കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുജാഹിദുകാരുടെ പ്രവൃത്തി ആര്‍എസ്എസുകാര്‍ക്ക് ഹരവും അവസരവും... ഐജി അന്വേഷിക്കും

മുജാഹിദുകാരെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പിണറായി

  • By Sooraj
Google Oneindia Malayalam News

തിരുവനന്തപുരം: എറണാകുളത്ത് വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തതിനെ തുടര്‍ന്നു മുജാഹിദ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതാദ്യമായാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നത്. മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് കേസെടുത്താണ് 39 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

ആര്‍എസ്എസിന് വഴിമരുന്നിടുന്നു

ആര്‍എസ്എസിന് വഴിമരുന്നിടുന്നു

മുജാഹിദുകാര്‍ നടത്തിയ പ്രവര്‍ത്തി ആര്‍എസ്എസുകാര്‍ക്കു വഴിമരുന്നിടുന്നതാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇനി ഇതാരും ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആര്‍എസ്എസിന് ഹരവും അവസരവും

ആര്‍എസ്എസിന് ഹരവും അവസരവും

ഇത്തരം സംഭവങ്ങള്‍ ആര്‍എസ്എസുകാര്‍ക്കു ഹരവും അവസരവും നല്‍കുന്നതാണന്ന് പിണറായി പറഞ്ഞു.

ഐജി അന്വേഷിക്കും

ഐജി അന്വേഷിക്കും

മുജാഹിദുകാരുടെ ലഘുലേഖ വിതരണവും തുടര്‍ന്നുണ്ടായ അറസ്റ്റുമെല്ലാം ഐജി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജാമ്യാപേക്ഷ തള്ളി

ജാമ്യാപേക്ഷ തള്ളി

അറസ്റ്റ് ചെയ്യപ്പെട്ട മുജാഹിദ് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പറവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

റിമാന്‍ഡ് റിപ്പോര്‍ട്ട്

റിമാന്‍ഡ് റിപ്പോര്‍ട്ട്

കൂടുതല്‍ ഹൈന്ദവര്‍ താമസിക്കുന്ന മേഖലയില്‍ വിഗ്രാഹാരാധനയ്‌ക്കെതിരായ ലഘുലേഖ വിതരണം ചെയ്ത് പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നതാണ് അറസ്റ്റ് ചെയ്യപ്പെട്ട മുജാഹിദ് പ്രവര്‍ത്തകര്‍ക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

മുസ്ലീം സംഘടനകളുടെ ആവശ്യം

മുസ്ലീം സംഘടനകളുടെ ആവശ്യം

മതപ്രബോധനം നടയാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നുവെന്നും സര്‍ക്കാര്‍ ഈ വിഷയത്തില്‍ നീതിപൂര്‍വ്വം ഇടപെടണമെന്നും മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

ലഘുലേഖ വിതരണം ചെയ്തതിന് മുജാഹിദ് ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഏഴ് ബിജപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

English summary
pamphlet distribution case: Pinarayi response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X