കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിജി ഡോക്ടർമാരുടെ സമരം; ചർച്ച പരാജയം..സമരം തുടരുമെന്ന് ഡോക്ടർമാർ

Google Oneindia Malayalam News

തിരുവനന്തപുരം; പി ജി ഡോക്ടർമാരുമായി ആരോഗ്യ മന്ത്രി വീണ ജോർജ് നടത്തിയ ചർച്ച പരാജയം. സർക്കാർ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചെങ്കിലും പല ഉറപ്പുകളും നടപ്പാക്കാത്ത സാഹചര്യത്തിൽ സമരം തുടരാൻ തന്നെയാണ് തിരുമാനമെന്ന് ഡോക്ടർമാർ അറിയിച്ചു.

രണ്ട് മണിക്കൂറോളമാണ് മന്ത്രി ഡോക്ടർമാരുടെ ചർച്ച നടത്തിയത്. ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, സ്‌റ്റൈപന്റ് വര്‍ദ്ധന, തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടർമാർ ഉന്നയിക്കുന്നത്. അതേസമയംപി ജി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെന്നും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി വീണ അറിയിച്ചു. സമരം അവസാനിപ്പിക്കുന്ന കാര്യം മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത ശേഷം പറയാമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. റെസിഡന്‍സി മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കും. റെസിഡന്‍സി മാനുവലില്‍ നിന്നും അധികമായി ആര്‍ക്കൊക്കെയാണ് എവിടെയൊക്കെയാണ് ജോലിഭാരം കൂടുതല്‍ എന്ന് അറിയാന്‍ ഒരു സമിതിയെ നിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.

11-1639474241.jpg -Pr

സംഘടനാ പ്രതിനിധികള്‍ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു മാസത്തിനുള്ളില്‍ സമിതി രൂപീകരിക്കും.പി ജി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ എഴുതി നൽകാൻ ഒരു മാസത്തെ സമയമാണ് സംഘടനാ പ്രസിഡന്റ് ആവശ്യപ്പെട്ടത്.സ്റ്റൈപെന്‍ഡ് 4 ശതമാനം വര്‍ധനവിന് വേണ്ടി ധനകാര്യ വകുപ്പിനോട് നേരത്തെ രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് പറഞ്ഞ് വീണ്ടും ധനവകുപ്പിന് ഫയല്‍ അയച്ചിട്ടുണ്ട്. വീണ്ടും ധനകാര്യ വകുപ്പ് മന്ത്രിയോട് സംസാരിക്കുമെന്നും വീണ ജോർജ് വ്യക്തമാക്കി.
ഒന്നാം വര്‍ഷ പി. ജി. പ്രവേശനം നേരത്തെ നടത്തുക എന്ന വിഷയമാണ് അവര്‍ ആദ്യം ഉന്നയിച്ചത്. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയമാണത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.

വാര്‍ഡുകളിലും അത്യാഹിത വിഭാഗത്തിലും പി ജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ചെയ്യുന്ന സേവനങ്ങള്‍ വലുതാണ്. ആരോഗ്യ വകുപ്പിന് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് 373 എൻ എ ജെ ആർ മാരെ നിയമിക്കുന്നതിന് ഉത്തരവായത്. അവരില്‍ ഏറെ പേരും ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഒരിടത്തും ഇതുപോലെ നിയമിച്ചിട്ടില്ല. ഇനിയും കൂടുതല്‍ എന്‍എജെആര്‍മാരെ നിയമിക്കണമെന്നാണ് അവര്‍ പറയുന്നത്.

എസ് ആർ മാരുടെ സേവനം ഫാക്വൽറ്റി തലത്തിലാണ് ലഭിക്കുന്നതെന്നും ജെ ആർ തലത്തിൽ ലഭിക്കുന്നില്ലെന്നും സംഘടനാനേതാക്കൾ മീറ്റിംഗിൽ പരാതി ഉന്നയിച്ചു. അങ്ങനെയാണെങ്കിൽ ഇവർ ആവശ്യപ്പെട്ടാൽ അധികമായി നേരത്തെ നിയമിച്ച 249 എസ് ആർ മാർക്ക് പകരം കൂടുതൽ എൻ എ ജെ ആർന്മാരെ നിയമിക്കുമെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, പിജി വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, മുന്‍പ് ചര്‍ച്ച നടത്തിയ പിജി അസോസിയേഷന്‍ നേതാക്കള്‍, തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരളത്തിലെ അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകളിലും പി ജി ഡോക്ടർമാർ നടത്തുന്ന സമരം പതിനാലാം ദിവസം പൂർത്തിയാക്കിയിരിക്കുകയാണ്. ഡോക്ടൿമാരുടെ സമരം ആശുപത്രി നടപടികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടി മാത്രമാണ് സമരക്കാർ ബഹിഷ്കരിക്കാതിരുന്നത്. നാല് ശതമാനം സ്റ്റൈപെൻഡ് വർധനയടക്കം മുന്നോട്ട് വച്ച മുഴുവൻ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പി.ജി ഡോക്ടർമാർ.

English summary
PG doctors to continue strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X