നോട്ട ചതിച്ചില്ല !!! നോട്ടയ്ക്ക് കുത്തിയവർ നാലായിരം മാത്രം, സ്ഥാനാർത്ഥികൾ മികച്ചതോ...

  • By: മരിയ
Subscribe to Oneindia Malayalam

മലപ്പുറം: മണിപ്പൂരില്‍ ഉരുക്കുവനിത ഇറോം ശര്‍മ്മിളയേക്കാള്‍ വോട്ട് നേടിയത് നോട്ട ആയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പേടി സ്വപ്‌നമാണ് ഇപ്പോള്‍ നോട്ട. എന്നാല്‍ മലപ്പുറം തെരഞ്ഞെടുപ്പില്‍ മുഖ്യധാര പാര്‍ട്ടികള്‍ക്ക് ഭീഷണി ആവാന്‍ നോട്ടയ്ക്ക് ആയില്ല. എന്ന് മാത്രമല്ല, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കുറഞ്ഞ വോട്ടുകള്‍ മാത്രമാണ് നോട്ടയ്ക്ക് ലഭിച്ചത്.

നോട്ടയ്ക്ക് വോട്ട്

4098 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. സ്വതന്ത്രസ്ഥാനാര്‍ത്ഥികളെക്കാള്‍ വോട്ടാണ് നോട്ട നേടിയത്. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് നോട്ട.

നാലാം സ്ഥാനം

നാലാം സ്ഥാനത്താണ് നോട്ട. ഇ അഹമ്മദിന് റെക്കോര്‍ഡ് ഭൂരിപക്ഷം സമ്മാനിച്ച 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21,829 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചിരുന്നത്. 17,731 വോട്ടുകളുടെ വ്യത്യാസമാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരിയ്ക്കുന്നത്.

വോട്ട് ചെയ്യാന്‍ താല്‍പര്യം ഇല്ല

നിലവിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ആരേയും തെരഞ്ഞെടുക്കാന്‍ താല്‍പര്യം ഇല്ലെന്ന് സൂചന നല്‍കുകയാണ് ഈ 4098 വോട്ടുകള്‍.

താരതമ്യം

2014 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക് സ്വീകാര്യരായ സ്ഥാനാര്‍ത്ഥികളാണ് ഇത്തവണം മത്സരിച്ചത് എന്ന് വേണം മനസ്സിലാക്കാന്‍. കുഞ്ഞാലിക്കുട്ടിയും, എം ബി ഫൈസലും എന്‍ ശ്രീപ്രകാശും മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചു.

വോട്ട് കൂടി

യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ഇത്തവണ വോട്ട് കൂടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇ അഹമ്മദിന് 4,37,723 വോട്ടുകളാണ് ലഭിച്ചത്. പികെ സൈനബയ്ക്ക്, 2,42,984 വോട്ടുകളും, ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ശ്രീപ്രകാശിന് 64, 705 വോട്ടുകളുമാണ് ലഭിച്ചിരുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ മിന്നുന്ന വിജയം

51,53,330 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി ഫൈസലിന് 34,43,07 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. എന്‍ ശ്രീപ്രകാശിന് 65,675 വോട്ടുകളുമാണ് ലഭിച്ചത്.

സ്ഥാനാര്‍ത്ഥികളില്ല

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഴുത്തി ഏഴായിരത്തിലധികം വോട്ട് നേടിയ എസ്ഡിപിഐയും, വെല്‍ഫെയര്‍ പാര്‍ട്ടിയും ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.

ബിജെപിയ്ക്ക് തിരിച്ചടി

ഒരു ലക്ഷത്തിലധികം വോട്ട് ലക്ഷ്യമിട്ടാണ് ബിജെപി മലപ്പുറത്ത് മത്സരിയ്ക്കാന്‍ ഇറങ്ങിയത്. എന്നാല്‍ 65,675 വോട്ടുകള്‍ മാത്രമാണ് ശ്രീപ്രകാശിന് നേടാനായത്. ബിജെപി വോട്ടുകള്‍ മറിഞ്ഞ്ു എന്നാണ് ആദ്യ കണക്കുകള്‍ നല്‍കുന്ന സൂചന.

എന്താണ് നോട്ട ?

NOTA- None Of The Above എന്നതാണ് നോട്ടയുടെ മുഴുവന്‍ രൂപം. വോട്ടര്‍ പട്ടികയിലെ സ്ഥാനാര്‍ത്ഥികളെ ആരേയും താല്‍പര്യം ഇല്ലെങ്കിലാണ് ഈ ബട്ടണ്‍ അമര്‍ത്തുന്നത്. സ്ഥാനാര്‍ത്ഥികളെ താല്‍പര്യം ഇല്ലെങ്കിലും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാന്‍ താല്‍പര്യം ഉണ്ട് എ്ന്നതാണ് നോട്ടയ്ക്ക് വോട്ട് ചെയ്യുന്നതിലൂടെ വ്യക്തമാകുന്നത്.

നോട്ട വിജയിയ്ക്കുമോ...?

നോട്ടയ്ക്ക് വോട്ട് ചെയ്യുന്നത് കൊണ്ട് സ്ഥാനാര്‍ത്ഥികളെ തോല്‍പിയ്ക്കുക എന്നത് അപൂര്‍വ്വമായ സംഭവമാണ്. ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ സംഭവിച്ചാല്‍ രണ്ടാം സ്ഥാനത്ത് വരുന്ന സ്ഥാനാര്‍ത്ഥിയെ ആണ് വിജയി ആയി പ്രഖ്യാപിയ്ക്കുക

English summary
Nota gets less vote, Comparing to 2014 Loksabha election.
Please Wait while comments are loading...