പിള്ളയുടെ ബിനാമി ഇടപാടുകള്‍ ഞെട്ടിക്കും!! മിക്കയിടത്തും ഡയറക്ടര്‍ അവര്‍ തന്നെ!! വിവരങ്ങള്‍ പുറത്ത്..

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നാഗാലാന്‍ഡിലെ പോലീസ് ഉദ്യോഗസ്ഥനായ പിള്ള സാര്‍ എന്നറിയപ്പെടുന്ന എംകെ രാജേന്ദ്രന്‍ പിള്ളയുടെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കേരളത്തിനകത്തും പുറത്തുമായി ഇയാള്‍ക്കു കോടികളുടെ ബിനാമി ഇടപാടുകള്‍ ഉള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു. പിള്ളയുടെ അവിശ്വസനീയ വളര്‍ച്ചയില്‍ ഒട്ടേറെ ദുരൂഹതങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഖത്തര്‍ പ്രതിസന്ധിയില്‍ തുര്‍ക്കിയുടെ മുന്നറിയിപ്പ്... ലോകം മുഴുവന്‍ ഭയക്കണം; കാര്യങ്ങള്‍ കൈവിടുന്നോ

കുടുംബ കലഹം...മദ്യപിച്ചെത്തിയ ഭര്‍ത്താവ് ചെയ്തത് ഞെട്ടിക്കും!! ഭാര്യ മരിച്ചു!!

ഡയറക്ടര്‍

ഡയറക്ടര്‍

പിള്ളയുടെ മിക്ക ഇടപാടുകളിലും ഡയറക്ടറായി നിയമിച്ചിരിക്കുന്നത് നാഗാലാന്‍ഡില്‍ നിന്നുള്ള ആദിവാസി സ്ത്രീയായ ടിഇപം രംഗമ്മയെയാണ്. ഷില്ലോങിലുള്ള വൃന്ദാവന്‍ ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ ഭാര്യ വനജ, ,മകക്കളായ അരുണ്‍ രാജ്, വരുണ്‍ രാജ് എന്നിവരെക്കൂടാതെ നാലാമത്തെ ഡയറക്ടറാണ് രംഗമ്മ

അവിടെ മാത്രമല്ല

അവിടെ മാത്രമല്ല

ഷില്ലോങില്‍ മാത്രമല്ല എറണാകുളത്തു രജിസ്റ്റര്‍ ചെയ്ത ഹോളി ബേസില്‍ ബില്‍ഡേഴ്‌സ്, പന്തളത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുട്ടത്ത് ഫിനാന്‍സ് എന്നീവിടങ്ങളിലും ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.

രംഗമ്മയുടെ മറുപടി

രംഗമ്മയുടെ മറുപടി

രംഗമ്മയുടെ മറുപടി നാഗാലാന്‍ഡ് ആദായ നികുതി വകുപ്പിനെ ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു. പിള്ള സാര്‍ പറഞ്ഞയിടങ്ങളില്‍ ഒപ്പിടുക മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നുമാണ് രംഗമ്മ ചോദ്യം ചെയ്യലില്‍ വിശദമാക്കിയത്.

റെയ്ഡ് നടത്തി

റെയ്ഡ് നടത്തി

വ്യാഴാഴ്ച പിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീവല്‍സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും നാഗാലാന്‍ഡിലും ഒരേ സമയം റെയ്ഡ് നടത്തിയപ്പോഴാണ് കണ്ണക്കില്‍പ്പെടാത്ത കോടികളുടെ ആസ്തിയുള്ളതായി കണ്ടെത്തിയത്. ഏതാണ്ട് 400 കോടി രൂപയുടെ ആസ്തി പിള്ളയ്ക്കും ബന്ധുക്കള്‍ക്കും ഉള്ളതായി വ്യക്തമായിരുന്നു.

50 കോടി മാത്രം

50 കോടി മാത്രം

നോട്ട് അസാധുവാക്കിയപ്പോള്‍ കള്ളപ്പണം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ 50 കോടി രൂപ മാത്രമാണ് പിള്ളയും കുടുംബവും വെളിപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയപ്പോള്‍ 100 കോടി കൂടി വെളിപ്പെടുത്താമെന്നാണ് അവര്‍ അറിയിച്ചത്. 2003 മുതലാണ് ശ്രീവല്‍സം ഗ്രൂപ്പ് അവിശ്വസനീയമാംവിധം വളര്‍ന്നുവന്നത്

English summary
Pilla's Binamy transactions
Please Wait while comments are loading...