കൊച്ചി ലഹരിക്കടിമ? മയക്കുമരുന്ന് കൈമാറ്റം കൊച്ചി ഹോട്ടലുകളിൽ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: കഴിഞ്ഞ ദിവസം കൊക്കെയിനുമായി പിടിയിലായ ഫിലിപ്പൈൻസ് യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്. 25 കോടി രൂപ വില വരുന്ന അഞ്ച് കിലോ കൊക്കൈയിനുമായി ഫീലിപ്പീന്‍സ് സ്വദേശിയായ യുവതി കഴിഞ്ഞ ദിവസമായിരുന്നു പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. ജോഹന്നാസിനാണ് പിടിയിലായത്. സാവോ പോളോയില്‍ നിന്നാണ് കൊക്കെയിന്‍ കൊണ്ടുവന്നത്. രഹസ്യ സങ്കേതത്തിൽസ വച്ച് യുവതിയെ ചോദ്യം ചെയ്യലിൽ നിന്നും ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

3 ദിവസത്തിൽ 1 ആക്സിഡന്റ്... ഒന്നരക്കോടിയുടെ ബസ് വഴിയില്‍ കളഞ്ഞു.. തുലച്ചത് 4 കോടി... കെഎസ്ആർടിസിയെ കുത്തുപാളയെടുപ്പിക്കും ഈ 'ഇടിവണ്ടി' സ്കാനിയ!!

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് പിടികൂടിയ കൊക്കൈന്‍ കൊണ്ടു വന്നത് കൊച്ചിയിലെ ഹോട്ടലിലേക്കെന്ന് പിടിയിലായ യുവതിയുടെ മൊഴി. ഹോട്ടലില്‍ വച്ച് മയക്കുമരുന്ന് കൈമാറാനായിരുന്നു തനിക്ക് ലഭിച്ചിരുന്ന നിര്‍ദേശമെന്നും യുവതി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരോട് പറഞ്ഞു. അഞ്ച് കിലോഗ്രാം കൊക്കയില്‍ കടത്തിയാല്‍ മൂന്ന് ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുക. ഈ പണത്തിന് വേണ്ടിയാണ് യുവതി മയക്കുമരുന്ന് കടത്തിന് മുതിര്‍ന്നത് എന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.

കൈമാറ്റം ഹോട്ടൽമുറിയിൽ വച്ച്

കൈമാറ്റം ഹോട്ടൽമുറിയിൽ വച്ച്

പിടിയിലായ ജോഹന്നാസിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നാര്‍ക്കോട്ടിക് വിഭാഗത്തിന് ലഭിച്ചത്. ജോഹന്നാസിന്റെ വാട്‌സ്ആപ്പ് രേഖകളും അന്വേഷണ സംഘം പരിശോധിച്ചു. കൊക്കൈൻ കൈമാറുന്നതിനായി ഇതിനായി പ്രസിഡന്‍സി ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നു.

ഹോട്ടലിൽ പരിശോധന നടത്തി

ഹോട്ടലിൽ പരിശോധന നടത്തി

ഇതിനെ തുടര്‍ന്ന് നഗരത്തിലെ ഹോട്ടലില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഇടനിലക്കാരിയായ യുവതി ഇതേ ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിലേക്ക് മയക്കുമരുന്ന് എത്തിക്കുക , അവിടെ വെച്ച് കൈമാറുക എന്നിങ്ങനെയായിരുന്നു ജോഹന്നാസിന് ലഭിച്ചിരുന്ന നിര്‍ദ്ദേശം.

മയക്കുമരുന്ന് എത്തിയത് ബ്രസീലിൽ നിന്ന്

മയക്കുമരുന്ന് എത്തിയത് ബ്രസീലിൽ നിന്ന്

ബ്രസീലിലെ സാവോ പോളയില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇടനിലക്കാരിക്ക് ലഭിച്ചിരുന്നതു് ഇതേ കേന്ദ്രത്തില്‍ നിന്നായിരുന്നു . ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് നാര്‍ക്കോട്ടിക് വിഭാഗം പിടിച്ചെടുത്തിരിക്കുന്ന വാട്‌സ് ആപ്പ് രേഖകള്‍.

കൊച്ചിയിലെത്തിയത്ത് മസ്ക്കത്ത് വഴി

കൊച്ചിയിലെത്തിയത്ത് മസ്ക്കത്ത് വഴി

ഫിലിപ്പിന്‍സ് സ്വദേശി ആയ യുവതി ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്‌കത്ത് വഴിയാണ് ബ്രസീലില്‍ നിന്ന് കൊച്ചിയിലെത്തിയത്. പിടിയിലായ യുവതി വെറും കാരിയര്‍ മാത്രമാണെന്നാണ് വിവരം. അഞ്ച് കിലോഗ്രാം കൊക്കയില്‍ കടത്തിയാല്‍ മൂന്ന് ലക്ഷം രൂപയാണ് പ്രതിഫലം ലഭിക്കുക. ഈ പണത്തിന് വേണ്ടിയാണ് യുവതി മയക്കുമരുന്ന് കടത്തിന് മുതിര്‍ന്നത് എന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായത്.

ട്രോളി ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചു

ട്രോളി ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചു

എന്നാല്‍ ഇടനിലക്കാരെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നും സാവോപോളോയില്‍ നിന്നാണ് തനിക്ക് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്നും യുവതി പറഞ്ഞു. അതേസമയം മയക്കുമരുന്ന് കടത്തില്‍ കൊച്ചിയിലെ ഹോട്ടലുകാര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു 25 കോടി രൂപ അന്താരാഷ്ട്ര വിപണിയില്‍ വില വരുന്ന അഞ്ച് കിലോഗ്രാം കൊക്കയ്‌നുമായി യുവതി പിടിയിലായത്. ട്രോളി ബാഗിന്റെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് സൂക്ഷിച്ചിചിരുന്നത്.

English summary
Philipians lady arrested in Kochi
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്