പ്രതിപക്ഷ നേതൃസ്ഥാനം; ചെന്നിത്തലയെ ഒതുക്കുന്നത് ഉമ്മന്‍ചാണ്ടിയോ?

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് നടത്തിയ പരാമര്‍ശം കോണ്‍ഗ്രസിനകത്ത് പുതിയ കലഹത്തിന് വഴിവെക്കുന്നു. എ ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് അസീസിന്റെ പ്രസ്താവനയ്ക്ക് കാരണമായതെന്ന് ഒരുസംഘം നേതാക്കള്‍ കരുതുന്നു.

അസീസ് ഇക്കാര്യം സ്വയം പറഞ്ഞതല്ലെന്നും ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷ നേതാവാക്കാന്‍ ചിലരുടെ ചരടാവുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. അസീസിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ രണ്ടുതരം പ്രസ്താവനകള്‍ നടത്തിയതോടെ കോണ്‍ഗ്രസിനകത്ത് ഇക്കാര്യത്തിലുണ്ടായ ആശയക്കുഴപ്പം വ്യക്തമാണ്.

ramesh-chettinala-22-1503393361-12-1505186125.jpg -Properties

പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ പ്രസ്താവിച്ചതിന് പിന്നാലെ മുരളിയെ തള്ളി വിഡി സതീശന്‍ രംഗത്തെത്തുകയും ചെയ്തു. പ്രതിപക്ഷ നേതൃസ്ഥാനം മാറുന്നതു സംബന്ധിച്ച് കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഇത്തരം അനാവശ്യ ചര്‍ച്ചകളിലൂടെ ഉമ്മന്‍ ചാണ്ടിയെ അപമാനിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, ചെന്നിത്തലയ്‌ക്കെതിരെ പരോക്ഷമായ പരാമര്‍ശമാണ് മുരളി നടത്തിയത്. സര്‍ക്കാരിന്റെ വീഴ്ചകള്‍ മുതലെടുക്കുന്നതിനോ ശക്തമായ സമര പരിപാടികള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ സജീവമാകാനോ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇതാണ് മുരളിയുടെ അഭിപ്രായപ്രകടനത്തിന് ഇടയാക്കിയത്. വരും ദിവസങ്ങളിലും കോണ്‍ഗ്രസിനുള്ളില്‍ ഇക്കാര്യം പുകയുമന്നുറപ്പാണ്. വിഷയത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
K Muraleedharan says Oommen Chandy should become Opposition Leader

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്