രാജീവ് ഗാന്ധി വധം; പേരറിവാളന്റെ മോചനത്തിന് വഴിതെളിയുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ മോചനത്തിന് വഴി തെളിയുന്നു. തന്നെ മോചിപ്പിക്കണമെന്ന് കാട്ടി പേരറിവാളന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴിയെ ലൈംഗികമായി പീഡിപ്പിച്ചുകൊന്ന പതിനാലുകാരന്‍ അറസ്റ്റില്‍

രാജീവ് വധക്കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട പേരറിവാളന്‍ 26 വര്‍ഷത്തോളമായി ജയിലിലാണ്. നേരത്തെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നെങ്കിലും അപ്പെക്‌സ് കോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. രാജീവിനെ കൊലപ്പെടുത്തിയവര്‍ തയ്യാറാക്കിയ ബോംബിനായി ബാറ്ററി സംഘടിപ്പിച്ചു നല്‍കിയത് തമിഴ്‌നാട് സ്വദേശിയായ പേരറിവാളന്‍ ആണെന്നാണ് കോടതി കണ്ടെത്തിയത്.

rajivgandhi

എന്നാല്‍, ഏതുകാര്യത്തിനാണ് ബാറ്ററി ആവശ്യപ്പെട്ടത് എന്ന കാര്യം തനിക്കറിയില്ലെന്ന് ഇയാളുടെ വാദം കോടതി മുഖവിലയ്‌ക്കെടുത്തില്ല. കേസില്‍ തീര്‍ത്തും നിരപരാധിയാണ് പേരറിവാളനെന്ന് നേരത്തതന്നെ പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയിരുന്നു. നിരപരാധിയായ ഒരു വ്യക്തിയാണ് തന്റെ ജീവിതത്തിലെ വലിയൊരു പങ്കും ജയിലില്‍ കഴിഞ്ഞതെന്നത് മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.

അടുത്തിടെയാണ് പേരറിവാളന് പരോള്‍ ലഭിച്ചതുതന്നെ. തമിഴ്‌നാട് സര്‍ക്കാര്‍ ഇയാളെ മോചിപ്പിക്കുന്നതിന് അനുകൂലമാണ്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ അനുകൂല നിലപാട് എടുത്തിട്ടില്ല. തമിഴ്‌നാട്ടിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പേരറിവാളന് അനുകൂല തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.


ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Rajiv Gandhi case: SC seeks govt’s reply on plea to suspend sentence

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്