പോണ്ടിച്ചേരി രജിസ്ട്രേഷൻ വഴി നികുതി വെട്ടിപ്പ്.. കടുത്ത നടപടിക്ക് മോട്ടോർ വാഹന വകുപ്പ്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്ന സംഭവത്തില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ഫഹദ് ഫാസില്‍, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖര്‍ ഇത്തരത്തില്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായി വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ഇത്തരത്തില്‍ നികുതി വെട്ടിച്ച വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചിരുന്നു. കേരളത്തില്‍ നിന്നും ആഢംബര വാഹനങ്ങള്‍ വാങ്ങി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിരിക്കുന്നത് 1187 വാഹനങ്ങളാണ്. ഇവര്‍ക്കെല്ലാം നോട്ടീസ് അയച്ചു കഴിഞ്ഞു.

ലേഡീസ് ഹോസ്റ്റൽ കുളിമുറിയിൽ പടം പിടിക്കാനെത്തി.. 25 പെൺകുട്ടികൾ ചേർന്ന് യുവാവിനെ ചെയ്തത്!! ഞെട്ടും

vehicle

പോലീസിനെതിരെ ദിലീപിന്റെ പൂഴിക്കടകന്‍!! ആ പ്രമുഖരെ തൊടാൻ പിണറായിക്ക് ഭയം? സർക്കാർ ഏറെ വിയർക്കും

സുരേഷ് ഗോപി എംപി, അമല പോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ പോണ്ടിച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ ആഢംബര കാര്‍ രജിസ്റ്റര്‍ ചെയ്തതായി മാതൃഭൂമി ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടിരുന്നത്. തന്റെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യക്കാരി എന്ന നിലയ്ക്ക് രാജ്യത്തെവിടെയും സ്വന്ത് സമ്പാദിക്കാനുള്ള അവകാശം തനിക്കുണ്ട് എന്നായിരുന്നു അമല പോള്‍ പ്രതികരിച്ചത്. വിവാദ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഇത്തരം രജിസ്‌ട്രേഷന്‍ നല്‍കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്.

English summary
Motor Vehicle Dept to take strong action against Pondicherry registration

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്