കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനു മേല്‍ ഡെമോക്ലസിന്റെ വാളായി തോമസ്ചാണ്ടി; പിണറായിയുടെ മൗനം ആയുധമാക്കി പ്രതിപക്ഷം

സര്‍ക്കാരിനു മേല്‍ ഡെമോക്ലസിന്റെ വാളായി തോമസ്ചാണ്ടി; പിണറായിയുടെ മൗനം ആയുധമാക്കി പ്രതിപക്ഷം

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടി കായല്‍ കൈയ്യേറ്റവും നിയമ ലംഘനവും നടത്തിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ സിപിഎമ്മിനു മേലും പിണറായിക്ക് മേലും സമ്മര്‍ദമേറുകയാണ്. തെളിവ് സഹിതം തോമസ്ചാണ്ടിയുടെ കൈയ്യേറ്റങ്ങള്‍ പുറത്തുവന്നിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചിരിക്കുന്നത്. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പുറത്തു വന്നതോടെ തോമസ് ചാണ്ടിയുടെ രാജിക്ക് സമ്മര്‍ദം ഏറുകയാണ്.
മതി നിര്‍ത്തൂ, അവര്‍ക്കുമുണ്ട് മാനവും അഭിമാനവും;അതിരുവിട്ട മലയാളികളോട് ഭാഗ്യലക്ഷ്മി
ഇനിയും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ന്ന് തരിപ്പണമാകുമെന്ന തരത്തില്‍ പല ഭാഗത്തു നിന്നും മുന്നറിയിപ്പുകള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതോടെ റവന്യൂ വകുപ്പ് തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് സൂചനകള്‍. അഴിമതി വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ പിണറായി സര്‍ക്കാരിനു മുന്നില്‍ തോമസ് ചാണ്ടിയുടെ രാജി അല്ലാതെ മറ്റ് വഴിയില്ലെന്നാണ് സൂചനകള്‍.

പിണറായി സര്‍ക്കാര്‍ വെട്ടില്‍

പിണറായി സര്‍ക്കാര്‍ വെട്ടില്‍

തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയ്യേറിയെന്ന വിവാദത്തില്‍ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പിണറായി സര്‍ക്കാരിന് കൂടുതല്‍ പ്രതിസന്ധിയായിരിക്കുകയാണ്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഓദ്യോഗികമായി പുറത്തു വന്നിട്ടില്ലെങ്കിലും റിപ്പോര്‍ട്ട് മന്ത്രിക്ക് അനുകൂലമല്ലെന്നാണ് വിവരങ്ങള്‍.

 ആ വാക്ക് പാലിക്കുമോ

ആ വാക്ക് പാലിക്കുമോ

മന്ത്രി തോമസ്ചാണ്ടിക്ക് ഏറെ വെല്ലുവിളിയായത് മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞ വാക്കുകളാണ്. കൈയ്യേറ്റ വിവാദം ഉയര്‍ന്നതോടെ നിയമസഭയില്‍ വികാരാധീനനായിട്ടാണ് തോമസ് ചാണ്ടി സംസാതരിച്ചത്. ഒരു സെന്‍ഥറ് ഭൂമി കൈയ്യേറിയതായി തെളിഞ്ഞാല്‍ മന്ത്രിപ്പണിയല്ല എംഎല്‍എ സ്ഥാനം തന്നെ രാജിവച്ച് പോകുമെന്നായിരുന്നു മന്ത്രി അന്ന് പറഞ്ഞത്.

