കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യത്തീംഖാന പീഡനം:അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പരാതി നല്‍കാന്‍ സാധിച്ചു,യത്തീംഖാനയുടെ വിശദീകരണം

യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിട്ട് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ സമീപത്തെ കടക്കാരന്‍ കുട്ടികള്‍ക്ക് മിഠായി കൊടുക്കുന്നത് ഒരു സ്റ്റാഫിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

Google Oneindia Malayalam News

കല്‍പ്പറ്റ: യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് യത്തീംഖാന അധികൃതര്‍. ഇതുസംബന്ധിച്ച് യത്തീംഖാന അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വയനാട്ടിലെ അനാഥശാലയിലെ ഏഴ് പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്ന് ടിവി ചാനലുകളില്‍ വന്ന വാര്‍ത്ത ശ്രദ്ധിച്ചു കാണുമല്ലോ എന്ന് പറഞ്ഞാണ് യത്തീംഖാനയുടെ പത്രക്കുറിപ്പ് ആരംഭിക്കുന്നത്.

യത്തീംഖാനയെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ക്കിടയിലും, യത്തീംഖാനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും ഇതുസംബന്ധിച്ച് സംശയമുണ്ടാകാനിടയുള്ളത് കൊണ്ടാണ് പത്രക്കുറിപ്പ് പുറത്തിറക്കുന്നതെന്നും യത്തീംഖാന അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുന്നതിനിടെ സമീപത്തെ കടക്കാരന്‍ കുട്ടികള്‍ക്ക് മിഠായി നല്‍കുന്നത് യത്തീംഖാനയിലെ ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് സംഭവം പുറത്തറിയാന്‍ കാരണമായതെന്നും കുറിപ്പിലുണ്ട്.

വിശദമായി അന്വേഷിച്ചു...

വിശദമായി അന്വേഷിച്ചു...

കഴിഞ്ഞ ദിവസം യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിട്ട് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ സമീപത്തെ കടക്കാരന്‍ കുട്ടികള്‍ക്ക് മിഠായി കൊടുക്കുന്നത് ഒരു സ്റ്റാഫിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് യത്തീംഖാന നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി മനസിലായത്.

പോലീസ് അന്വേഷണം...

പോലീസ് അന്വേഷണം...

പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി മനസിലായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍, ഡിസ്ട്രിക്ട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയെന്നും യത്തീംഖാനയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

അയല്‍വാസികളും കച്ചവടക്കാരും...

അയല്‍വാസികളും കച്ചവടക്കാരും...

യത്തീംഖാനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പെട്ടെന്ന് നടപടി സ്വീകരിച്ചു. ആറ് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ പ്രതികളില്‍ രണ്ട് പേര്‍ യത്തീംഖാനയ്ക്ക് സമീപം കച്ചവടം നടത്തുന്നവരും ബാക്കിയുള്ളവര്‍ യത്തീംഖാനയുടെ അയല്‍വാസികളാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല...

വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല...

അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കാര്യങ്ങള്‍ അറിഞ്ഞ് അധികൃതര്‍ക്ക് പരാതി നല്‍കാന്‍ നമുക്ക് സാധിച്ചു. പോലീസ് അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാത്ത പെണ്‍കുട്ടികളെ ആറ് പ്രതികളും പ്രലോഭിപ്പിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായും, വിശദാംശങ്ങള്‍ പോലീസില്‍ നിന്ന് ലഭ്യമായിട്ടില്ലെന്നും മറ്റു വിവരങ്ങള്‍ തുടര്‍ന്നും അറിയിക്കുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

English summary
press release of wayanad orphanage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X