിയത്.

കൂടെ വന്നത് ആര്

പത്ത് ലിറ്ററിന്റെ രണ്ട് കന്നാസുകളിലായാണ് കേഡല്‍ പെട്രോള്‍ വാങ്ങിയത് എന്നും പമ്പ് ജീവനക്കാരന്‍ പറയുന്നു. കേഡലിന്റെ കൂടെ വന്നത് ആരാണ് എന്നത് സംബന്ധിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല.

കൊന്ന ശേഷം കത്തിച്ചു

മാതാപിതാക്കളേയും സഹോദരിയേയും മഴുകൊണ്ട് വെട്ടിക്കൊന്ന കേഡല്‍ ബന്ധുവായ ലളിതയെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. സ്വന്തം മുറിയില്‍ വെച്ച് കൊല നടത്തിയ ശേഷം കുളിമുറിയിലിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു

ആയുധങ്ങൾ കണ്ടെടുത്തു

കേഡലിനെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊല്ലാനുപയോഗിച്ച മഴു ഉള്‍പ്പെടെ ഉള്ള ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. മാതാപിതാക്കളെ കൊല്ലാനായി ആദ്യം പദ്ധതിയിട്ടതിനനുസരിച്ച് വാങ്ങിയ വിഷക്കുപ്പിയും പോലീസ് കണ്ടെടുത്തു.

English summary
Petrol pump employ makes new revealation in Nanthancode Murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X