 പ്രതിച്ഛായ തകരും

പ്രതിച്ഛായ തകരും

തോമസ് ചാണ്ടിയുടെ കൈയ്യേറ്റ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ ഒന്നും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പിണറായി ഇനിയും മൗനം തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകരുമെന്ന മുന്നറിയിപ്പ് ഇതിനോടകം പലരും നല്‍കിയിരിക്കുകയാണ്. ഇപി ജയരാജന്റെയും എകെ ശശീന്ദ്രന്റെയും കാര്യത്തില്‍ സ്വീകരിച്ച നിലപാട് തോമസ്ചാണ്ടിക്കെതിരെ സ്വീകരിക്കാന്‍ പിണറായി മടിക്കുന്നതെന്താണെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

 ആയുധമാക്കി യുഡിഎഫ്

ആയുധമാക്കി യുഡിഎഫ്

സോളാര്‍ കേസില്‍ തകര്‍ന്നടിഞ്ഞിരിക്കുന്ന യുഡിഎഫിന് തോമസ്ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് ഭരണപക്ഷത്തിനെതിരെ ലഭിച്ചിരിക്കുന്ന വജ്രായുധം തന്നെയാണ്. രാജിവയ്ക്കാന്‍ തയ്യാറാകാത്ത തോമസ്ചാണ്ടിയെ അടിച്ച് പുറത്താക്കാനുള്ള ആര്‍ജവം പിണറായിക്കുണ്ടോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളി. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പിണറായി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ തന്നെയാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

 അവിശുദ്ധ ബന്ധമെന്ന് ബിജെപി

അവിശുദ്ധ ബന്ധമെന്ന് ബിജെപി

തോമസ് ചാണ്ടിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ ബന്ധം കാരണമാണ് തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ പിണറായി മടിക്കുന്നതെന്നാണ് ബിജെപിയുടെ ആക്ഷേപം. പണത്തിനു മേല്‍ പിണറായിയും പറക്കില്ലെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നാണ് ബിജെപി പറയുന്നത്.

 നടപടി എടുത്തേക്കുമെന്ന് സൂചന

നടപടി എടുത്തേക്കുമെന്ന് സൂചന

കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിക്കെതിരെ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നാണ് റവന്യുമന്ത്രി അറിയിച്ചിരിക്കുന്നത്. അതേസമയം ഇതുവരെ തോമസ്ചാണ്ടിയെ പിന്തുണച്ച എല്‍ഡിഎഫ് നേതാക്കള്‍ തോമസ്ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

 രാശി ഇല്ലാതെ എന്‍സിപി

രാശി ഇല്ലാതെ എന്‍സിപി

രാജ്യത്ത് തന്നെ കേരളത്തില്‍ മാത്രമാണ്് എന്‍സിപിക്ക് ഒരു മന്ത്രി സ്ഥാനം ഉള്ളത്. എകെ ശശീന്ദ്രന്‍ രാജി വച്ചതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടി മന്ത്രിയായത്. എന്നാല്‍ തോമസ് ചാണ്ടിക്കും രാജി വയ്‌ക്കേണ്ടി വന്നാല്‍ പാര്‍ട്ടി പ്രതിരോധത്തിലാകും. കൂടാതെ മന്ത്രിയാക്കാന്‍ പറ്റിയ മറ്റൊരു നേതാവ് എന്‍സിപിയില്‍ ഇല്ല. കേസ് അവസാനിക്കാത്തതിനാല്‍ ശശീന്ദ്രന് തിരിച്ചെത്താനുമാകില്ല.

 രാജി വച്ചാലും ഇല്ലെങ്കിലും

രാജി വച്ചാലും ഇല്ലെങ്കിലും

അധികാരത്തിലേറിയതിനു പിന്നാലെ രണ്ട് മന്ത്രിമാര്‍ ഇതിനോടകം രാജിവച്ചു. തോമസ് ചാണ്ടി കൂടി രാജി വച്ചാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വീണ്ടും മങ്ങും. രാജി വച്ചില്ലെങ്കിലും പ്രതിച്ഛായയ്ക്ക് തിരിച്ചടിയാകും. എന്തായാലും തോമസ് ചാണ്ടി വിവാദം ശക്തമായ ആയുധമാക്കാന്‍ തന്നെ പ്രതിപക്ഷം ശ്രമിക്കും.

English summary
opposition used thomaschandi cotroversy against government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X