ആ ചോദ്യത്തിന് ഉത്തരംമുട്ടി പിണറായി, മുഖ്യന്‍ ഒന്നും മിണ്ടുന്നില്ല, മുഖ്യന്റെ ഓഫീസും

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതു മുന്നണി അധികാരത്തിലേറിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടിരിക്കുകയാണ്. നിരവധി വാഗ്ദാനങ്ങളുമായിട്ടാണ് പിണറായി സര്‍ക്കാര്‍ എത്തിയത്. എന്നാല്‍ ഈ വാഗ്ദാനങ്ങളൊക്കെ പാലിച്ചോ? ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക നടപ്പാക്കാല്‍ക്ക് സംബന്ധിച്ച ചോദ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരം നല്‍കുന്നില്ല.

ഒടുവില്‍ പിണറായി അപേക്ഷിച്ചു : ആരും പോകരുത്, കേട്ടതൊന്നും സത്യമല്ല, വിശ്വസിക്കരുത്

വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസ് തള്ളിക്കളഞ്ഞിരിക്കുകയാണ്. പ്രകടന പത്രിക സര്‍ക്കാര്‍ രേഖയല്ലെന്ന വാദമുയര്‍ത്തിയാണ് അപേക്ഷ തളളിക്കളഞ്ഞിരിക്കുന്നത്.

പ്രണയം, സെക്‌സ്, ഗര്‍ഭം, പ്രതികാരം; ജെയ്‌ഷെ മുഹമ്മദ് ഭീകരന്റെ വധത്തിനു പിന്നില്‍...സിനിമയെ വെല്ലും

ഉത്തരമില്ലാതെ സര്‍ക്കാര്‍

ഉത്തരമില്ലാതെ സര്‍ക്കാര്‍

നിരവധി വാഗ്ദാനങ്ങലുമായി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ആ വാഗ്ദാനങ്ങള്‍ പാലിച്ചോ? ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.

സര്‍ക്കാര്‍ രേഖയല്ല

സര്‍ക്കാര്‍ രേഖയല്ല

വിവരാവകാശ നിയമ പ്രകാരമാണ് ഇക്കാര്യത്തില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. എന്നാല്‍ പ്രകടന പത്രിക നടപ്പാക്കല്‍ സര്‍ക്കാര്‍ രേഖയല്ലെന്ന വാദം ഉയര്‍ത്തിയാണ് തള്ളിയിരിക്കുന്നത്.

 ചോദ്യം

ചോദ്യം

ഇടതു മുന്നണി പ്രകടന പത്രികയിലെ മുപ്പത്തിയഞ്ചിന പരിപാടിക്കായി എത്ര രൂപ വീതം എല്‍ഡിഎഫ് സര്‍ക്കാര്‍ ചിലവിട്ടു എന്നതാണ് ചോദ്യം. ഇതിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറിപടി നല്‍കാതിരിക്കുന്നത്.

ഒഴിഞ്ഞുമാറുന്നു

ഒഴിഞ്ഞുമാറുന്നു

പ്രകടന പത്രികയുടെ അടിസ്ഥാനത്തില്‍ വോട്ട് നേടി അധികാരത്തില്‍ വന്ന മുന്നണി, അധികാരത്തിലെത്തിയപ്പോള്‍ ആ പ്രകടന പത്രികയെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്ന് വിമര്‍ശം ഉയര്‍ന്നിരിക്കുകയാണ്.

എങ്ങനെ പുറത്തിറക്കി

എങ്ങനെ പുറത്തിറക്കി

പ്രകടന പത്രിക സര്‍ക്കാര്‍ രേഖയല്ലെങ്കില്‍ പ്രകടന പത്രികയിലെ മുപ്പത്തിയഞ്ചിന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അവലോകനം എന്ന തലക്കെട്ടിലുള്ള പ്രസിദ്ധീകരണം പൊതുജന സമ്പര്‍ക്ക വകുപ്പ് എങ്ങനെ പുറത്തിറക്കിയെന്ന ചോദ്യവും ഉയരുന്നു.

ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്ക്

ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്ക്


സിപിഎം ഉള്‍പ്പെടെ ആറ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ലെങ്കില്‍ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്ക് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാകണമെന്ന് വിവരാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.

cmsvideo
Kummanam Rajasekharan Against Pinarayi Vijayan | Oneindia Malayalam
 അധികാരത്തിലേറിയിട്ട്

അധികാരത്തിലേറിയിട്ട്

പിണറായിയുടെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഒന്നര വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെയാണ് പ്രകടന പത്രികയുടെ നടപ്പാക്കല്‍ സംബന്ധിച്ച ചോദ്യവുമായി അപേക്ഷ നല്‍കിയിരിക്കുന്നത്.

English summary
no reply about election manifesto by cm office
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്