നമസ്‌ക്കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് റോഡിലേക്കിറങ്ങിയ വയോധികന്‍ ബൈക്ക് ഇടിച്ച് മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: പള്ളിയില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് റോഡിലേക്ക് ഇറങ്ങിയ വയോധികന്‍ ബൈക്ക് ഇടിച്ച് മരിച്ചു. പെരിന്തല്‍മണ്ണ കുന്നപ്പള്ളിയിലെ പലചരക്ക് വ്യാപാരി തോല്‍ക്കാട്ട് വാഴയില്‍ അബ്ബാസ് (65) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 7.20 ഓടെ കുന്നപ്പള്ളി വായനശാലക്കു സമീപമാണ് അപകടമുണ്ടായത്.

പരിക്കേറ്റ അബ്ബാസ്സിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിക്കുന്നതിനിടെ വഴിമധ്യേ മരിക്കുകയായിരുന്നു.

abbas

മരിച്ച തോല്‍ക്കാട്ട് വാഴയില്‍ അബ്ബാസ്(65)

വര്‍ഷങ്ങളായി കുന്നപ്പള്ളിയില്‍ പലചരക്ക് വ്യാപാരം ചെയ്തുവരുന്ന അബ്ബാസ് സാധാരണ കടയില്‍നിന്നും നമസ്‌ക്കാര സമയങ്ങളില്‍ പള്ളിയില്‍ പോകുന്നത് പതിവാണ്.

വീട് ഭീകരര്‍ ഇല്ലാതാക്കി; കശ്മീര്‍ ഐഎഎസ് പരീക്ഷ ടോപ്പറുടെ ജീവിതം സിനിമയെ വെല്ലും

ഭാര്യ: ജമീല. മക്കള്‍: നൗഷാദ്, നൗഫല്‍, റംല, റാഹീല്‍. മരുമക്കള്‍: ഉമ്മര്‍, അബൂബക്കര്‍, നൂര്‍ജഹാന്‍, ഫസീല. പെരിന്തല്‍മണ്ണ മൗലാന ആസ്പത്രിയിലുള്ള മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുന്നപ്പള്ളി ജുമാമസ്ജിദില്‍ ഖബറടക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Old man dies while coming back from mosque,

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്