ഗുഡ്സ് ട്രെയിനിൽ നിന്ന് ഇന്ധനം ചോർന്നു!! ആശങ്ക!!അപകടം ഒഴിവായത് ഇങ്ങനെ!!

  • Posted By:
Subscribe to Oneindia Malayalam

കൊല്ലം: ഗുഡ്സ് ട്രെയിനിൽ നിന്ന് ഇന്ധനം ചോർന്നത് ആശങ്ക പരത്തി. കായംകുളം റെയിൽവെ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ഗുഡ്സ് ട്രെയിനിൽ നിന്നാണ് ഇന്ധനം ചോർന്നത്. ഇന്ധനം ചോർന്നത് ചെറിയ തോതിൽ ആശങ്ക പരത്തി.

പെട്രോളുമായി വന്ന ഗുഡ്സിലാണ് ചോർച്ചയുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ട്രെയിൻ.

goods train

രാവിലെ സ്റ്റേഷനിലെത്തിയ യാത്രക്കാരാണ് നാലാമത്തെ പ്ലാറ്റ് ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ട്രെയിനിൽ നിന്ന് ഇന്ധനം ചോരുന്നത് കണ്ടത്. ഉടൻ തന്നെ അധികൃതരെ അറിയിക്കുകയായിരുന്നു.

ഉടൻതന്നെ സ്ഥലത്തെത്തിയ അധികൃതര്‍ ചോർച്ച അടയ്ക്കാനുള്ള നടപടി ആരംഭിച്ചു. ചോർച്ച മാരകമല്ലെന്ന് അധികൃതർ പറഞ്ഞു. ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.

യാത്രക്കാർ സമയോചിതമായി അറിയിച്ചതുകൊണ്ട് അപകടം ഒഴിവായതായും അധികൃതർ പറഞ്ഞു.

English summary
petrol leak from goods train
Please Wait while comments are loading...