കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രന്‍ പരസ്യത്തിന് നല്‍കിയത് കോടികള്‍; തിരിഞ്ഞു നോക്കാതെ മാധ്യമങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: കടക്കെണിയില്‍ മുങ്ങുമ്പോഴും തന്റെ സ്ഥാപനങ്ങളുടെ പരസ്യത്തിന് കോടികള്‍ മുടക്കിയ അറ്റ്‌ലസ് രാമചന്ദ്രനെ തിരിഞ്ഞുനോക്കാതെ മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍. ദുബായ് ജയിലില്‍ അങ്ങേയറ്റം പരിതാപകരമായി കഴിയുമ്പോള്‍ രാമചന്ദ്രനെ സഹായിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുകയോ ഇടപെടുകയോ ചെയ്യുന്നില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

പരസ്യങ്ങള്‍ക്കായി ഇത്രയും കോടികള്‍ ചെലവഴിച്ച മറ്റൊരു മലയാളി വ്യവസായി ഉണ്ടാകില്ല. പരസ്യയിനത്തില്‍ രാമചന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് കടമൊന്നും വരുത്തിവെച്ചിട്ടുമില്ല. എന്നാല്‍, ലുലു ഗ്രൂപ്പിനെ പോലുള്ള കോടികളുടെ വ്യാപാരം നടത്തുന്ന വിദേശ മലയാളികള്‍ അപൂര്‍വമായി മാത്രമേ മലയാളത്തിലെ മാധ്യമങ്ങളില്‍ പരസ്യത്തിനായി പണം ചെലവഴിക്കാറുള്ളൂ.

 യമനില്‍ വിവാഹപ്പാര്‍ട്ടിക്ക് നേരെ സൗദി വ്യോമാക്രമണം; 10 സ്ത്രീകള്‍ കൊല്ലപ്പെട്ടു യമനില്‍ വിവാഹപ്പാര്‍ട്ടിക്ക് നേരെ സൗദി വ്യോമാക്രമണം; 10 സ്ത്രീകള്‍ കൊല്ലപ്പെട്ടു

atlesramachandran

മലയാളികളും സര്‍ക്കാരും മാധ്യമങ്ങളുമെല്ലാം ഒരുമിച്ചുനില്‍ക്കുകയും രാമചന്ദ്രനെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നുമാണ് പ്രവാസി മലയാളികളുടെ ആവശ്യം. എന്നാല്‍, ഇപ്പോള്‍ പരസ്യം ലഭിക്കാത്തതുകൊണ്ടുതന്നെ മാധ്യമങ്ങള്‍ വിഷയത്തില്‍ ഇടപെടാന്‍ മടിക്കുകയാണ്. പരസ്യയിനത്തില്‍ കോടികള്‍ ലഭിക്കുമ്പോള്‍ മാത്രം വ്യവസായികള്‍ക്കൊപ്പം നില്‍ക്കുകയെന്ന പതിവ് നിലപാടാണ് രാമചന്ദ്രന്റെ കാര്യത്തിലും മുത്തശ്ശി മാധ്യമങ്ങള്‍ക്ക്.

സിനിമാ നിര്‍മാതാവ്, നടന്‍, സംവിധായകന്‍ എന്നതിനൊപ്പം ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം ജൂവലറി ഷോറൂമുകളുടെ അമരക്കാരന്‍ എന്നിങ്ങിനെ നിറഞ്ഞു നില്‍ക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് രാമചന്ദ്രന്‍ ആഘോഷമായിരുന്നു. എന്നാല്‍, ബാങ്കുകള്‍ക്ക് കോടികള്‍ നല്‍കാനുള്ള കേസില്‍ ജിയിലിലായതോടെ മാധ്യമങ്ങള്‍ വ്യവസായിയെ കൈയ്യൊഴിഞ്ഞു. പരിതാപകമായ അവസ്ഥയില്‍ ജയിലില്‍ കഴിയുന്ന രാമചന്ദ്രനെ കുറിച്ച് കാര്യമായ വാര്‍ത്തകള്‍ നല്‍കാനോ സഹായിക്കാനോ മാധ്യമങ്ങള്‍ തയ്യാറാകാത്തതില്‍ പ്രവാസി മലയാളികള്‍ കടുത്ത അമര്‍ഷത്തിലാണ്.

English summary
no media support for atlas ramachandran who is in dubai jail,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X