കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോമസ് ചാണ്ടിക്ക് ഇനി പിടിച്ചുനില്‍ക്കാനാവില്ല, ഒഴിയേണ്ടിവരും? സ്ഥിതി ഗൗരവമുള്ളതെന്ന് പിണറായി

മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചു

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
തോമസ് ചാണ്ടി രാജിവെച്ചേക്കും? | Oneindia Malayalam

തിരുവനന്തപുരം: കൈയേറ്റവുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിലായ മന്ത്രി തോമസ് ചാണ്ടിക്കു സ്ഥാനമൊഴിയേണ്ടിവരുമെന്നതിന്റെ സൂചനകള്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൈയേറ്റത്തെക്കുറിച്ച് കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്തു വന്നതിനു പിറകെ മുഖ്യമന്ത്രി തോമസ് ചാണ്ടിയെ വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മിനിറ്റുകള്‍ മാത്രമേ കൂടിക്കാഴ്ച നീണ്ടുനിന്നുള്ളൂവെന്നാണ് വിവരം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചാല്‍ ഇതിനെ പ്രതിരോധിക്കാന്‍ തോമസ് ചാണ്ടിക്കെതിരായ റപ്പോര്‍ട്ട് പ്രതിപക്ഷം ആയുധമാക്കുമെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ചുവരുത്തിയത്.

1

നിയമലംഘനം നടത്തിയെന്ന് ചൂണ്ടിക്കാണിക്കുന്ന കലക്ടറുടെ റിപ്പോര്‍ട്ട് സ്ഥിതിഗതികള്‍ കൂടുതല്‍ ഗൗരവമുള്ളതാക്കിയെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് പറഞ്ഞതായും സൂചനയുണ്ട്. ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തല്‍, മാര്‍ത്താണ്ഡം കായലിലെ ഭൂമി കൈയേറ്റം, പാര്‍ക്കിങിനായി സ്ഥലം നികത്തല്‍ എന്നിവയടക്കം നിരവധി നിയമലംഘനങ്ങള്‍ തോമസ് ചാണ്ടി നടത്തിയതായി കലക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2

കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ മുഖ്യമന്ത്രി അഡ്വ ജനറലിന്റെ നിയമോപദേശം തേടിക്കഴിഞ്ഞു. തോമസ് ചാണ്ടിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയും നേരത്തേ നിര്‍ദേശിച്ചിരുന്നു.

English summary
Collector's report: Pinarayi called Thomas chandy to his office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X