അച്ഛന്‍ ബിജെപി വിട്ട് സിപിഎമ്മില്‍; മകന്‍ ബിജെപിയില്‍... ഒകെ വാസുവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു

  • By: Desk
Subscribe to Oneindia Malayalam
സിപിഎം നേതാവ് ഒ.കെ വാസുവിന്‍റെ മകന്‍ ബിജെപിയില്‍ | Oneindia Malayalam

കണ്ണൂര്‍: കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമായ സംഭവം ആയിരുന്നു ഒകെ വാസു ഉള്‍പ്പെടെയുള്ളവര്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. കണ്ണൂരിലെ പ്രധാനപ്പെട്ട ബിജെപി നേതാക്കളായിരുന്ന ഒകെ വാസുവും കെ അശോകനും സിപിഎമ്മിനൊപ്പം കൂടിയത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒകെ വാസുവിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബിജെപി. ഒകെ വാസുവിന്റെ മകന്‍ ഒകെ ശ്രീജിത്ത് ആണ് ബിജെപിയില്‍ ചേര്‍ന്നത്.

OK Sreejith

പാനൂരില്‍ ബിജെപി സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ ആയിരുന്നു ശ്രീജിത്ത് ബിജെപിയില്‍ ചേര്‍ന്ന കാര്യം പ്രഖ്യാപിച്ചത്. ഒകെ വാസുവിന്റെ മൂത്തമകനാണ് ശ്രീജിത്ത്. ഇയാളെ കൂടാതെ കേളോത്ത് പവിത്രന്റെ മകന്‍ ബാലന്‍, കോണ്‍ഗ്രസ്സുകാരിയായിരുന്ന വസന്ത എന്നിവരും ബിജെപിയില്‍ അംഗത്വം എടുത്തിട്ടുണ്ട്.

സിപിഎമ്മില്‍ ചേര്‍ന്ന ഒകെ വാസു ഇപ്പോള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ആണ്. മകന്റെ ബിജെപി അംഗത്വത്തില്‍ വാസു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. താനും കുടുംബവും പാര്‍ട്ടി മാറിയപ്പോള്‍ ശ്രീജിത്ത് സിപിഎമ്മില്‍ ചേര്‍ന്നിരുന്നില്ല എന്നാണ് വിശദീകരണം. ശ്രീജിത്ത് ആ സമയം വിദേശത്ത് ആയിരുന്നു എന്നും ഒകെ വാസു പറയുന്നുണ്ട്. ശ്രീജിത്തിന്റെ സുഹൃത്തുക്കളെല്ലാം ആര്‍എസ്എസ്സുകാരാണ് എന്നും ശ്രീജിത്തിന് സിപിഎം അംഗത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മകന്റെ രാഷ്ട്രീയ പ്രവേശനം ഉയര്‍ത്തിക്കാട്ടി കുടുംബ കലഹം ഉണ്ടാക്കാന്‍ ആണ് ബിജെപി ശ്രമിക്കുന്നത് എന്നും ഒകെ വാസു ആരോപിച്ചു.

English summary
CPM leader OK Vasu's son joins BJP at Kannur.
Please Wait while comments are loading...