Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'

വയനാട്ടിലെ വിവാദ സംഭവത്തില്‍ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ മുഖ്യമന്ത്രിയെയും വിടാതെ ഇടത് സൈബര്‍ പ്രൊഫൈലുകള്‍. മമ്മൂട്ടിക്ക് അബദ്ധം മനസിലായതു കൊണ്ടാണ് റഫീഖിനെ വിളിച്ച് കാര്യം പറഞ്ഞത്. പിന്നെ എന്തിനാണ് മുഖ്യമന്ത്രി മമ്മൂട്ടിയോട് മാപ്പ് പറഞ്ഞത്. അതിന്റെ ആവശ്യമില്ലായിരുന്നു. 'മുഖ്യമന്ത്രി അല്ല ആര് പറഞ്ഞാലും റഫീഖിനൊപ്പം തന്നെ' തുടങ്ങി കടുത്ത പ്രതികരങ്ങള്‍ വരെ സോഷ്യല്‍ മീഡിയയിലുണ്ട്.

മമ്മൂട്ടി കല്‍പ്പറ്റയില്‍ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച വേളയിലാണ് വിവാദത്തിന് തുടക്കം. സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ് കൂടെ നടന്നപ്പോള്‍ മമ്മൂട്ടി വിലക്കുകയും അത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. പിന്നീട് മമ്മൂട്ടി ഫോണില്‍ റഫീഖുമായി സംസാരിച്ച് രംഗം ശാന്തമാക്കി. അതിന് ശേഷമാണ് മുഖ്യമന്ത്രി ഒരു പരിപാടിയില്‍ സംസാരിക്കവെ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞത്. തീര്‍ന്ന വിഷയത്തില്‍ കയറി മുഖ്യമന്ത്രി എന്തിന് മാപ്പ് പറഞ്ഞു എന്നാണ് ഇടതു സൈബര്‍ പ്രൊഫൈലുകള്‍ ചോദിക്കുന്നത്.

mammootty pinarayi vijayan

മുഖ്യമന്ത്രി മമ്മൂട്ടിയോട് ക്ഷമ ചോദിക്കേണ്ടിയിരുന്നില്ല എന്നാണ് വിമര്‍ശനം. മമ്മൂട്ടി മോശം സ്വഭാവമാണ് പാര്‍ട്ടി സെക്രട്ടറിയോട് കാണിച്ചത്. ഇതില്‍ അണികള്‍ പ്രതിഷേധിച്ചു. മമ്മൂട്ടിയെ പിണക്കിയാല്‍ ചാനല്‍ ചെയര്‍മാന്‍ സ്ഥാനം വരെ പുള്ളി കളഞ്ഞിട്ടു പോവും, ന്യൂനപക്ഷ വോട്ടുകളും പ്രശ്‌നമാണ്, തിരഞ്ഞെടുപ്പ് വേളയില്‍ റിസ്‌ക് എടുക്കാന്‍ പറ്റില്ലല്ലോ എന്നും ചിലര്‍ വിമര്‍ശിക്കുന്നു.

മമ്മൂട്ടിയുടെ വിധേയന്‍ എന്ന സിനിമയിലെ രംഗം പങ്കുവച്ചാണ് മറ്റു ചിലര്‍ അമര്‍ഷം പ്രകടിപ്പിച്ചത്. മമ്മൂട്ടിയും പിണറായിയും ഒരു ഫയല്‍ ചിത്രം എന്നാണ് ഇതോടൊപ്പമുള്ള കുറിപ്പ്. മമ്മൂട്ടി ക്ഷമാപണത്തിന് അര്‍ഹനല്ലെന്നും വലിയ ഈഗോയുള്ള ആളാണ് എന്ന് അനുഭവിച്ചവര്‍ക്ക് അറിയാമെന്നും ഈ ഫോട്ടോയ്ക്ക് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടി റഫീഖിനെ വിളിച്ച് സംസാരിച്ചതോടെ തീര്‍ന്ന വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയേണ്ടതില്ലായിരുന്നു എന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, റഫീഖിനെതിരെ കടുത്ത വിമര്‍ശനം കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രൊഫൈലുകള്‍ ഉന്നയിച്ച കാര്യം മുഖ്യമന്ത്രി എന്തുകൊണ്ട് പരാമര്‍ശിച്ചില്ല എന്നും ഇടത് ഹാന്റിലുകള്‍ ചോദിക്കുന്നു. മഹാനടന്റെ ആത്മവീര്യം കാക്കാനുള്ള ചുമതലയും തനിക്കുണ്ടെന്ന് മുഖ്യമന്ത്രി ധരിച്ചതായി തോന്നുന്നു എന്നാണ് മറ്റൊരു പ്രധാന കമന്റ്.

സോറി മിസ്റ്റര്‍ മുഖ്യമന്ത്രി, തല്‍ക്കാലം മമ്മൂട്ടിയോട് ക്ഷമിക്കാന്‍ കഴിയില്ല, അത് ഏത് കൊമ്പത്തെ മഹാനടനായാലും എന്നാണ് മറ്റൊരു പോസ്റ്റ്. ശൈലജ ടീച്ചര്‍, വീണാ ജോര്‍ജ്, മേഴ്സികുട്ടിയമ്മ, ആര്യ രാജേന്ദ്രന്‍, ചിന്താ ജെറോം തുടങ്ങിയവരൊക്കെ സൈബര്‍ ആക്രമണം നേരിട്ടപ്പോഴൊന്നും പിണറായിക്ക് നൊന്തില്ലേ? എന്നാണ് മറ്റൊരു ചോദ്യം.

ഇടത് സൈബര്‍ പടയാളികളായ പല പെണ്‍കുട്ടികളും സൈബര്‍ അധിക്ഷേപം സഹിക്കാതെ കളം വിട്ടിട്ടുണ്ട്, പലരേയും ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാണാനേയില്ല. അവര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയിട്ടും എവിടെയും എത്തിയില്ല, ആഭ്യന്തര മന്ത്രി സ്ഥാനം വഹിക്കുന്ന മുഖ്യമന്ത്രിക്ക് എന്തു ചെയ്യാന്‍ കഴിഞ്ഞു ആ വിഷയത്തില്‍? പക്ഷേ മമ്മൂട്ടിയെ പറഞ്ഞപ്പോള്‍ മാത്രം ആഭ്യന്തര മന്ത്രിക്ക് നോവുന്നത് എന്തുകൊണ്ടാണ്? എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+