ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരം, സർക്കാരിന്റെ പിന്തുണ വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി

  • Posted By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. യെമനിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. ഏറെ അവശനായ ഫാ .ഉഴുന്നാലിൽ ഇപ്പോൾ ഒമാനിൽ ചികിത്സയിലാണ് . കേരളത്തിലേക്ക് എത്തുന്നതിനും തുടർ ചികിത്സകൾക്കും അദ്ദേഹത്തിന് എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവിൽ, വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ളാദത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ദിലീപിന്റെ കോടികളുടെ ബിസ്സിനസ്സ് സാമ്രാജ്യം ത്രിശങ്കുവിലോ? ജയിലിൽ നിന്നിറങ്ങിയാലും ഫലമില്ല!

pinarayi

ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഫാദര്‍ ടോം ഉഴുന്നാലില്‍ മോചിതനായത്. യമനില്‍ നിന്നു 2016ലാണ് ഫാദറിനെ ഭീകരർ തട്ടിക്കൊണ്ടുപോയത്. ഭീകരര്‍ ചോദിച്ച മോചന ദ്രവ്യം നല്‍കിയാണോ മോചിപ്പിച്ചത് എന്ന് വ്യക്തമല്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒമാനിലെ ഭരണകൂടം യമനിലെ ചില സംഘങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മോചനം സാധ്യമായത്. ഒമാന്‍ സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ബന്ധപ്പെട്ടിരുന്നു. ഒമാനില്‍ നിന്നു ഫാദര്‍ ഉടന്‍ കേരളത്തിലേക്ക് എത്തും.വളരെ അവശനാണ് ഫാദറെന്നാണ് റിപ്പോര്‍ട്ടുകള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pinarayi Vijayan's facebook post on Tom Uzhunnalil Release

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്