നടി പരാതിപ്പെട്ടില്ലെങ്കിലും അവര്‍ കുടുങ്ങും!! വാക്ക് കൊണ്ട് 'ആക്രമിച്ചവര്‍ക്ക്' എതിരേയും കേസ് ?

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: തട്ടിക്കൊണ്ടു പോയി ആക്രമിക്കപ്പെട്ട നടിക്കെതിരേ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരേയെല്ലാം കേസെടുക്കാന്‍ സാധ്യത. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പലരും പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഇവര്‍ക്കെതിരേയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യത. ചൊവ്വാഴ്ച നടി തന്നെ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. തനിക്കെതിരേ മോശം പരാമര്‍ശം നടത്തുന്നവര്‍ക്കെതിരേ വേണ്ടിവന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പ്രസ്താവനയിടെ വ്യക്തമാക്കിയിരുന്നു. ഇനി നടി കേസ് കൊടുത്തില്ലെങ്കിലും പോലീസ് തന്നെ സ്വമേധായ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്. പീഡനക്കേസിലെ ഇരയ്‌ക്കെതിരേ പരസ്യമായി പരാമര്‍ശം നടത്തരുതെന്ന നിയമം നിലവിലുള്ളതിനാല്‍ കേസെടുക്കാനുള്ള സാധ്യത കൂടുതലാണ്.

നിയമോപദേശം തേടി

നിയമോപദേശം തേടി

പീഡിപ്പിക്കപ്പെട്ട ഇരയ്‌ക്കെതിരേ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്നാണ് നിയമം പറയുന്നത്. അത് ലംഘിക്കുന്നവര്‍ക്കെതിരേ കേസെടുക്കാനും നിയമം അനുവദിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതേക്കുറിച്ച് പോലീസ് നിയമോപദേശം തേടിക്കഴിഞ്ഞു.

നടിയുടെ പ്രതികരണം

നടിയുടെ പ്രതികരണം

ആക്രമണത്തിന് ഇരയായ നടിയുടെ പ്രതികരണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസുമായി ശക്തമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. പോലീസില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നടി പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ പേര് എടുത്തു പറഞ്ഞില്ലെങ്കിലും സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന നടന്റെ പരാമര്‍ശം തന്നെ വേദനിപ്പിച്ചതായും നടി കുറിച്ചിരുന്നു.

ദിലീപ് പറഞ്ഞത്

ദിലീപ് പറഞ്ഞത്

കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാറുമായി നടിക്കു വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന തരത്തില്‍ നടന്‍ ദിലീപ് കഴിഞ്ഞ ദിവസം പറഞ്ഞത് വലിയ വിവാദമായിരുന്നു. മാത്രമല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ദിലീപ് അഭിപ്രായപ്പെട്ടിരുന്നു.

ദിലീപ് മാത്രമല്ല...

ദിലീപ് മാത്രമല്ല...

കേസില്‍ ആരോപണങ്ങള്‍ നേരിടുന്ന ദിലീപ് മാത്രമല്ല നടന്‍മാരായ സലീം കുമാര്‍, അജു വര്‍ഗീസ് എന്നിവരും നടിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഇവര്‍ക്കെതിരേയും നിയമനടപടിക്കു സാധ്യതയുണ്ട്.

സലീകുമാര്‍ ചെയ്ത കുറ്റം

സലീകുമാര്‍ ചെയ്ത കുറ്റം

നടിയെയും കേസിലെ പ്രതിയായ സുനില്‍ കുമാറിനെയും നുണപരിശോധനയ്ക്കു വിധേയമാക്കിയാല്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ അവസാനിക്കുമെന്നാണ് സലീം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഇതു വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ച സലീം മാപ്പുപറയുകയും ചെയ്തു.

അജുവിന്റെ വിവാദ പോസ്റ്റ്

അജുവിന്റെ വിവാദ പോസ്റ്റ്

സലീം കുമാറിനേക്കാള്‍ വലിയ കുരുക്കിലാണ് അജു വര്‍ഗീസ് പെട്ടത്. ദിലീപിനെ പിന്തുണച്ചു ഫേസ്ബുക്കില്‍ അജു കഴിഞ്ഞ ദിവസം പോസ്റ്റ് ഇട്ടിരുന്നു. ഇതില്‍ നടിയുടെ പേര് പരാമര്‍ശിച്ചതാണ് വിവാദത്തിനു വഴിവച്ചത്. അജുവും പിന്നീട് തന്റെ പോസ്റ്റില്‍ മാപ്പുചോദിച്ചിരുന്നു.

ഖേദം പ്രകടിപ്പിച്ച് ദിലീപ്

ഖേദം പ്രകടിപ്പിച്ച് ദിലീപ്

നടിയെയും സുനിയെയും കുറിച്ച് മോശം പരാമര്‍ശം നടത്തിയ ദിലീപ് പിന്നീട് അതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. നടിയെ അപമാനിക്കാനല്ല താന്‍ അങ്ങനെ പറഞ്ഞതെന്നും അവര്‍ അനുഭവിച്ച വേദനകളില്‍ മനസ്സ് കൊണ്ടു അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. നടിയെ വേദനിപ്പിക്കുന്ന എന്തെങ്കിലും പരാമര്‍ശം തന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രണ്ട് അന്വേഷണമില്ല

രണ്ട് അന്വേഷണമില്ല

കേസില്‍ രണ്ട് അന്വേഷണമില്ലെന്നാണ് പോലീസ് പറയുന്നത്. നടിയോട് അതിക്രമം കാണിച്ച പ്രതികളെ പിടികൂടിയതുമായി ബന്ധപ്പെട്ട കേസാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തിനു പിന്നിലെ ഗൂഡാലോചന, ദിലീപിനു നേരെയുണ്ടായ ബ്ലാക്‌മെയില്‍ ശ്രമം എന്നിവയെല്ലാം ഈ കേസുമായി ബന്ധപ്പെട്ടിട്ടുള്ളതായതിനാല്‍ രണ്ട് അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് പോലീസ്.

തെളിവ് ലഭിച്ചിട്ടില്ല

തെളിവ് ലഭിച്ചിട്ടില്ല

സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സൂചനകളെങ്കിലും ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല. അതിനിടെയാണ് പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിരിക്കുന്നത്.

ഏതാണ് ശരി

ഏതാണ് ശരി

കേസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നടിയെ ആക്രമിച്ചത് ഗൂഡാലോചനയല്ലെന്നാണ് മുഖ്യപ്രതി സുനില്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സുനി മൊഴി മാറ്റിപ്പറഞ്ഞത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്. സുനിലിന്റെ ആദ്യത്തെ മൊഴിയാണോ ഇപ്പോഴത്തെ മൊഴിയാണോ സത്യമെന്നറിയാന്‍ ശാസ്ത്രീയ പരിശോധകള്‍ നടത്തേണ്ടിവരും.

English summary
Actress attacked: Police may register case agianst those who made bad comments about the actress.
Please Wait while comments are loading...